പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

ചാരമുപയോഗിച്ചു ചെറിയൊരു സൂത്രപ്പണി ചെയ്താല്‍ ഈ പ്രശ്നം നിഷ്പ്രയാസം ഒഴിവാക്കാം.

By Harithakeralam
2026-02-26

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി കീടനാശിനികള്‍ പ്രയോഗിച്ചു എത്തുന്നവയാണ്  മലയാളി ഇന്ന് ആശ്രയിക്കുന്ന പച്ചമുളകും തക്കാളിയുമെല്ലാം. ഇവയൊരു അഞ്ച് ചുവട് വീട്ടില്‍ വളര്‍ത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാം. ഇവയെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് മുരടിപ്പ് രോഗം. ചാരമുപയോഗിച്ചു ചെറിയൊരു സൂത്രപ്പണി ചെയ്താല്‍ ഈ പ്രശ്നം നിഷ്പ്രയാസം ഒഴിവാക്കാം.

മുരടിപ്പ് രോഗം

ചെടികളുടെ എല്ലാ പ്രായത്തിലും മുരടിപ്പ് രോഗം പിടികൂടും. തൈയായിരിക്കുമ്പോഴും പൂവിട്ട് കായ്ക്കാന്‍ തുടങ്ങിയാലും രണ്ടാം തവണ കായ്ക്കുമ്പോഴുമെല്ലാം മുരടിപ്പ് രോഗത്തിനെ കരുതിയിരിക്കണം. ഇലകള്‍ ചുരുണ്ട് ചെടി മുരടിച്ചു നില്‍ക്കുക, കായ്കള്‍ വളരാതെ ആകൃതിയില്ലാതെ നില്‍ക്കുക, പൂക്കാതിരിക്കല്‍, ചെടി നല്ല പോലെ വളരാതിരിക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

കാരണം

വൈറസ് ആക്രമണം കാരണവും മുഞ്ഞ, വെള്ളീച്ച, മിലി മൂട്ട, ഇലപ്പേന്‍, ഉറുമ്പ് തുടങ്ങിയ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ കാരണവും മുരടിപ്പുണ്ടാകാം. ഏതു പ്രായത്തിലുളള ചെടിയിലും ഇവ ആക്രമണം നടത്താം. കുമ്മായമിട്ട് റെഡിയാക്കിയ മണ്ണില്‍ ചെടി നടുക എന്നതാണ് ഒരു പ്രതിവിധി.

ചാരവും മഞ്ഞള്‍പ്പൊടിയും

ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന കപ്പ് എടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിടുക. തുടര്‍ന്ന് 50 ഗ്രാം ചാരം കൂടിയിട്ട് നല്ല പോലെ വെള്ളമൊഴിച്ച് ഇളക്കുക. തുടര്‍ന്ന് അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത ശേഷം സ്പ്രേയറിലേക്ക് മാറ്റുക. എന്നിട്ട് ഇലകളിലും തണ്ടുകളിലുമെല്ലാം ആകത്തക്ക വിധം നന്നായി സ്പ്രേ  ചെയ്തു കൊടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏതു പ്രായത്തിലുള്ള ചെടിക്കും ഈ ലായനി സ്പ്രേ  ചെയ്തു നല്‍കാം. ജൈവ രീതിയിലുള്ള വസ്തുക്കള്‍ മാത്രമായതിനാല്‍ പച്ചമുളകും വഴുതനയും തക്കാളിയുമെല്ലാം കായ്ച്ചു നില്‍ക്കുമ്പോളും ലായനി തളിക്കാം. വൈകിട്ടും രാവിലെയും മാത്രം തളിക്കാന്‍ ശ്രദ്ധിക്കുക. അതു പോലെ നല്ല മഴയുള്ള സമയത്ത് പ്രയോഗിക്കുന്നത് ഒഴിവാക്കാം.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs