പലര്ക്കും വിവിധ കാരണങ്ങള് കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്ക്കിടയിലിപ്പോള് കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില് ഇരുന്നുള്ള ജോലിയും മൊബൈല് ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന കാര്യങ്ങള് ശ്രദ്ധിച്ചാല് ഈ അവസ്ഥയില് നിന്നും രക്ഷനേടാം.
1. വാഹനം ഓടിക്കുമ്പോള് സീറ്റ് ബെല്റ്റ് ധരിക്കുക. സീറ്റിലെ ഹെഡ്റെസ്റ്റ് കൃത്യമായ ഉയരത്തില് ക്രമീകരിക്കുക. ഡ്രൈവര്മാര് ഇക്കാര്യം കൃത്യമായി പാലിക്കണം.
2. ഉറങ്ങുമ്പോള് കഴുത്തിന് അനുയോജ്യമായ തലയിണ ഉപയോഗിക്കുക. കിടത്തം ശരിയായ ദിശയിലാണെന്ന് ഉറപ്പ് വരുത്തുക.
3 കംപ്യൂട്ടറിന് മുന്നില് മണിക്കൂറുകളോളം ഒരേ ഇരിപ്പാണ് മിക്കവരും. ഇന്നത്തെ സാഹചര്യത്തില് ഇതൊഴിവാക്കാന് കഴിയില്ല. ഇരിക്കുമ്പോള് കഴുത്തിന്റെ നില കൃത്യമായി പാലിക്കുക. ഇതിനു സഹായിക്കുന്ന മേശ, കസേര എന്നിവ ഉപയോഗിക്കുക.
4. കഴുത്തിലെ പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള് പതിവായി ചെയ്യുന്നതു നല്ലതാണ്.
5. മൊബൈല് ഫോണ് ഉപയോഗം കുറയ്ക്കുക. കുറെ സമയം തലയും തൂക്കി മൊബൈലിലേക്ക് നോക്കിയിരിക്കുന്നതാണ് മിക്കവരുടേയും പ്രശ്നം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള് എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള് കേരളത്തില്. റംസാന് നോമ്പ് എടുക്കുന്നവര് നിര്ജലീകരണം വരാതിരിക്കാന് ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള് പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില് വര്ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില് നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന് വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില് ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില് ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില് മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില് വര്ധിച്ചു വരികയാണ്. ഭക്ഷണ രീതിയില് വരുന്ന മാറ്റങ്ങള് തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള് നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്. പ്രായമായവരില് മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള് ചെറുപ്പക്കാര് വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില് വന്ന മാറ്റവും മൊബൈല് പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment