വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

1973-ല്‍ സ്ഥാപിതമായ കാംകോ കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തിന് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യത്തെ പ്രധാന പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ്.

By Harithakeralam
2026-02-13

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ പുതിയ അധ്യായം തുറക്കുന്നു. ഇന്ത്യയിലെ ആദ്യ വിജയകരമായ ഇലക്ട്രിക് റിപ്പര്‍ 'വിദ്യുത്' (KR 120 E) കാംകോ വികസിപ്പിച്ച് വിപണിയിലേക്ക് എത്തിച്ചു. വൈഗ 2026 കാര്‍ഷിക മേളയുടെ വേദിയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് 'വിദ്യുത്' അനാവരണം ചെയ്തു.  കാംകോ ചെയര്‍മാന്‍ സി.കെ. ശശിധരന്‍, എം.ഡി ജെയിംസ് ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

1973-ല്‍ സ്ഥാപിതമായ കാംകോ കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തിന് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യത്തെ പ്രധാന പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ്. ചെറുകിട-ഇടത്തരം കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രായോഗികവും ചെലവുകുറഞ്ഞതുമായ കാര്‍ഷിക ഉപകരണങ്ങള്‍ വികസിപ്പിച്ച് വിതരണം ചെയ്യുന്നതില്‍ കാംകോ നിര്‍ണായക പങ്കുവഹിച്ചുവരുന്നു. ഡീസല്‍-പെട്രോള്‍ ഉപയോഗമില്ലാതെ പ്രവര്‍ത്തിക്കുന്ന 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ശുദ്ധ ഊര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നവീന യന്ത്രമാണ്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും പ്രവര്‍ത്തന ചെലവ് താഴ്ത്താനും സഹായിക്കുന്ന ഈ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭകരവും പരിസ്ഥിതിക്ക് അനുകൂലവുമായ പരിഹാരമാണ്.

വിദ്യുത് ഇലക്ട്രിക് റിപ്പറിന്റെ പ്രധാന സവിശേഷതകള്‍

• 100 ശതമാനം പുകരഹിതവും പരിസ്ഥിതി സൗഹൃദവുമായ പ്രവര്‍ത്തനം

• ഇന്ധന ചെലവ് ഒഴിവാകുന്നതിനാല്‍ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറവ്

• ശബ്ദ മലിനീകരണം കുറഞ്ഞ ലളിത പ്രവര്‍ത്തനം

• പരമ്പരാഗത എഞ്ചിന്‍ ഘടകങ്ങള്‍ ഇല്ലാത്തതിനാല്‍ കുറഞ്ഞ പരിപാലന ചെലവ്

വിദ്യുതിന്റെ' ആദ്യ വിപണന  VAIGA 2026 ഫെബ്രുവരി 13ന് ഹോട്ടല്‍ ഓ ബൈ താമരയില്‍  നടക്കുന്ന B2B (ബിസിനസ് ടു ബിസിനസ്) മീറ്റില്‍ വച്ച് നടത്തുമെന്ന് കാംകോ എം.ഡി ജെയിംസ് ജോസഫ് അറിയിച്ചു. ഉല്‍പാദകരെയും വിതരണ ശൃംഖലകളെയും വ്യാപാര പങ്കാളികളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ വേദി ഉല്‍പ്പന്നത്തിന്റെ വിപണി വ്യാപനത്തിന് സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരിത സാങ്കേതികവിദ്യയും കാര്‍ഷിക യന്ത്രവല്‍ക്കരണവും കൂട്ടിച്ചേര്‍ക്കുന്ന കാംകോയുടെ ഈ പുതിയ സംരംഭം സംസ്ഥാനത്തിന്റെ സുസ്ഥിര കാര്‍ഷിക വളര്‍ച്ചയ്ക്ക് കൂടുതല്‍ വേഗം പകരുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs