അലങ്കാരമത്സ്യമായും ഭക്ഷ്യമത്സ്യമായും ഒരുപോലെ ജയന്റ് ഗൗരാമികളെ ഉപയോഗിക്കാം.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല. മാത്രമല്ല അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് ശ്വസിക്കാനുള്ള കഴിവുള്ളതിനാല്‍ വെള്ളത്തില്‍ ഓക്സിജന്‍ നല്‍കാന്‍വേണ്ടി പമ്പ് വയ്ക്കേണ്ടിവരുന്നുമില്ല. അലങ്കാരമത്സ്യമായും ഭക്ഷ്യമത്സ്യമായും ഒരുപോലെ ജയന്റ് ഗൗരാമികളെ ഉപയോഗിക്കാം. തിലാപ്പിയ, വാള, റെഡ് ബെല്ലി പോലുള്ള മത്സ്യങ്ങളെ ഒരു വര്‍ഷത്തിനുള്ളില്‍ വിളവെടുക്കാമെങ്കില്‍ ഗൗരാമികളെ രണ്ടു വര്‍ഷമെങ്കിലും വളര്‍ത്തിയാല്‍ മാത്രമേ ഉപയോഗിക്കാന്‍ അനുയോജ്യമായ തൂക്കത്തിലേക്ക് എത്തിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ഭക്ഷ്യമത്സ്യ വിപണിയില്‍ ഗൗരാമി അത്ര പ്രചാരം കൈവരിച്ചിട്ടില്ല. അതേസമയം, അടുക്കളക്കുളത്തില്‍ വളര്‍ത്തിയ ഗൗരാമികളെ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നവരേറെയുണ്ട്. അനായാസം വളര്‍ത്താവുന്ന മത്സ്യയിനമാണെങ്കിലും കൈകാര്യം ചെയ്യുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നത് നഷ്ടമുണ്ടാകാതിരിക്കാന്‍ സഹായിക്കും.
ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങളെ ആദ്യമായി വാങ്ങുമ്പോളും വലിയ മത്സ്യങ്ങളെ വാങ്ങുമ്പോഴും വെള്ളം മാറുമ്പോഴും തെളിഞ്ഞ വെള്ളത്തില്‍ നിക്ഷേപിക്കാതിരികുന്നതാണ് അഭികാമ്യം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത്, പ്ലവകങ്ങള്‍ വളര്‍ന്ന പച്ച നിറത്തിലുള്ള വെള്ളമാണ് ഗൗരാമികള്‍ക്ക് ഏറെ അനുയോജ്യം. അതുകൊണ്ടുതന്നെ തെളിഞ്ഞ വെള്ളത്തില്‍ നിക്ഷേപിക്കുമ്പോള്‍ മത്സ്യങ്ങള്‍ ഒളിക്കാനുള്ള സ്ഥലം നോക്കി പരക്കംപായുന്നത് കാണാം. ഇത് ലഭ്യമാകാതെ വരുമ്പോള്‍ മത്സ്യങ്ങള്‍ സമ്മര്‍ദ്ദത്തിലാവുകയും ഫംഗല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ പിടിപെടുകയും ചെയ്യും. വെള്ളത്തില്‍ ആല്‍ഗ വളര്‍ന്നില്ലെങ്കില്‍ ഷേഡ് നെറ്റ് ഉപയോഗിച്ച് ഒരാഴ്ച മൂടിയിട്ടശേഷം ഘട്ടംഘട്ടമായി തുറന്നുകൊടുക്കാം. വര്‍ഷം മുഴുവനും മൂടിയിടുന്ന രീതി ഒഴിവാക്കുന്നതാണ് വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലത്.
മത്സ്യങ്ങളുടെ ആയുസ്, ആരോഗ്യം, വളര്‍ച്ച, രുചി എന്നിവയെ ഭക്ഷണം സ്വാധീനിക്കും. ജയന്റ് ഗൗരാമികള്‍ സസ്യഭുക്കുകളാണെങ്കിലും ലഭ്യമായ എന്തും അവ കഴിയും. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ സസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അസോള, ഡക്ക് വീഡ്, മള്‍ബെറി ഇല, ചേമ്പില, ചേനയില, ചീര, പയറില, തീറ്റപ്പുല്ല്, വാഴയില എന്നിങ്ങനെ ജയന്റ് ഗൗരാമികള്‍ക്ക് ആവശ്യമായ ഭക്ഷണം തൊടിയില്‍നിന്നു തന്നെ കണ്ടെത്താവുന്നതേയുള്ളൂ. അതേസമയം, സ്ഥിരമായി പെല്ലെറ്റ് തീറ്റ നല്‍കുന്നതും അന്നജം കൂടുതലടങ്ങിയ ചോറ്, അപ്പം, ദോശ, ഇഡ്ഡലി, ചപ്പാത്തി പോലുള്ളവ നല്‍കുന്നതും ദഹനം ബുദ്ധിമുട്ടാകാനും മാംസത്തില്‍ കൊഴുപ്പ് രൂപപ്പെടാനും കാരണമാകും. ഇത് മത്സ്യത്തിന്റെ ആയുസ് കുറയ്ക്കുമെന്നു മാത്രമല്ല മാംസത്തിന്റെ രുചി (ഇറച്ചി റബര്‍ പോലെ തോന്നും) നഷ്ടപ്പെടുത്തും. അരുമയായി വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വര്‍ഷങ്ങളോളം നമുക്കൊപ്പം ജയന്റ് ഗൗരാമികളുണ്ടാകും. 37 വയസുള്ള ജയന്റ് ഗൗരാമികളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
ജയന്റ് ഗൗരാമികള്‍ നേരിട്ട് അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്ന മത്സ്യമാണ്. മാത്രമല്ല, വെള്ളത്തിലെ ചെറിയ പിഎച്ച് (അമ്ല-ക്ഷാര നില) മാറ്റവും അമോണിയയും അവയെ സാരമായി ബാധിക്കാറില്ല. എന്നാല്‍, വെള്ളം അധികം മോശമാകാതെ അടിഭാഗത്തുനിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ മത്സ്യങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ചയും ഭംഗിയും ലഭിക്കും. വെള്ളം പൂര്‍ണമായി മാറേണ്ട സാഹചര്യം വന്നാല്‍ വെള്ളം കുറയ്ക്കുന്നതിനു മുന്‍പുതന്നെ ഇഴയടുപ്പമുള്ള വല ഉപയോഗിച്ച് മത്സ്യങ്ങളെ പിടിച്ചു മാറ്റണം. ജലാശയത്തിന്റെ അടിഭാഗത്തുണ്ടാകുന്ന ചെളിയില്‍ പുതഞ്ഞു കിടക്കാന്‍ ഇടവരുത്തരുത്. മത്സ്യങ്ങളുടെ ചെകിളയ്ക്കുള്ളില്‍ ചെളി കയറിയാല്‍ അവയുടെ ജീവന്‍ നഷ്ടപ്പെടാം. അതുപോലെ ഒരുപാട് നേരെ ആഴം കുറഞ്ഞ വെള്ളത്തില്‍ ചെരിഞ്ഞു കിടക്കുന്ന സാഹചര്യവും ഒഴിവാക്കണം.
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം കുളം. ഇത് മത്സ്യങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. മരങ്ങള്‍ക്കിടയിലോ, ഷേഡ് നെറ്റ് കെട്ടിയതോ ആയ കുളങ്ങളില്‍ മഴക്കാലത്തും മഞ്ഞുകാലത്തും രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. സമീപകാലത്തെ കാലാവസ്ഥാ വ്യതിയാനത്തില്‍ ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലെ തുടര്‍ച്ചയായ മഴ വെള്ളത്തിലെ തണുപ്പ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വെയില്‍ ഏല്‍ക്കാത്തെ സ്ഥലത്തെ കുളങ്ങളിലാണെങ്കില്‍ (മഞ്ഞുകാലത്തും ഇതുതന്നെയാണ് പ്രശ്നം) ഇത് മത്സ്യങ്ങളെ സമ്മര്‍ദത്തിലേക്ക് നയിക്കും. ക്രമേണ ഫംഗല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ പിടിപെടും. ഇത് തുടക്കത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂട്ടത്തോടെ നഷ്ടപ്പെടുന്ന സ്ഥിതിവരും. തുടര്‍ച്ചയായി മഴപെയ്യുമ്പോഴും മഞ്ഞുകാലത്തും ഒരു മുന്‍കരുതലെന്നോണം കുളത്തില്‍ കല്ലുപ്പ് (1000 ലീറ്ററിന് 1 കിലോ) വിതറിക്കൊടുക്കുന്നത് നല്ലതാണ്.
ജയന്റ് ഗൗരാമികളെ സാരമായി ബാധിക്കുന്ന രണ്ടു രോഗകാരികളാണ് ഫംഗസും ബാക്ടീരിയയും. എയ്റോമോണാസ് സെപ്റ്റിസീമിയ എന്ന ബാക്ടീരിയയാണ് രോഗകാരി. തീറ്റ എടുക്കാതിരിക്കുന്നതാണ് പ്രാരംഭലക്ഷണം. ക്രമേണ, ശരീരത്തില്‍ ഞരമ്പ് തെളിഞ്ഞതുപോലെ കാണപ്പെടുന്നതും ജലോപരിതലത്തില്‍ ചലനമില്ലാതെ നില്‍ക്കുന്നതുമാണ് രോഗലക്ഷണം. തുടക്കത്തില്‍ ആന്റിബയോട്ടിക് ചികിത്സ നല്‍കിയാല്‍ രക്ഷപ്പെടുത്താന്‍ കഴിയും. ശരീരത്തില്‍ വെളുത്ത ആവരണം പോലെ കാണുന്നതാണ് ഫംഗസ്ബാധ. തീറ്റ കഴിക്കാന്‍ മടിക്കുകയും ജലോപരിതലത്തില്‍ ചലനമില്ലാതെ നില്‍ക്കുകയും ചെയ്യും. ഒരു മത്സ്യത്തിനു രോഗം പിടിപെട്ടാല്‍ മറ്റു മത്സ്യങ്ങള്‍ക്കും ബാധിക്കും. രോഗാരംഭത്തില്‍ത്തന്നെ ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെടുത്താന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946674661
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment