മരണാന്തര അവയവദാനം; കേരളത്തില്‍ അഭിമാനകരമായ മുന്നേറ്റം

മസ്തിഷ്‌ക മരണവുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാനും അവയവദാന പ്രക്രിയയില്‍ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പരിശീലനത്തിന്റെ ലക്ഷ്യം

By Harithakeralam
2026-02-15

കോഴിക്കോട്: സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തില്‍ മസ്തിഷ്‌ക മരണം  സ്ഥിരീകരിക്കുന്നതിലെ സങ്കീര്‍ണതകളും പ്രായോഗിക വശങ്ങളും ഉള്‍പ്പെടുത്തി ഡോക്ടര്‍മാരുടെയും ട്രാന്‍സ്പ്ലാന്റ് കോര്‍ഡനേറ്റര്‍മാരുടെയും ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.  കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്ന മലബാര്‍ മേഖലയിലെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ പരിശീലനം സിഒഒ ലുഖ്മാന്‍ പൊന്മാടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി വരെ ആറ് പേര്‍ മരണാന്തര അവയധാനത്തിലൂടെ മറ്റുള്ളവരുടെ ജീവതത്തിന് വെളിച്ചം നല്‍കിയിട്ടുണ്ടെന്നും അതില്‍ തന്നെ മൂന്ന് കുടുംബങ്ങള്‍ക്ക് അവയവം മാറ്റിവെച്ചുകൊണ്ട് ആശ്വാസം പകരാന്‍ ആസ്റ്റര്‍ മിംസിന് കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മസ്തിഷ്‌കമരണം സ്ഥിരീകരിച്ച ഒന്‍പത് മാസം പ്രായമുള്ള ഐറിന്‍ ഷെറിന്റെ അവയവദാനം കൂടുതല്‍ പേരിലേക്ക് അവയവദാനത്തിന്റെ മഹത്യമെത്തിക്കുന്നതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണാന്തര അവയവദാനത്തില്‍ കേരളത്തില്‍ അഭിമാനകരമായ മുന്നേറ്റം വരുന്നതായും 2023 മുതല്‍ 2025 വരെ കേരളത്തില്‍ 10,436 പേരും ഈവര്‍ഷം ഇതുവരെ ആയിരത്തോളം പേരും മരണാനന്തര അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കെ - സോട്ടോ ജോയിന്റ് ഡയറക്ടര്‍ ഡോ. ബേസില്‍ സാജു പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 42 പേര്‍ വൃക്കയും 45 പേര്‍ കോര്‍ണിയ നല്‍കി. കൂടാതെ 21 പേര്‍ കരളും ഏഴുപേര്‍ ഹൃദയം നല്‍കിയപ്പോള്‍ രണ്ടുപേര്‍ കൈ ദാനം ചെയ്തതായി അദ്ദേഹം കൂട്ടി ചേര്‍ത്തു. മസ്തിഷ്‌ക മരണവുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാനും അവയവദാന പ്രക്രിയയില്‍ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പരിശീലനം ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ മിംസ് സിഎംഎസ് ഡോ. എബ്രാഹം മാമന്‍ പറഞ്ഞു.

ഡോ.നൗഫല്‍ ബഷീര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്, ന്യൂറോ സര്‍ജറി, കോഴിക്കോട്ആസ്റ്റര്‍ മിംസ്),ഡോ. ശ്രുതി എസ്. ജയരാജ്  (കണ്‍സള്‍ട്ടന്റ് ക്രിട്ടിക്കല്‍ കെയര്‍, കോഴിക്കോട് ഇഖ്റ ഹോസ്പിറ്റല്‍),ഡോ. അജിത് കെ. ഗോപാല്‍ (ചീഫ് & സീനിയര്‍ കണ്‍സള്‍ട്ടന്റ് ക്രിട്ടിക്കല്‍ കെയര്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍),ഡോ. എ.എസ് അനൂപ് കുമാര്‍ (ഡയറക്ടര്‍, ആസ്റ്റര്‍ നോര്‍ത്ത് കേരള ക്ലസ്റ്റര്‍ - ക്രിട്ടിക്കല്‍ കെയര്‍),കെ-സോട്ടോ ലീഗല്‍ അഡൈ്വസര്‍ അഡ്വ. അജിത് ജോയ്,ഡോ. കെ. പ്രസന്നന്‍ (പ്രൊഫസര്‍ & ഹെഡ്, ഫോറന്‍സിക് മെഡിസിന്‍, എം.ഇ.എസ് മെഡിക്കല്‍ കോളേജ്) തുടങ്ങിയവര്‍ മസ്തിഷ്‌കമരണവുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിലെ ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എസ്.എസ് നോബിള്‍ ഗ്രേഷ്യസ്, നോര്‍ത്ത് സോണ്‍ നോഡല്‍ ഓഫീസര്‍ ഡോ.വി.പി അനീബ് രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ട്രാന്‍സ്പ്ലാന്റ് മാനേജര്‍ ധന്യ ഡറ്റസ് പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs