ഭക്ഷണവുമായെത്തുന്ന അസീസിന്റെ പ്രത്യേക ചൂളംവിളിക്കായി കാതോര്‍ത്തു നൂറുകണക്കിന് പക്ഷിമൃഗാദികളാണ് ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി കാത്തിരിക്കുന്നത്.
കോഴിക്കോട്: മൂന്നര പതിറ്റാണ്ടിലേറെയായി കോഴിക്കോട് ബീച്ചിലെ പക്ഷിമൃഗാദികളെ അന്നമൂട്ടുന്ന അസീസ് വെള്ളയില്‍ മൃഗസംരക്ഷണവകുപ്പിന്റെ 2025 വര്‍ഷത്തെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരത്തിനര്‍ഹനായി. കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റീമ കുന്നുമ്മല്‍ പതിനായിരം രൂപ തുകയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് വിതരണം ചെയ്തു. തന്റെ പതിനഞ്ചാം വയസ്സ് മുതല്‍ നിത്യവും അസീസ് ബീച്ചിലെ ജന്തുജാലങ്ങള്‍ക്ക് തീറ്റ നല്‍കുന്നുണ്ട്. ദിനേന മൂന്നു തവണകളായി ഭക്ഷണവുമായെത്തുന്ന അസീസിന്റെ പ്രത്യേക ചൂളംവിളിക്കായി കാതോര്‍ത്തു നൂറുകണക്കിന് പക്ഷിമൃഗാദികളാണ് ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി കാത്തിരിക്കുന്നത്.
നൂറുകണക്കിന് പരുന്തുകള്‍ക്ക് നിത്യവും ആഹാരം നല്‍കുന്ന അസിസിന് കോഴിക്കോടിന്റെ പരുന്തുമനുഷ്യന്‍ എന്ന വിളിപ്പേരുകൂടിയുണ്ട്.തന്റെ മരണം വരെ ഈ പ്രവര്‍ത്തി തുടരണമെന്നാണ് ആഗ്രഹമെന്ന് അസീസ് ചടങ്ങില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റീമ കുന്നുമ്മല്‍ ഉദ്ഘാടന നിര്‍വഹിച്ച പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഗീത വി അധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. രമാദേവി പി. കെ. സ്വാഗതവും ഫീല്‍ഡ് ഓഫീസര്‍ ശ്രീ. വിനയന്‍ ഇ പി നന്ദിയും പ്രകാശിപ്പിച്ചു.
എസ്. പി. സി.എ. സെക്രട്ടറി അഡ്വ. രാജന്‍ എം., ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സ്‌നേഹരാജ് ആര്‍ കെ., എപ്പിഡെമിയോളജിസ്റ്റ് ഡോ. ഫസലുറഹ്‌മാന്‍ സി.കെ. എന്നിവര്‍ സംബന്ധിച്ചു.ജന്തുക്ഷേമം, മൃഗങ്ങളുടെ പ്രജനന, ക്ഷേമ ചട്ടങ്ങള്‍, പഞ്ചായത്ത് ചട്ടങ്ങള്‍, ജന്തുക്കള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം എന്നിവ സംബന്ധിച്ച് നടന്ന ബോധവത്കരണ സെമിനാര്‍ കട്ടിപ്പാറ മൃഗാശുപത്രി വെറ്ററിനറി സര്‍ജന്‍ ഡോ. മുഹമ്മദ് ആസിഫ് എം. നയിച്ചു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment