കീടനാശിനി അമിതമായി പ്രയോഗിച്ചാണ് മുന്തിരി വിപണിയിലെത്തുന്നത്.
മുന്തിരി ധാരാളമായി ലഭിക്കുന്ന കാലമാണിപ്പോള്‍. ചൂടിനെ ചെറുക്കാന്‍ മുന്തിരി നേരിട്ടും ജ്യൂസാക്കിയുമൊക്കെ നമ്മള്‍ കഴിക്കുന്നു. എന്നാല്‍ കീടനാശിനി അമിതമായി പ്രയോഗിച്ചാണ് മുന്തിരി വിപണിയിലെത്തുന്നത്. കൂടുതല്‍ നാള്‍ കേടുവരാതെയിരിക്കാനും കീടങ്ങളെ തുരത്താനുമെല്ലാം വലിയ തോതില്‍ കീടനാശിനികള്‍ മുന്തിരിയില്‍ പ്രയോഗിക്കുന്നുണ്ട്.
1. പച്ചവെള്ളത്തില്‍ കഴുകുകയാണ് നാം സാധാരണ ചെയ്യാറ്. മുന്തിരിയൊരു പാത്രത്തിലിട്ട് പൈപ്പിന് ചുവട്ടില്‍ 30-40 സെക്കന്റു നേരം വച്ച് മെല്ലെ ഉരസി കഴുകണം. പഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും പൊടിയുമെല്ലാം പോകാനിതു സഹായിക്കും.
2. കീടനാശിനികളയാന്‍ ബേക്കിങ് സോഡ നല്ലതാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ബേക്കിങ്ങ് സോഡ ചേര്‍ത്ത് നന്നായി ഇളക്കി അലിയിപ്പിക്കുക. ഈ ലായനിയിലേക്ക് മുന്തിരിയിട്ട് 15 മിനുട്ട് വയ്ക്കുക. തുടര്‍ന്ന് നന്നായി കഴുകിയെടുക്കുക. ഈ മുന്തിരി വീണ്ടും പച്ചവെള്ളത്തില്‍ കഴുകി കഴിക്കാം.
3. കീടനാശിനിയുടെ അംശം കളയാന്‍ നല്ലൊരു മാര്‍ഗമാണ് വിനാഗിരി വെള്ളത്തില്‍ കഴുകുന്നത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടീസ്പൂണ്‍ വിനാഗിരി ഒഴിച്ച് മുന്തിരി ഇതില്‍ 10 മിനിട്ട് ഇട്ടുവയ്ക്കുക. പിന്നീട് പച്ചവെള്ളത്തില്‍ കഴുകി ഉപയോഗിക്കാം.
4. കുഴിയുള്ള പാത്രത്തില്‍ വെള്ളമൊഴിച്ച് മുന്തിരി കൈകൊണ്ട് തിരുമി ഒന്നുകൂടി നന്നായി കഴുകിയെടുക്കണം. അധികം നില്‍ക്കുന്ന വെള്ളം ടവല്‍ കൊണ്ട് ഒപ്പിയെടുത്തു മാറ്റാം. ശേഷം ഇവ നിരത്തിയിട്ട് കാറ്റുകൊണ്ട് ഉണങ്ങാന്‍ പറ്റുന്ന പാകത്തിന് വയ്ക്കുക.
5. വായു കടക്കുന്ന പാത്രത്തില്‍ വേണം മുന്തിരി സൂക്ഷിച്ചു വയ്ക്കാന്‍. ഇത്തരമൊരു പാത്രത്തിലാക്കിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പാത്രത്തിലെടുത്തു വയ്ക്കുമ്പോള്‍ വീണ്ടും ഈര്‍പ്പം കടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ബാക്ടീരിയയുടെ വളര്‍ച്ച കൂടും.
മുന്തിരി ധാരാളമായി ലഭിക്കുന്ന കാലമാണിപ്പോള്‍. ചൂടിനെ ചെറുക്കാന്‍ മുന്തിരി നേരിട്ടും ജ്യൂസാക്കിയുമൊക്കെ നമ്മള്‍ കഴിക്കുന്നു. എന്നാല്‍ കീടനാശിനി അമിതമായി പ്രയോഗിച്ചാണ് മുന്തിരി വിപണിയിലെത്തുന്നത്. കൂടുതല്‍…
കടുത്ത ചൂടില്‍ ഉറക്കം തടസപ്പെടുന്നതായി പലരും പറയുന്നുണ്ട്. ഉറക്കം ഇല്ലാതാകുന്നതു വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. രാത്രി നല്ല പോലെ ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.
വൃക്കരോഗങ്ങള്‍ക്കും സന്ധിവാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നത്. നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ വൃക്കരോഗങ്ങള്‍ക്കിതു കാരണമാകും. ചില കാര്യങ്ങള്‍…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. ഈ സമയത്ത് വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ പിന്തുടര്‍ന്നിട്ടില്ലെങ്കില്‍ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം.
ചുണ്ട് കറുത്ത് വരുന്നതു പലരും നേരിടുന്ന പ്രശ്‌നമാണ്. പതിവായി സിഗററ്റ് വലിക്കുന്നവരുടെ ചുണ്ടില്‍ ഇത്തരം കറുക്കുന്ന പ്രശ്‌നം കാണാം. എന്നാല്‍ പുകവലി അല്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ടും ചുണ്ടില്‍ കറുപ്പ് നിറം…
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ രക്തത്തില്‍ നിന്ന് അരിച്ച് പുറത്താക്കുന്നതാണ് വൃക്കയുടെ പ്രധാന പ്രവര്‍ത്തനം. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത…
ഇരുമ്പിന്റെ കുറവ് മനുഷ്യന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിളര്‍ച്ച, ക്ഷീണം, ബലഹീനത, രോഗപ്രതിരോധം എന്നിവയെല്ലാം ഇരുമ്പിന്റെ കുറവ് മൂലം നമുക്കുണ്ടാകും. ശരീരത്തിന് ഇരുമ്പ് ലഭിക്കാന്‍ സഹായിക്കുന്ന…
© All rights reserved | Powered by Otwo Designs
Leave a comment