ഒരേ സമയം വളമായും കീടനാശിനിയായും ശീമക്കൊന്നയെ ഉപയോഗിക്കാം.
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും ദോഷകരമാകും. ജൈവ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് പിന്നെയുള്ള പോംവഴി. കീടങ്ങളുടെ ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ഇവ പ്രയോഗിച്ചാല്‍ മാത്രമേ ഫലം ചെയ്യൂ. ഇതിനു സഹായിക്കുന്ന ചെടിയാണ് ശീമക്കൊന്ന. ഒരേ സമയം വളമായും കീടനാശിനിയായും ശീമക്കൊന്നയെ ഉപയോഗിക്കാം.
ശീമക്കൊന്ന ഇല ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഈ ലായനി തയാറാക്കാം. ല മുഞ്ഞ, ഇലപ്പേന്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാന്‍ നല്ലതാണ്. ശീമക്കൊന്നയില നന്നായി ചതച്ച് അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 24 മണിക്കൂര്‍ മുതല്‍ മൂന്ന് ദിവസം വരെ വയ്ക്കുക. വീര്യം കൂടിയ ഈ മിശ്രിതം നന്നായി അരിച്ചെടുത്ത ശേഷം, ഇലകളില്‍ ഒട്ടിപ്പിടിക്കാനായി 10 മില്ലി സോപ്പ് ലായനി കൂടി ചേര്‍ത്ത് ഇളക്കുക. ഈ ലായനി നേരിട്ടോ അല്പം വെള്ളം ചേര്‍ത്തോ ചെടികളുടെ ഇലകളുടെ ഇരുവശങ്ങളിലും നന്നായി തളിക്കാം. മികച്ച ഫലം ലഭിക്കാനായി വൈകുന്നേരങ്ങളില്‍ മാത്രം പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.
വള്ളി നല്ലപോലെ പടര്‍ന്നു നിറയെ കായ്കളുണ്ടാകാന്‍ നൈട്രജന്‍ അടങ്ങിയ വളങ്ങളാണ് ആവശ്യം. നമ്മുടെ ആവശ്യത്തിനു ശീമക്കൊന്നയില, മുരിങ്ങയില എന്നിവയെടുത്ത് ഒരു പാത്രത്തിലിടുക. ഇത്ര അനുപാതം ഇലയെടുക്കണമെന്നില്ല, നമുക്ക് എത്ര വളം ആവശ്യമാണോ അതിന് അനുസരിച്ച് ഇലകളെടുക്കാം. ഇതിലേക്ക് ആവശ്യത്തിനു കഞ്ഞിവെള്ളമൊഴിക്കുക. പുളിച്ച കഞ്ഞിവെള്ളത്തിന്റെ തെളി ഒഴിക്കുന്നതാണ് നല്ലത്. പാത്രത്തിലെ ഇലകള്‍ മുങ്ങിക്കിടക്കാന്‍ പാകത്തിനു വെള്ളമൊഴിക്കണം. ഇലകള്‍ വെള്ളത്തില്‍ കിടക്കുന്നതിനാല്‍ ദുര്‍ഗന്ധമുണ്ടാകും, ഇതൊഴിവാക്കാന്‍ ഒരു പിടി ശര്‍ക്കര പൊടിച്ചിടുക. തുടര്‍ന്നു പാത്രം അടച്ചു വയ്ക്കുക . മൂന്നു ദിവസം കഴിഞ്ഞു പാത്രം തുറക്കാം. ഇലകള്‍ ഏതാണ്ടെല്ലാം അലിഞ്ഞിരിക്കും. ഒരു ലിറ്റര്‍ ലായനിയില്‍ മൂന്നു ലിറ്റര്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ലായനി ഒഴിച്ചു കൊടുക്കണം.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
© All rights reserved | Powered by Otwo Designs
Leave a comment