ഇന്‍ഡോര്‍ പ്ലാന്റുകളില്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരം ലഭിച്ചു വരുന്നതാണ് എയര്‍ പ്ലാന്റുകള്‍.മണ്ണും വേണ്ട വളവും വേണ്ട, വെള്ളവും കുറച്ചു മതി എന്നതാണ് എയര്‍ പ്ലാന്റുകളുടെ ഏറ്റവും വലിയ പ്രത്യേകത
ഇന്‍ഡോര്‍ പ്ലാന്റുകളെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ഒരു മുറിയിലെത്തിയാല്‍ നല്ല പ്രകാശം പോലെ ഭംഗിയും പച്ചപ്പും കൂടിയായാല്‍ മനോഹരമായി നമുക്ക് അനുഭവപ്പെടും. അതിനാലാണ് ചെറിയ മുറികള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വരെ ഇന്ന് ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഉപയോഗിച്ചു മനോഹരമാക്കുന്നത്. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരം ലഭിച്ചു വരുന്നതാണ് എയര്‍ പ്ലാന്റുകള്‍. കള്ളിച്ചെടികള്‍ കഴിഞ്ഞാല്‍ പലരും തൊട്ടടുത്ത പ്രാധാന്യം നല്‍കുന്നത് എയര്‍ പ്ലാന്റുകള്‍ക്കാണ്. മണ്ണും വേണ്ട വളവും വേണ്ട, വെള്ളവും കുറച്ചു മതി എന്നതാണ് എയര്‍ പ്ലാന്റുകളുടെ ഏറ്റവും വലിയ പ്രത്യേകത.
പ്രധാന എയര്‍ പ്ലാന്റ് ഇനങ്ങള്‍
പ്രധാനമായും സ്പാനീഷ് മോസ്, തിലാന്‍സിയ എന്നിങ്ങനെ രണ്ട് തരം എയര്‍ പ്ലാന്റുകളാണുള്ളത്. ഇവ രണ്ടിലും വ്യത്യസ്ത ഇനങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങള്‍ ഉള്ളത് തിലാന്‍സിയ വിഭാഗത്തിലാണ്. തി ലാന്‍സിയ ബുള്‍ബോസ്, ബുറ്റ് സി, കാക്ടി കോള, ചിയാ പെനിസിസ്, സിര്‍സി നാറ്റ, കോട്ടണ്‍ കാന്റി, സിനീയ, ഡയറീന, ഗാര്‍ഡെനറി, ഹാരിസി തുടങ്ങിയവയെല്ലാം പ്രസിദ്ധമാണ് .എയര്‍ പ്ലാന്റുകള്‍ അധികവും വിദേശ ഇനങ്ങളാണ്. അവയില്‍ പലതും മരങ്ങളില്‍ പറ്റിപ്പിടിച്ച് വളരുന്നവയാണ്. തൂങ്ങി വളരുന്നവയും മനോഹരമായ ഭംഗിയുള്ളതുമാണ് സ്പാനിഷ് മോസ്
പരിചരണം വേണ്ട
പേര് സൂചിപ്പിക്കുന്നതു പോലെ വായുവില്‍ നിന്നു പോഷകങ്ങള്‍ സ്വീകരിച്ചു വളരുന്നവയാണ് എയര്‍ പ്ലാന്റുകള്‍. ചെടി ചട്ടികളോ ചട്ടിയില്‍ മണ്ണോ, പോട്ടിംഗ് മിശ്രിതമോ ആവശ്യമില്ല. തന്നെയുമല്ല ജലസേചനവും പരിമിതമായി മാത്രം മതി. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ വല്ലപ്പോഴും വെള്ളം സ്‌പ്രേ ചെയ്തു കൊടുത്താല്‍ മതി. കെട്ടി തൂക്കിയിട്ടും എയര്‍ പ്ലാന്റുകള്‍ വളര്‍ത്താം. സ്പാനിഷ് മോസ് ഇനത്തില്‍പ്പെട്ടവ ഇങ്ങനെ ചിരട്ടയിലോ മുളകാമ്പിലോ തടികഷണത്തിലോ കെട്ടി തൂക്കിയിട്ടാല്‍ താഴേക്ക് തഴച്ചു വളരുന്നവയാണ്. ഇടതൂര്‍ന്നു വളരുന്നവയില്‍ മുറിച്ചെടുത്തു പുതിയ ചെടി പിടിപ്പിക്കാം. ഒരു മീറ്ററെങ്കിലും നീളം വെച്ചതിനു ശേഷം മുറിച്ചു മാറ്റിയാല്‍ നിലനില്‍ക്കുന്നവ കാണാന്‍ നല്ല ഭംഗി ഉണ്ടാവും. ഇടക്ക് വെള്ളം സ്‌പ്രേ ചെയ്ത് കൊടുത്താല്‍ ചെടിക്ക് പച്ച നിറം ലഭിക്കും. അല്ലങ്കില്‍ നരച്ച നിറമായിരിക്കും. തിലാന്‍സിയ ഇനങ്ങള്‍ക്ക് മരത്തടിയിലോ കരിയിലോ നന്നായി വളരാന്‍ സാധിക്കും. ഇരമ്പിനോട് ചേര്‍ത്തൊരിക്കലും എയര്‍ പ്ലാന്റുകള്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. മുറികള്‍ക്കുള്ളിലും വരാന്തകളിലും ഇടനാഴികളിലും മൂലകളിലും എയര്‍ പ്ലാന്റുകള്‍ വളര്‍ത്താം.
പുതിയ ചെടികള്‍
ഭൂരിഭാഗം എയര്‍ പ്ലാന്റുകളും പുഷ്പിക്കുന്നവയാണ്. മദര്‍ പ്ലാന്റ് നിലനിര്‍ത്തി പുഷ്പിച്ചതിനു ശേഷം പൊട്ടി മുളക്കുന്ന ചെറിയ ഇതളുകള്‍ അടര്‍ത്തിയെടുത്ത് കരിയിലോ കയറിലോ മരത്തടിയിലോ കെട്ടിവെച്ച് തിലാന്‍സിയയുടെ പുതിയ ചെടികള്‍ വളര്‍ത്തിയെടുക്കാം. കാണാന്‍ ഏറെ ഭംഗിയുള്ളവ എന്നതുപോലെ അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുന്നതും മുറികള്‍ക്ക് ഫ്രഷ്‌നെസ് നല്‍കുന്നവയുമാണ് എയര്‍ പ്ലാന്റുകള്‍. ഇവ പലതും വിദേശ ഇനമായതിനാല്‍ വില കുറച്ചു കൂടുതലാണ്. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുദ്ദേശിക്കുന്ന തുടക്കകാര്‍ക്ക് തെരഞ്ഞെടുക്കാന്‍ ഏറ്റവും പറ്റിയ രണ്ട് എയര്‍ പ്ലാന്റ് ഇനങ്ങളാണ് സ്പാനിഷ് മോസും തിലാന്‍സിയയും. മേശപ്പുറത്തോ ടി.വി. സ്റ്റാന്‍ഡിനരികിലോ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ചെറിയ പോട്ടുകള്‍ തിരഞ്ഞെടുത്ത് രണ്ടോ മൂന്നോ കഷണം കരിയിട്ട് അതില്‍ വളര്‍ത്താം. ഗ്ലാസ്സ് പോട്ടിലും ചെറിയ കോപ്പകളിലും ഇങ്ങനെ ചെയ്താല്‍ കാണാന്‍ നല്ല ഭംഗിയുണ്ടാകും. ഇന്‍ഡോര്‍ പ്ലാന്റുകളുടെ തിരഞ്ഞെടുപ്പിനും മറ്റ് സഹായങ്ങള്‍ക്കുമായി ഇന്ന് കേരളത്തില്‍ ധാരാളം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലൊന്നാണ് പട്ടാമ്പി ഗുരുവായൂര്‍ റോഡിലുള്ള ഹാര്‍വെസ്റ്റേ
കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളുമായി രണ്ടാം ഹരിതവിപ്ലവത്തിന് ഒരുങ്ങുന്ന ഹാര്‍ വെസ്റ്റേ ഇത്തരക്കാര്‍ക്കുവേണ്ടി എക്സ്പീരിയന്‍സ് സെന്ററുകള്‍ നടത്തുന്നുണ്ട്. പട്ടാമ്പി ഗുരുവായൂര്‍ റോഡില്‍ ഹാര്‍വെസ്റ്റേ ഓഫീസിന് സമീപമാണ് ആദ്യ എക്സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി അമ്പത് എക്സ്പീരിയന്‍സ് സെന്ററുകളാണ് ഹാര്‍വെസ്റ്റ് ലക്ഷ്യംവെയ്ക്കുന്നതെന്ന് ചെയര്‍മാനും എംഡിയുമായ വിജീഷ് കെ.പി പറഞ്ഞു.
ഇന്‍ഡോര്‍ പ്ലാന്റ്സിന്റെ വൈവിധ്യമാര്‍ന്ന കളക്ഷനുകളും പരിചരണ മുറകളുടെ പരിശീലനവും ഗാര്‍ഡനിംഗിന് ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും വിദഗ്ധരുടെ ഉപദേശവും ഈ എക്സ്പീരിയന്‍സ് സെന്ററുകളില്‍ നിന്ന് ലഭിക്കും. നൂറ് രൂപ മുതല്‍ ആയിരങ്ങള്‍ വിലവരുന്നവ വരെയുള്ള ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇന്ന് ലഭ്യമാണ്. വളരെ അപൂര്‍വമായതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുമായ ഇനങ്ങളും ഇപ്പോള്‍ കേരളത്തിലെ വീട്ടുമുറികളില്‍ എത്തിയിട്ടുണ്ട്. ഇവ ജനകീയമാക്കുന്നതില്‍ ഹാര്‍വെസ്റ്റേ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9778429616.
വെയിലിനെ പ്രണയിക്കുന്ന ചെടിയാണ് കടലാസ് പൂവെന്നു നാം വിളിക്കുന്ന ബോഗന്‍ വില്ല. വര്‍ണ വൈവിധ്യമാണ് ബോഗന്‍ വില്ലയെ ഏവര്‍ക്കും പ്രിയങ്കരമാക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള നാടന്‍ ഇനങ്ങളെക്കൂടാതെ…
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
© All rights reserved | Powered by Otwo Designs
Leave a comment