മനുഷ്യശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് ഏറെ ആവശ്യമുള്ള മൂലകമാണ് മംഗ്നീഷ്യം. പേശികളുടെ പ്രവര്‍ത്തനം, രക്തസമ്മര്‍ദം, ചര്‍മ്മത്തിന്റെ ആരോഗ്യം എന്നിവയ്‌ക്കെല്ലാം മംഗ്നീഷ്യം നിര്‍ബന്ധമാണ്. ഇതു കുറഞ്ഞാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങളും പ്രശ്‌നങ്ങളും പരിശോധിക്കാം.
1. കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ മഗ്‌നീഷ്യം കുറയുന്നതിന്റെ ലക്ഷണമാണ്. ഇതു കാരണം ആവശ്യത്തിന് ഉറക്കം ലഭിക്കില്ല.
2. രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാനും ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനും മംഗ്നീഷ്യത്തിന്റെ കുറവ് കാരണമാകാം.
3. മാനസികാരോഗ്യത്തെയും മംഗ്നീഷ്യത്തിന്റെ കുറവ് ബാധിക്കും. വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്‌സ് തുടങ്ങിയവയും ഇതുകാരണമുണ്ടാകാം.
4. തുടര്‍ച്ചയായ കോച്ചി വലിവ്, പേശി വലിവ് എന്നിവ മഗ്‌നീഷ്യം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. ശരിയായ സമയത്തു ചികിത്സിച്ചില്ലെങ്കില്‍ ഇതു പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
5. മഗ്‌നീഷ്യത്തിന്റെ കുറവുണ്ടെങ്കില്‍ വയറ് പെട്ടെന്നു നിറഞ്ഞതായി തോന്നും വിശപ്പ് കുറയും അതുപോലെ തന്നെ മലബന്ധം, ഛര്‍ദ്ദി, ഓക്കാനം എന്നിവയുമുണ്ടാകാം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment