പ്രോട്ടീന്‍ സമ്പുഷ്ടമായ ബീഫ് കഴിക്കുന്നതു മനുഷ്യന്റെ ശരീരത്തിന് ഏറെ നല്ലതാണ്.
നമ്മുടെ രാജ്യത്ത് എക്കാലത്തുമൊരു വിവാദ കഥാപാത്രമാണ് ബീഫ്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ബീഫ് പലയിടത്തും മനുഷ്യന്റെ പ്രിയപ്പെട്ട വിഭവവുമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ബീഫ് കഴിക്കുന്നതു മനുഷ്യന്റെ ശരീരത്തിന് ഏറെ നല്ലതാണ്. എന്നാല്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോട്ടീനൊപ്പം അയണ്‍, സിങ്ക്, വിറ്റാമിന്‍ ബി12 എന്നിവയും ബീഫിലുണ്ട്.
1. പേശികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡുകള്‍ ബീഫിലുണ്ട്. മസിലുകളുടെ വളര്‍ച്ചയ്ക്ക് ഇവ ഏറെ ഗുണം ചെയ്യും.
2. ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന 'ഹീം അയണ്‍' ബീഫില്‍ ധാരാളമുണ്ട്. ഇത് രക്തം വര്‍ദ്ധിപ്പിക്കാനും വിളര്‍ച്ച മാറ്റാനും സഹായിക്കുന്നു.
3. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സിങ്ക് ബീഫില്‍ നന്നായി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഇടയ്‌ക്കൊക്കെ ബീഫിന്റെ കരള്‍ കറിവച്ചു നല്‍കുന്നതു ഗുണം ചെയ്യും.
4. മാസ്റ്റര്‍ ആന്റിഓക്സിഡന്റ് എന്നറിയപ്പെടുന്ന ഗ്ലൂട്ടാത്തയോണ്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ബീഫ് കഴിക്കുന്നതു സഹായിക്കും.
5. ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ ബീഫിനോളം പോന്ന മറ്റൊരു ഭക്ഷണമില്ല. കായിക താരങ്ങളും ജിമ്മില്‍ പോയി മസില്‍ പെരുപ്പിക്കുന്നവരുമെല്ലാം ഇടയ്ക്ക് ബീഫ് ശീലമാക്കണം.
6. ഉയര്‍ന്ന രീതിയില്‍ കൊഴുപ്പ് അടങ്ങിയ ഇറച്ചിയാണിത്. ഇതിനാല്‍ ഹൃദ്രോഗികളും കൊളസ്‌ട്രോള്‍ ഉള്ളവരും കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment