2026 ഫെബ്രുവരി 11-ന് വൈകിട്ട് 4.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈഗ 2026 ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായാണ് കൃഷി വകുപ്പ് 2016 മുതല്‍ ''വൈഗ'' (VAIGA - Value Addition for Income Generation in Agriculture) സംഘടിപ്പിച്ചു വരുന്നത്. 'വൈഗ' യുടെ ഏഴാം പതിപ്പ് ഫെബ്രുവരി പതിനൊന്ന് മുതല്‍ പതിനാറ് വരെ തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിക്കുന്നു. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പുതു സംരംഭകര്‍ക്കും കാര്‍ഷിക മേഖലയിലെ അത്യാധുനിക സാങ്കേതിക മുന്നേറ്റങ്ങള്‍ അടുത്തറിയുന്നതിനും കാര്‍ഷിക വിദഗ്ദ്ധര്‍ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ പങ്കിടുന്നതിനുമായുള്ള ഒരു വേദി എന്ന നിലയില്‍ കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാറുകള്‍, കര്‍ഷക പാര്‍ലമെന്റ്, ബിസിനസ് മീറ്റ്, DPR ക്ലിനിക്ക് എന്നിവ വൈഗയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. 2026 ഫെബ്രുവരി 11-ന് വൈകിട്ട് 4.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈഗ 2026 ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. കൃഷിവകുപ്പ് തയ്യാറാക്കിയ 'കാര്‍ഷിക വഴിയിലെ പെണ്‍ ചുവടുകള്‍' എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പൊതു വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി രാജേഷ്, എം.പി മാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടാവും.
കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കേന്ദ്രീകരിച്ച് ഇരുന്നൂറ്റമ്പതിലധികം സ്റ്റാളുകള്‍ വൈഗയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഫെബ്രുവരി 11 മുതല്‍ 16 വരെയാണ് പ്രദര്‍ശന നഗരി സന്ദര്‍ശിക്കുന്നതിന് അവസരമൊരുക്കിയിട്ടുള്ളത്. കൃഷിക്കൂട്ടങ്ങള്‍, കാര്‍ഷികോദ്പാദന സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതു മേഖല, സര്‍ക്കാരിതര, അര്‍ദ്ധ സര്‍ക്കാര്‍, സര്‍ക്കാര്‍, സംരംഭകര്‍ തുടങ്ങിയവരുടെ കാര്‍ഷിക നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന കാര്‍ഷിക പ്രദര്‍ശനവും ഇതില്‍ ഉള്‍പ്പെടുന്നു. തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെയും, കാര്‍ഷിക സര്‍വ്വകലാശാല, നബാര്‍ഡ്, കേന്ദ്ര ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും കാര്‍ഷിക പ്രദര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടും. പ്രദര്‍ശന നഗരിയോടനുബന്ധിച്ച് വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണ ശാലയും, വ്യത്യസ്തങ്ങളായ കലാസന്ധ്യകളും ഒരുക്കിയിട്ടുണ്ട്.
രണ്ട് വ്യത്യസ്ത വേദികളിലായി കാര്‍ഷിക മേഖലയിലെ നൂതന വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11ന് നടക്കുന്ന സെമിനാറുകളില്‍ പാക്കേജിങ്ങും ഗുണനിലവാര നിയന്ത്രണവും, FPOകളും ഉല്‍പാദക സഖ്യങ്ങളും, ജൈവ-പ്രകൃതി കൃഷി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടും. ഫെബ്രുവരി 13ന് ചെറു ധാന്യങ്ങളും കിഴങ്ങ് വര്‍ഗ്ഗങ്ങളും, കാര്‍ഷിക കയറ്റുമതി സാധ്യതകള്‍, AI അധിഷ്ഠിത സ്മാര്‍ട്ട് ഫാമിങ്, നാളികേരത്തില്‍ നിന്നുള്ള നവീന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധ സെമിനാറുകള്‍ നടക്കും. ഫെബ്രുവരി 14ന് വിശിഷ്ട കൂണ്‍ ഇനങ്ങളും മൂല്യവര്‍ധനവും, പഴം-പച്ചക്കറി പ്രോസസ്സിംഗ്, കാര്‍ഷിക രംഗത്തെ വനിതാ പ്രാതിനിധ്യം, കൃഷിയിലൂടെ ആരോഗ്യവും, പോഷണവും, പുതിയ ഉല്‍പ്പന്നങ്ങളും എന്നീ വിഷയങ്ങളില്‍ പ്രത്യേക സെഷനുകള്‍ സംഘടിപ്പിക്കുന്നു.
