പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
ഇരുമ്പിന്റെ അംശം കറുത്ത മുന്തിരിയിലാണ് കൂടുതല്‍. ഇതിനാല്‍ വിളര്‍ച്ചയെ പ്രതിരോധിക്കും. ഇതിനൊപ്പമുള്ള വിറ്റാമിന്‍ സി ചര്‍മത്തിനും മുടിക്കും നല്ലതാണ്. പൊട്ടാസ്യം ധാരാളമടങ്ങിയതിനാല്‍ സോഡിയത്തിന്റെ അളവു കുറയ്ക്കാനും രക്തധമനികളെ ശാന്തമാക്കാനും സഹായിക്കും. ഹൈ ബിപിയുള്ളവര്‍ ദിവസവും കറുത്ത മുന്തിരി കഴിക്കുന്നതു നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തശുദ്ധി വരുത്താനും കറുത്ത മുന്തിരി സഹായിക്കും, ഇതിനാല്‍ ഹൃദയാരോഗ്യത്തിനും മികച്ചതു കറുത്ത മുന്തിരിയാണ്. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രക്രിയ സുഗമമമാക്കും.
കറുത്ത മുന്തിരിയെ അപേക്ഷിച്ച് മഞ്ഞ ഉണക്കമുന്തിരിയില്‍ മധുരം കൂടുതലായിരിക്കും ഒപ്പം മിനുസമുളളതുമാകം. നാരുകള്‍ ധാരാളം ഇതിലുമടങ്ങിയിട്ടുണ്ട്. ഹനക്കേടും മലബന്ധവും ഒഴിവാക്കാനിതു സഹായിക്കും. പ്രകൃതിദത്ത പഞ്ചസാരകളായ ഫ്രക്‌റ്റോസ്, ഗ്ലോക്കോസ് എന്നിവ മഞ്ഞ മുന്തിരിയിലുണ്ട്. ക്ഷീണം മാറ്റി ഉന്മേഷം നല്‍കാനിതാണ് നല്ലത്. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുമ്പോള്‍ ഉണ്ടാകാവുന്ന കാഴ്ചക്കുറവ് തടയാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. പൊട്ടാസ്യം, മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ പല്ലിലെ ഇനാമല്‍ സംരക്ഷിക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും സഹായിക്കുന്ന ഒലീനോലിക് ആസിഡ് ഇതിലടങ്ങിയിട്ടുണ്ട്.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment