എല്ലുകളെ സംരക്ഷിക്കാനും ബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍
പ്രായം ചെല്ലും തോറും എല്ലുകള്‍ക്ക് ബലക്ഷയം വരും. എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും കാല്‍സ്യം , വിറ്റാമിന്‍ ഡി എന്നിവയടങ്ങിയ പോഷകാഹാരം അത്യാവശ്യമാണ്. എല്ലുകളെ സംരക്ഷിക്കാനും ബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്.
1. പാലും പാല്‍ ഉല്‍പ്പനങ്ങളും എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവ നല്ല പോലെ അടങ്ങിയതാണ് പാല്‍, തൈര്, നെയ്യ് എന്നിവ. ഇതിനാല്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് സ്ഥിരമായി ഉപയോഗിക്കുക.
2. ചീര, വെണ്ടയ്ക്ക, മുരിങ്ങയില എന്നിവ മാറി മാറി പതിവായി കഴിക്കുന്നത് നല്ലതാണ്. ഇവയില്‍ കാല്‍സ്യം, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഇവ അത്യാവശ്യമാണ്.
3. കാല്‍സ്യം, സിങ്ക്, ഫൈബര്‍ എന്നിവ അടങ്ങിയ സോയാബീന്‍, മുതിര, ബീന്‍സ്, ഉഴുന്ന് എന്നിവയും ഇടയ്ക്കിടെ കഴിക്കുന്നതു നല്ലതാണ്.
4. ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍, എള്ള് തുടങ്ങിയ വിത്തുകളും കഴിക്കാം. ഇവയില്‍ മഗ്‌നീഷ്യം, കാല്‍സ്യം, ഒമേഗ-3 എന്നിവ അടങ്ങിയിട്ടുണ്ട്.
5. വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ചിക്കന്‍, മുട്ട എന്നിവയും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment