ഉണക്കമീന് കഴിക്കുന്നതു നല്ലതാണെന്നാണ് പുതിയ പഠനങ്ങള് പറയുന്നത്, പ്രത്യേകിച്ച് പുരുഷന്മാര്.
പല രോഗങ്ങള്ക്കും കാരണമായി ഡോക്റ്റര്മാര് വില്ലന് സ്ഥാനത്ത് നിര്ത്തിയ ഭക്ഷണമാണ് ഉണക്കമീന്. രക്തസമ്മര്ദം, കൊളസ്ട്രോള്, ത്വക്ക് സംബന്ധമായ രോഗങ്ങള്, കുടലിന് പ്രശ്നങ്ങള് തുടങ്ങി ഉണക്കമീന് കഴിച്ചാല് പ്രശ്നങ്ങള് നിരവധിയാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല് ഉണക്കമീന് കഴിക്കുന്നതു നല്ലതാണെന്നാണ് പുതിയ പഠനങ്ങള് പറയുന്നത്, പ്രത്യേകിച്ച് പുരുഷന്മാര്.
1. ഊര്ജ്ജക്കുറവ്, സമ്മര്ദ്ദം എന്നിവ കുറയ്ക്കാനും ചില ഹോര്മോണുകളുടെ പ്രവര്ത്തനം സന്തുലിതമാക്കാനും ഉണക്കമീന് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര് പറയുന്നു. ഇതിലെ പോഷകങ്ങള് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും.
2. ഉണക്കമീന് കഴിക്കുന്നതു ദഹനത്തിന് സഹായിക്കുകയും പോഷകങ്ങള് കാര്യക്ഷമമായി ആഗിരണം ചെയ്യാന് ശരീരത്തെ സഹായിക്കുകയും ചെയ്യും.
3. പേശികളുടെ തകരാറുകള് പരിഹരിക്കാന് ഉണക്കമീന് സഹായിക്കുന്നു. ടിഷ്യൂകളുടെ പുനരുജ്ജീവനത്തെ മെച്ചപ്പെടുത്തുന്നു. കഠിനാധ്വാനത്തിന് ശേഷം ശരീരത്തിന് ഊര്ജ്ജം വീണ്ടെടുക്കാന് ഇത് സഹായിക്കും. പേശിവേദന അനുഭവിക്കുന്ന പുരുഷന്മാര്ക്ക് ഇത് വളരെ നല്ലതാണ്.
4. പച്ചമീനിനേക്കാള് കൂടുതല് കാല്സ്യം ഉണക്കമീനിലുണ്ട്. എല്ലുകളെയും സന്ധികളെയും ബലപ്പെടുത്താനിതു സഹായിക്കും.
5. ഒമേഗ-3 ഫാറ്റി ആസിഡുകള്, ആന്റിഓക്സിഡന്റുകള്, പ്രോട്ടീന് എന്നിവയുടെ ഉറവിടമാണ്. വിട്ടുമാറാത്ത ശരീരവേദന കുറയ്ക്കാനിതു നല്ലതാണ്.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള് എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള് കേരളത്തില്. റംസാന് നോമ്പ് എടുക്കുന്നവര് നിര്ജലീകരണം വരാതിരിക്കാന് ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള് പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില് വര്ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില് നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന് വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില് ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില് ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില് മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില് വര്ധിച്ചു വരികയാണ്. ഭക്ഷണ രീതിയില് വരുന്ന മാറ്റങ്ങള് തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള് നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്. പ്രായമായവരില് മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള് ചെറുപ്പക്കാര് വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില് വന്ന മാറ്റവും മൊബൈല് പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment