വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

By Harithakeralam
2026-02-07

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച് നടത്തപ്പെടും. കാര്‍ഷിക മേഖലയില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഭാവനയ്ക്കനുസൃതമായി നൂതന ആശയങ്ങളിലൂടെ കാര്‍ഷിക സംരംഭങ്ങളെ രൂപീകരിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത ശില്പശാല സംഘടിപ്പിക്കുന്നത്.

SFAC (ചെറുകിട കര്‍ഷക കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം) കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ ഒരു കര്‍ഷകന്/നിക്ഷേപകന്/സംരംഭകന് ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് വിശകലനം ചെയ്യേണ്ട ബിസിനസ്സിന്റെ പ്രധാന മേഖലകളെ സംബന്ധിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ മനസിലാക്കാനും അതിനനുസൃതമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (DPR- Detailed Project Report)  തയ്യാറാക്കാനുമുള്ള സാങ്കേതിക സഹായം അതാത് മേഖലകളില്‍ നിന്നുള്ള വിദഗ്ധരില്‍ നിന്നും ലഭിക്കും. കാര്‍ഷിക മേഖലയില്‍ പുതുതായി സംരംഭങ്ങള്‍ ആരംഭിക്കുന്ന വ്യക്തികള്‍ക്ക് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് സംരംഭകരുടെ പ്രോജക്ടിന്റെ ആശയം വ്യക്തമാക്കുന്ന വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ആവശ്യമാണ്.

അനുഭവ പരിചയവും പ്രൊഫഷണല്‍ യോഗ്യതയുമുള്ള ഏജന്‍സികള്‍ തയ്യാറാക്കിയതും, ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായതുമായ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഈ ശില്പശാല സംരംഭകനെ സജ്ജമാക്കും.  ഡി.പി.ആര്‍. തയ്യാറാക്കലുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ സംരംഭകരിലേക്കെത്തിക്കാനും, തയ്യാറാക്കിയ  പ്രൊജക്റ്റ് പ്രായോഗികമാക്കുന്നതിനും, ഗ്രാന്റ്/സബ്‌സിഡി സപ്പോര്‍ട്ടുകള്‍ക്കായുള്ള സ്‌കീമുകളുമായി സംയോജിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ശില്പശാല ലക്ഷ്യമിടുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക്/സംരംഭകര്‍ക്കാണ് ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs