ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാം. സ്ഥിരമായി നാം ഉപയോഗിക്കുന്ന പഴങ്ങളുടെ തൊലികള്‍ ഏതൊക്കെ ചെടികള്‍ക്ക് നല്ലതാണെന്നും പരിശോധിക്കാം.
മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴമാണ് വാഴപ്പഴം, നേന്ത്രനും വിവിധയിനം ചെറുപഴങ്ങളും നാം സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. ഇതിന്റെ തൊലിയില്‍ പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളക്, തക്കാളി തുടങ്ങിയവ നന്നായി വളരാന്‍ വാഴപ്പഴത്തിന്റെ തൊലി വളമായി നല്‍കുന്നത് ഉപകരിക്കും. നന്നായി പൂക്കാനും കായ്ക്കാനും ഇതു സഹായിക്കും.
ഓറഞ്ച് , ചെറുനാരങ്ങ തുടങ്ങി ഈ വര്‍ഗത്തില്‍പ്പെട്ട നിരവധി ഇനം പഴങ്ങളുണ്ട്. ഓറഞ്ചെല്ലാം നാം സ്ഥിരമായി ഉപയോഗിക്കുന്നതാണ്. പൊട്ടാഷ്, ഇരുമ്പ്, സിങ്ക്, കാല്‍സ്യം, സിട്രേറ്റ് എന്നിവ ഓറഞ്ച് തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 4-6 ഓറഞ്ച് തൊലികള്‍ 100-200 മില്ലി വെള്ളത്തില്‍ പൊടിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് 1: 1 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് ആഴ്ചയിലൊരിക്കല്‍ ചെടികളില്‍ പ്രയോഗിക്കാം. ഓറഞ്ച്-ചെറുനാരങ്ങ എന്നിവയുടെ തൊലി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. ഗ്രോബാഗില്‍ വളരുന്ന ചെടികള്‍ക്കെല്ലാം മൂന്നോ നാലോ സ്പൂണ്‍ പൊടിയിട്ടു കൊടുക്കുന്നത് എളുപ്പം കായ്ക്കാനും പൂക്കാനും സഹായിക്കും. ഇലകള്‍ നന്നായി വളരാനും ഇവ സഹായിക്കും.
മാതളം, ഉറുമാമ്പഴം, അനാര്‍ തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഈയിനം ധാരാളമായി നാം ഉപയോഗിക്കാറുണ്ട്. രക്തത്തിന്റെ അളവ് കൂട്ടാനും ഉന്മേഷം നല്‍കാനുമെല്ലാം മാതളം കഴിക്കുന്നതു നല്ലതാണ്. ഗര്‍ഭിണികളോടെല്ലാം സ്ഥിരമായി ഇതു കഴിക്കാന്‍ ഡോക്റ്റര്‍മാര്‍ ഉപദേശിക്കാറുണ്ട്. തൊലി പൊളിച്ചു കഴിഞ്ഞാണ് അല്ലികള്‍ എടുക്കുക, ഇതിനാല്‍ ധാരാളം തൊലി ഒരു മാതളത്തില്‍ നിന്നു തന്നെ ലഭിക്കും. പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, ചെമ്പ്, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളം മാതളത്തിന്റെ തൊലിയിലുണ്ട്.മണ്ണിലെ മാക്രോ ന്യൂട്രിയന്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും, ഇത് സസ്യങ്ങളില്‍ പഴങ്ങള്‍, പൂക്കളുടെ ഉത്പാദനം എന്നിവയ്ക്ക് സഹായിക്കുന്നു. 4-6 മാതളനാരങ്ങ തൊലികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം, ഒരു കപ്പ് വെള്ളം ചേര്‍ത്ത് ഇവ പൊടിക്കുക. 1:5 എന്ന അനുപാതത്തില്‍ ചെടികള്‍ക്ക് ഉപയോഗിക്കാം.
ഉദ്യാനത്തിലെ ചെടികള്‍ നന്നായി പൂക്കാന്‍ മാമ്പഴത്തൊലി സഹായിക്കും. വിറ്റാമിന്‍ എ, സി, ബി6, കോപ്പര്‍, ഫോളേറ്റ്, ഡയറ്ററി ഫൈബര്‍ എന്നിവയുണ്ട്. തൊലികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ഗ്ലാസ് വെള്ളമൊഴിച്ചു വായു കടക്കാത്ത പാത്രത്തില്‍ അടച്ചുവയ്ക്കുക. രണ്ടു ദിവസം കഴിഞ്ഞ് അടപ്പ് തുറന്ന് ഇളക്കി കൊടുക്കണം. വീണ്ടും ഒരു ദിവസം അടച്ചു വയ്ക്കുക, പിന്നീട് തുറന്ന് ഇളക്കുക. വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് ലായനി എടുത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഈ ലായനി അര ഗ്ലാസ് എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലെടുത്ത് ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കാം.
ആപ്പിള്‍ കഴിച്ചാല്‍ ഡോക്റ്ററെ അകറ്റാം എന്നാണല്ലോ ചൊല്ല്, കാരണം മനുഷ്യ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന പഴമാണിത്. അതേ പോലെ ആപ്പിള്‍ തൊലികള്‍ പച്ചക്കറിച്ചെടികള്‍ക്കും നല്ലതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളേറ്റ്, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചെടികള്‍ കരുത്തോടെ വളരാന്‍ സഹായിക്കും. തൊലികള്‍ ശേഖരിച്ച് അരക്കപ്പ് വെള്ളം ചേര്‍ത്ത് ഗ്രൈന്‍ഡറില്‍ യോജിപ്പിക്കുക. ഇത് 1:1 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് 6-8 ആഴ്ചയിലൊരിക്കല്‍ ചെടികളില്‍ ഉപയോഗിക്കുക.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
© All rights reserved | Powered by Otwo Designs
Leave a comment