സംരംഭകരെ കാര്‍ഷിക മേഖലയിലേക്ക് ശാസ്ത്രീയ പദ്ധതികളോടെ കൈപിടിച്ചുയര്‍ത്തുന്നതിനായി ഡി.പി.ആര്‍ (Detailed Project Report) ക്ലിനിക്ക് സംഘടിപ്പിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെയും, ഇന്നുമായി (ഫെബ്രുവരി 9, 10) തിരുവനന്തപുരം ആനയറയിലെ സമേതി പരിശീലന കേന്ദ്രത്തില്‍ വെച്ച് ഡി.പി.ആര്‍ ക്ലിനിക്ക് നടന്നുവരുന്നു. കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ക്ക് പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശവും സാങ്കേതിക പിന്തുണയും നല്‍കുന്നതാണ് പരിപാടിയുടെ ലക്ഷ്യം. SFAC കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡി.പി.ആര്‍ ക്ലിനിക്കില്‍ ബിസിനസ് പദ്ധതി രൂപീകരണം, വിപണി-സാമ്പത്തിക വിലയിരുത്തല്‍, റിസ്‌ക് വിശകലനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധ പാനലിന്റെ സഹായത്തോടെ ബാങ്കുകള്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ദ്ധര്‍, സാങ്കേതികവിദഗ്ദ്ധര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഫണ്ട് പദ്ധതിയിലെ ഉദ്യോഗസ്ഥര്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍, നബാര്‍ഡിന്റെ സബ്‌സിഡിയറി ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആയ നാബ്‌കോണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വിദഗ്ധരുടെ പാനലായിരിക്കും ഡി.പി.ആറുകള്‍ തയ്യാറാക്കുക. സര്‍ക്കാര്‍ ഗ്രാന്റ്‌സബ്‌സിഡി പദ്ധതികളുമായി പ്രോജക്റ്റുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കും. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ക്ലിനിക്കിന്റെ ഭാഗമായി ഒരു കുടക്കീഴില്‍ സമന്വയിക്കുന്നതിനാല്‍ സംരംഭകന്റെ പ്രോജക്ട് ഇതര വകുപ്പുകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന്റെ സംയോജന സാദ്ധ്യതകളും ക്ലിനിക്കില്‍ പരിഗണിക്കുന്നു. ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി ലഭിച്ച 228 അപേക്ഷകളില്‍ നിന്ന് പൂര്‍ണ്ണ വിവരങ്ങളുള്ള 55 അപേക്ഷകളാണ് ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും സാങ്കേതിക സഹായം നല്‍കുന്നതിനുമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഡി.പി.ആര്‍ ക്ലിനിക്കില്‍ വെച്ച് തയ്യാറാക്കുന്ന ഡി.പി.ആറുകള്‍ VAIGA പ്രധാന വേദിയില്‍ വെച്ച് വിതരണം ചെയ്യും.
കേരളത്തിലെ കര്‍ഷകരെയും കാര്‍ഷിക സംരംഭകരെയും വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനായി ബിസിനസ്-ടു-ബിസിനസ് (B2B) മീറ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13 ന് തിരുവനന്തപുരം ആനയറ ഹോട്ടല്‍ ഓ ബൈ താമര വേദിയിലാണ് B2B മീറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഉല്‍പാദകര്‍ക്കും സംരംഭകര്‍ക്കും അവരുടെ കാര്‍ഷിക ഉല്‍പന്നങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് വ്യാപാരം നേരിട്ട് ഉറപ്പിക്കുന്നതിനുള്ള വേദിയായിട്ടാണ് B2B മീറ്റ് ഒരുക്കിയിട്ടുള്ളത്. ഉല്‍പാദകരെയും വ്യാപാരികളെയും നേരിട്ട് ബന്ധിപ്പിച്ച് ഫലപ്രദമായ ബിസിനസ് സഹകരണങ്ങള്‍ രൂപപ്പെടുത്താനും B2B മീറ്റിലൂടെ സാധ്യമാവുന്നു. വ്യാപാരികള്‍ക്ക് ഉല്‍പന്നങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും ആവശ്യമായ ചര്‍ച്ചകള്‍ നടത്തുന്നതിനും വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുന്നതിനും ഈ വേദി സഹായകരമാകും. B2B മീറ്റില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഉല്‍പാദകര്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്നും പ്രാഥമിക വിലയിരുത്തല്‍ നടത്തി 130 ഉല്‍പാദകരെയും 96 വ്യാപാരികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ കര്‍ഷകര്‍, FPOകള്‍, കര്‍ഷക കൂട്ടായ്മകള്‍, കാര്‍ഷിക സംരംഭകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ഉറപ്പുള്ള വിപണി കണ്ടെത്തുന്നതിനും മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വ്യാപാര അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും B2B മീറ്റ് പ്രധാന വേദിയായിരിക്കും.
സംസ്ഥാനത്തെ കര്‍ഷകരുടെ ശബ്ദം നയരൂപീകരണ തലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നിന്നും ഓരോ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന കാര്‍ഷിക രംഗം നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളും പ്രദേശിക തലത്തില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന വെല്ലുവിളികളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയായിരിക്കും കര്‍ഷക പാര്‍ലമെന്റ്. കര്‍ഷകര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, അനുഭവങ്ങള്‍ എന്നിവ കൃഷിവകുപ്പ് മന്ത്രിയുടെയും വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. വിവിധ കാര്‍ഷിക പദ്ധതികളുടെ പ്രാവര്‍ത്തികത, ഫീല്‍ഡ് തല പ്രശ്‌നങ്ങള്‍, വിപണി സൗകര്യങ്ങള്‍, മൂല്യവര്‍ധന, സാങ്കേതിക പിന്തുണ, കാലാവസ്ഥാ വെല്ലുവിളികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച് നേരിട്ടുള്ള ആശയവിനിമയത്തിനും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നതിനും പ്രത്യേക സെഷനുകളും ഉണ്ടായിരിക്കും. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ ഫെബ്രുവരി 16ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കര്‍ഷക പാര്‍ലമെന്റ് നടക്കും. കര്‍ഷക സമൂഹത്തിന്റെയും നയരൂപീകരണ സംവിധാനത്തിന്റെയും ഇടയില്‍ ഫലപ്രദമായ സംവാദത്തിന് വഴിയൊരുക്കുന്ന പ്രധാന വേദിയായിരിക്കും ഈ കര്‍ഷക പാര്‍ലമെന്റ്.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment