തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്ഷക പാര്ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണെന്നും കൃഷി മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. കഴക്കൂട്ടം ടെക്നോപാര്ക്കിലെ ട്രാവന്കൂര് ഹാളില് സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില് നിന്നുള്ള പ്രതിനിധി കര്ഷകരെ അംഗങ്ങളായി ഉള്പ്പെടുത്തി മുന് കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന് സ്പീക്കറായി സംഘടിപ്പിച്ച കര്ഷക പാര്ലമെന്റില് നയപ്രഖ്യാപന പ്രസംഗം നിര്വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള, മൂല്യവര്ധിത ഉല്പ്പന്നങ്ങള് അടിസ്ഥാനമാക്കി സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പ്രവര്ത്തിക്കുന്ന, കര്ഷക സൗഹൃദവും വരുമാന സുരക്ഷ ഉറപ്പുള്ളതുമായ കാര്ഷിക സംസ്ഥാനമായി മാറ്റുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് വെറും ഉല്പ്പാദന വര്ധനവിന്റെ ലക്ഷ്യമല്ല; കര്ഷകരുടെ ജീവിത സാഹചര്യം ഉയര്ത്തുകയും, ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സമഗ്ര വികസന നയരേഖയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന എക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കുകള് പ്രകാരം 2023-24 സാമ്പത്തിക വര്ഷത്തില് കാര്ഷിക മേഖല 4.65 ശതമാനം വളര്ച്ച കൈവരിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയാനന്തര കാലഘട്ടത്തിലെ വെല്ലുവിളികളെ മറികടന്ന് കാര്ഷിക രംഗത്ത് കൈവരിച്ച പുരോഗതി സര്ക്കാരിന്റെ നയങ്ങളുടെയും കര്ഷകരുടെ കൂട്ടായ്മയുടെയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാന് 2365.5 കോടി രൂപയുടെ കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യൂ ചെയിന് മോഡേര്ണൈസേഷന് പ്രൊജക്റ്റ്) പദ്ധതി നടപ്പിലാക്കുന്നത് വകുപ്പിന്റെ നേട്ടമായി കരുതുന്നു മന്ത്രി കൂട്ടിച്ചേര്ത്തു.
''ഞങ്ങളും കൃഷിയിലേക്ക്'' പദ്ധതിയിലൂടെ ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി 23,569 കൃഷികൂട്ടങ്ങള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. നെല്ലിന്റെ ഉല്പ്പാദനക്ഷമത 3091 കിലോഗ്രാം/ഹെക്ടറില് നിന്ന് 3117 കിലോഗ്രാമായി ഉയര്ന്നതും, നാളികേര ഉല്പ്പാദനക്ഷമത ഹെക്ടറില് 6228 നാളികേരത്തില് നിന്ന് 7211 ആയി വര്ധിച്ചതും കാര്ഷിക മേഖലയിലെ ഗുണപരമായ മാറ്റത്തിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. നാളികേര വികസനത്തിന് 153 കോടി രൂപ വിനിയോഗിക്കുകയും ഉല്പാദന വര്ദ്ധനവിനായി 597 കേരഗ്രാമങ്ങള് സംസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. പച്ചക്കറി ഉല്പ്പാദനം 6.28 ലക്ഷം ടണ്ണില് നിന്ന് 19.1 ലക്ഷം ടണ്ണായി ഉയര്ന്നത് സ്വയംപര്യാപ്തതയിലേക്കുള്ള വലിയ മുന്നേറ്റമാണെന്ന് മന്ത്രി വ്യക്തമാക്കി.
AI, IoT അടിസ്ഥാനമാക്കിയ സ്മാര്ട്ട് ഫാമിംഗ്, 1000 അഗ്രി കേഡറ്റ് കോര്പ്സ്, 5000 അഗ്രി വോളണ്ടിയര്മാര് എന്നിവയുടെ സേവനങ്ങള് സംസ്ഥാനത്ത് വ്യാപിപ്പിക്കും മന്ത്രി പറഞ്ഞു. 500 FPOകള്ക്ക് പിന്തുണ നല്കുകയും 250 പുതിയ FPOകള് രൂപീകരിക്കുന്നതിനു നടപടികള് സ്വീകരിക്കും മന്ത്രി പറഞ്ഞു. കര്ഷക സേവനങ്ങള് എളുപ്പമാക്കാന് ''കതിര്'' ആപ്പ് വഴി ഡിജിറ്റല് സേവനങ്ങള് ലഭ്യമാക്കിയിട്ടുണ്ട്. QR കോഡ് അടിസ്ഥാനമാക്കിയ സേവനങ്ങള് ഉള്പ്പെടെ സാങ്കേതിക നവീകരണങ്ങള് കാര്ഷിക മേഖലയെ കൂടുതല് സുതാര്യവും കാര്യക്ഷമവുമാക്കി മാറ്റുന്നുവെന്ന് മന്ത്രി പറഞ്ഞു. കര്ഷകരുടെ സമഗ്ര വികസനവും സംസ്ഥാനത്തിന്റെ കാര്ഷിക സ്വയംപര്യാപ്തതയും ലക്ഷ്യമാക്കി കാര്ഷിക വകുപ്പ് വിപുലമായ പ്രവര്ത്തന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യധാന്യ ആവശ്യകതയുടെ കുറഞ്ഞത് 30 ശതമാനം സംസ്ഥാനത്ത് തന്നെ ഉല്പാദിപ്പിക്കാനുള്ള നടപടികള് സ്വീകരിക്കുന്നതോടൊപ്പം, നാളികേരത്തിന്റെ ഉല്പാദനത്തിലും ഉല്പാദനക്ഷമതയിലും കേരളത്തെ വീണ്ടും രാജ്യത്തിന്റെ മുന്നിരയിലെത്തിക്കാന് പദ്ധതികള് നടപ്പാക്കും.
750 പഞ്ചായത്തുകളില് ''കേരഗ്രാമം'' പദ്ധതി ആരംഭിച്ച്, നാളികേരത്തിന്റെ ഉല്പാദനക്ഷമത തെങ്ങിന് 80 നാളികേരമായി ഉയര്ത്തുകയും, 50 ശതമാനം കേരഗ്രാമങ്ങളില് ഫെര്ട്ടിഗേഷന് സംവിധാനം നടപ്പാക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിന് തൈ ഇനങ്ങള് വികസിപ്പിക്കുകയും നാളികേരത്തില് നിന്ന് കൂടുതല് മൂല്യവര്ധിത ഉല്പന്നങ്ങള് ഉല്പാദിപ്പിക്കുകയും ചെയ്യും മന്ത്രി പറഞ്ഞു. പച്ചക്കറി വിസ്തൃതി 46,500 ഹെക്ടറില് നിന്ന് 2.25 ലക്ഷം ഹെക്ടറായി ഉയര്ത്തി ആഭ്യന്തര ഉല്പാദനം 25 ലക്ഷം ടണ്ണാക്കി വര്ധിപ്പിക്കുന്നതിന് വീടുകള്, സ്കൂളുകള്, പൊതുസ്ഥലങ്ങള് എന്നിവിടങ്ങള് കേന്ദ്രീകരിച്ച് കൃഷിക്കും വാണിജ്യ കൃഷിക്കും പ്രത്യേക പരിഗണന നല്കും. ഹൈബ്രിഡ് വിത്തിനങ്ങളുടെ ഉല്പാദനം വര്ധിപ്പിച്ച് കര്ഷകര്ക്ക് ലഭ്യമാക്കുകയും, കയറ്റുമതി ലക്ഷ്യമാക്കിയ പ്രത്യേക പച്ചക്കറി പദ്ധതിയും നഗര കൃഷിക്ക് പ്രത്യേക സംവിധാനവും നടപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി.
.അടിയന്തിര പ്രമേയം സഭ ഐക്യകണ്ഠേന അംഗീകരിച്ചു, ആയത് കര്ഷക പ്രശ്നങ്ങളോടുള്ള ഏകകണ്ഠമായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിച്ചത്. കേരളത്തില് ആദ്യമായി സംഘടിപ്പിച്ച കര്ഷക പാര്ലമെന്റ് എല്ലാ അര്ത്ഥത്തിലും ചരിത്രപരമായ തുടക്കമാണെന്നും, കാര്ഷിക മേഖലയിലെ നയരൂപീകരണത്തില് കര്ഷകരുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുന്ന ജനാധിപത്യ വേദിയായിത് മാറിയെന്നും സ്പീക്കര് മുല്ലക്കര രത്നാകരന് അഭിപ്രായപ്പെട്ടു. ഇത്തരം ചര്ച്ചകളും നിര്ദേശങ്ങളും അടിസ്ഥാനമാക്കി ഭാവി കാര്ഷിക പദ്ധതികള് രൂപപ്പെടുത്താന് വകുപ്പ് നടപടികള് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്ഷകരുമായുള്ള തുറന്ന ആശയവിനിമയത്തിലൂടെ കാര്ഷിക വികസനത്തിന് പുതിയ ദിശ നല്കുന്ന വേദിയായി കര്ഷക പാര്ലമെന്റ് മാറി.കര്ഷകരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയും നിര്ദേശങ്ങളോടെയും സംസ്ഥാനത്തിന്റെ കാര്ഷിക നയരൂപീകരണം കൂടുതല് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വൈഗ 2026 ന്റെ ഭാഗമായി കര്ഷക പാര്ലമെന്റ് സംഘടിപ്പിച്ചത്.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല് ആനയറ കാര്ഷിക മൊത്തവ്യാപാര വിപണിയായ വേള്ഡ് മാര്ക്കറ്റില് നടന്ന വൈഗ 2026 കാര്ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില് കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്ഷക പാര്ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്ഡ് മാര്ക്കറ്റ് ഗ്രൗണ്ടില് സംഘടിപ്പിച്ച വൈഗ 2026 കാര്ഷിക പ്രദര്ശന-വിപണന മേള 16ന് സമാപിക്കും. കാര്ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന് ഇനി വെറും…
തിരുവനന്തപുരം: കാര്ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്ശന സ്റ്റാളുകള് ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്ശകര്ക്ക്…
തിരുവനന്തപുരം: കാര്ഷിക യന്ത്രവല്ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്നിരയില് പ്രവര്ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്പ്പറേഷന് ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്ഷികോല്പ്പന്നങ്ങളുടെ സംസ്കരണം, മൂല്യവര്ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള് പ്രയോജനപ്പെടുത്തി കര്ഷകരുടെ വരുമാനം വര്ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്ഷികോല്പ്പന്നങ്ങളുടെ സംസ്കരണം, മൂല്യവര്ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള് പ്രയോജനപ്പെടുത്തിക്കൊണ്ട് കര്ഷകര്ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്ക്കാര് കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്. ശില്പശാല ഫെബ്രുവരി 9-10 തീയതികളില് തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില് വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment