ഇലകളെ ആക്രമിച്ചു ചെടികളെ നശിപ്പിക്കുന്ന കീടങ്ങളാണ് മീലിമൂട്ടകള്‍. ഇവ വളരെപ്പെട്ടന്നു തന്നെ പെരുകി കൃഷി നശിപ്പിക്കും. ഇതിനാല്‍ ഇവയെ തുടക്കത്തിലേ തുരത്തേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന ചില ജൈവ രീതികളിതാ.
1. ബേക്കിങ് സോഡ മിശ്രിതം: ബേക്കിങ് സോഡ, വേപ്പെണ്ണ, ലിക്വിഡ് സോപ്പ്, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതു തയാറാക്കാന്‍ ആവശ്യം. ഒരു സ്പൂണ്‍ ബേക്കിങ് സോഡ, അല്‍പ്പം വേപ്പെണ്ണയും സോപ്പ് ലായനിയും ചേര്‍ത്തിളക്കി ചെടികളില്‍ തളിക്കുക.
2. വേപ്പെണ്ണ : ഒരു ലിറ്റര്‍ വെള്ളത്തില്‍ 10-15 ml വേപ്പെണ്ണയും അല്‍പ്പം സോപ്പ് ലായനിയും ചേര്‍ത്ത് നന്നായി ഇളക്കി തളിക്കുക.
3. വെളുത്തുള്ളി-മുളക് ലായനി: വെളുത്തുള്ളി, സവാള, വറ്റല്‍ മുളക് ഇവ അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തില്‍ കലര്‍ത്തി അരിച്ചെടുത്ത് ചെടികളില്‍ തളിക്കുന്നത് മീലിമൂട്ടയെ തുരത്താന്‍ സഹായിക്കും.
4. വിനാഗിരി: വെള്ളവും വിനാഗിരിയും ഒരേ അളവില്‍ എടുത്ത് നന്നായി കൂട്ടിയോജിപ്പിച്ച് ഇളക്കുക. ഇതിനു ശേഷം പഞ്ഞിയില്‍ മുക്കി മീലിമൂട്ടയുള്ള ഭാഗങ്ങളില്‍ തുടയ്ക്കുക.
5.ചെടികളില്‍ മീലിമൂട്ടയുടെ ആക്രമണം കുറവാണെങ്കില്‍ ശക്തമായി വെള്ളം സ്‌പ്രേ ചെയ്ത് അവയെ കഴുകിക്കളയാം.
6. മീലിമൂട്ടകളെ ഒരു ചെടിയില്‍ നിന്നും മറ്റൊന്നിലേക്ക് എത്തിക്കുന്നത് ഉറുമ്പുകളാണ്. അതിനാല്‍ ഉറുമ്പുകളെ നിയന്ത്രിക്കുന്നത് മീലിമൂട്ടയുടെ വ്യാപനം തടയാന്‍ സഹായിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment