അസിഡിറ്റി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍... യുവാക്കള്‍ക്കിടയില്‍ ഇതു വലിയ രീതിയില്‍ വ്യാപിക്കുന്നുണ്ട്. ഭക്ഷണവും വ്യായാമം കുറവുളള ജോലിയുമെല്ലാം ഇതിനുകാരണമാകുന്നുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ സമയം നോക്കാതെ കഴിക്കുന്നതുമെല്ലാം പ്രശ്‌നം രൂക്ഷമാകുന്നു. എന്നാല്‍ ചില നാടന്‍ പ്രയോഗങ്ങള്‍ ഫലം കണ്ടേക്കും.
1. ഏറെ ഔഷധ ഗുണമുള്ള ഒന്നാണ് കറ്റാര്‍ വാഴ. വെറും വയറ്റില്‍ 10-15 മില്ലി കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി തടയാന്‍ സഹായിക്കും.
2. അതു പോലെ മല്ലിയും അസിഡിറ്റിക്ക് എതിരേ പ്രവര്‍ത്തിക്കും. ഒരു ടേബിള്‍സ്പൂണ്‍ മല്ലി വെള്ളത്തില്‍ തിളപ്പിച്ച് വെറും വയറ്റില്‍ കുടിക്കുക.
3. വയറു നിറയെ ഭക്ഷണം കഴിച്ച് ഒരു പുതിന ജ്യൂസ് കുടിക്കുന്ന പതിവ് നമുക്കെല്ലാമുണ്ട്. ഇതു വളരെ നല്ലതാണ്. ഭക്ഷണത്തിനു ശേഷം വയറു വീര്‍ക്കുന്നത് ഒഴിവാക്കാനും അസിഡിറ്റി കുറയ്ക്കാനുമിതു സഹായിക്കും.
4. ഇഞ്ചി നീരാണ് മറ്റൊന്ന്. ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലും മതി. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്യാം.
5. വെളുത്തുള്ളിയും അസിഡിറ്റിക്ക് എതിരേ പ്രവര്‍ത്തിക്കും. ഇടയ്ക്ക് രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നതു ഗുണം ചെയ്യും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment