ചുണ്ണാമ്പ് കല്ല്, കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാധാരണയായി ലഭിക്കുന്ന കുമ്മായ വസ്തുക്കള്‍.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും ഫലപ്രദമായി നിയന്ത്രിക്കാനും കുമ്മായ വസ്തുക്കള്‍ ചേര്‍ത്തേ മതിയാകൂ. അലൂമിനിയത്തിന്റെ ആധിക്യത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്ന കുമ്മായ വസ്തുക്കള്‍ ഡോളോമൈറ്റും കാല്‍സ്യം സിലിക്കേറ്റുമാണ്. ചുണ്ണാമ്പ് കല്ല്, കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാധാരണയായി ലഭിക്കുന്ന കുമ്മായ വസ്തുക്കള്‍.
1. മണ്ണിന്റെ അമ്ലതയ്ക്കനുസരിച്ചു നിശ്ചിത അളവില്‍ കുമ്മായ വസ്തുക്കള്‍ പ്രയോഗിക്കണം. ഡോളോമൈറ്റ്/ കാല്‍സ്യം സിലിക്കേറ്റ് ഒരേക്കറിന് ഏറ്റവും കുറഞ്ഞത് 100 കിലോ ഗ്രാം എങ്കിലും ചേര്‍ക്കണം.
2. കുമ്മായ വസ്തുക്കള്‍ ഒരു കാരണവശാലും രാസവളങ്ങള്‍ക്കൊപ്പം ചേര്‍ത്തു പ്രയോഗിക്കരുത്.
3. കുമ്മായ പ്രയോഗത്തിലുടെ മണ്ണിന്റെ അമ്ലത ലഘൂകരിച്ചതിനുശേഷം മാത്രം വളപ്രയോഗം നടത്തുക. എങ്കില്‍ മാത്രമേ വളങ്ങളിലടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ചെടിക്ക് ആഗിരണം ചെയ്യാന്‍ സാധിക്കൂ.
4. പ്രയോഗിക്കുന്നതിനു മുമ്പ് ഉപയോഗിക്കുന്ന കുമ്മായ വസ്തുക്കളുടെ ഗുണമേന്‍മ പരിശോധിച്ച് ഉറപ്പാക്കണം.
5. ഒരു ഗ്രോബാഗിന് ഒരു പിടിയെങ്കിലും കുമ്മായം ചേര്‍ത്തിരിക്കണം. ഗ്രോബാഗ് കൃഷിയില്‍ മണ്ണ് തയാറാക്കുമ്പോള്‍ നിര്‍ബന്ധമായും കുമ്മായ വസ്തുക്കള്‍ ചേര്‍ത്തിരിക്കണം.
6. ഇനി ചെടികള്‍ വലുതായിക്കഴിഞ്ഞാണ് കുമ്മായം ചേര്‍ക്കുന്നതെങ്കില്‍ ഇലകളില്‍ വീഴാതെ ശ്രദ്ധിക്കണം.കുമ്മായം വീണാല്‍ ഇലകള്‍ കരിഞ്ഞു പോകും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment