രാവിലെ കടുപ്പത്തിലൊരു ചായ കുടിച്ച് ദിവസമാരംഭിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ ചായ കടുപ്പത്തില്‍ പതിവാക്കിയാല്‍ കരളിന് പണി കിട്ടും. പാലും പഞ്ചസാരയും കൂടിയുള്ള ചായയാണെങ്കില്‍ പ്രശ്‌നം രൂക്ഷമാകും.
1. രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുമ്പോള്‍ കാഫീനും ടാനിനും വയറ്റിലെ ആസിഡിന്റെ അളവ് കൂട്ടും. ഓക്കാനം, ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമാകും. ചായ കുടിക്കുന്നതിന് മുമ്പ് ലഘുവായി എന്തെങ്കിലും കഴിക്കുന്നത് നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കുകയും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും.
2. ശരീരത്തില്‍ നിന്ന് കൂടുതല്‍ വെള്ളം പുറന്തള്ളാന്‍ ചായ ഇടയ്ക്കിടെ കുടിക്കുന്നതു കാരണമാകും. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. നിര്‍ജ്ജലീകരണം ദഹനത്തെ മന്ദഗതിയിലാക്കുകയും കരളിന് വിഷാംശം നീക്കം ചെയ്യാന്‍ കൂടുതല്‍ ജോലി നല്‍കുകയും ചെയ്യും.
3. ചായയില്‍ അമിതമായി പഞ്ചസാര ചേര്‍ക്കുന്നത് വളരെ ദോഷകരമാണ്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. കരളിന് ഇത് കൊഴുപ്പായി മാറുകയും ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാവുകയും ചെയ്യും.
4.ചായയിലയോ ടീ ബാഗിലോ ഇലകള്‍ കൂടുതല്‍ നേരം ഇട്ടുവെച്ചാല്‍ കാഫീന്‍, ടാനിന്‍ എന്നിവയുടെ അളവ് കൂടും. അമിതമായ ടാനിന്‍ വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കാനും ദഹനക്കേടിനും കാരണമാകും.
5. ചായയില്‍ ചേര്‍ക്കുമ്പോഴും ശ്രദ്ധിക്കണം. കൂടുതല്‍ കൊഴുപ്പുള്ള പാല്‍ കരളിന് അധിക ജോലി നല്‍കും. അതിനാല്‍, പാല്‍ കുറച്ചോ അല്ലെങ്കില്‍ കട്ടന്‍ ചായയോ കുടിക്കുന്നതാണ് നല്ലത്.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment