വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
1. ഇലക്കറിയായ കാബേജ് വൃക്കയുടെ പ്രവര്‍ത്തനത്തിന് കരുത്തു പകരും. പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കുറവാണെങ്കിലും വിറ്റാമിനുകളും നാരുകളും കൂടുതലാണ്. ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ചെയ്യും.
2. ജീരകം വെള്ളം ദഹനത്തെ സഹായിക്കുകയും വയറു വീര്‍ക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ ചൂടോടെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.
3. പൊട്ടാസ്യം കുറഞ്ഞ അളവില്‍ അടങ്ങിയ ആപ്പിളില്‍ നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. വൃക്കകളുടെ ആരോഗ്യത്തെ പലപ്പോഴും ബാധിക്കുന്ന രണ്ട് ഘടകങ്ങളായ കൊളസ്ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കാനിവ സഹായിക്കും.
4. കിഡ്‌നിക്ക് കരുത്തു പകരുന്ന പഴമാണ് പേരയ്ക്ക. മിതമായ അളവില്‍ പേരയ്ക്ക കഴിക്കുമ്പോള്‍ വിറ്റാമിന്‍ സിയും നാരുകളും ധാരാളം ലഭിക്കും. അമിതമായി പഴുത്ത പേരയ്ക്ക് ഒഴിവാക്കണം.
5.വൃക്ക കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് സ്‌ട്രോബെറി. ആന്റിഓക്സിഡന്റുകളും നാരുകളും വിറ്റാമിന്‍ സിയും ധാരാളമുണ്ട്.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment