ശരീരം തിളങ്ങാന്‍ ഈ ജ്യൂസുകള്‍

പ്രകൃതിയില്‍ നിന്നു തന്നെയുള്ള ചില പാനീയങ്ങള്‍ ഉപയോഗിച്ച് നമുക്ക് ചര്‍മത്തിനുവരുന്ന പ്രശ്‌നങ്ങള്‍ കുറയൊക്കെ പരിഹരിക്കാം.

By Harithakeralam
2026-01-27

കടുത്ത ചൂടാണിപ്പോള്‍, ചര്‍മത്തിന് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത് ഇക്കാലത്താണ്. എന്നാല്‍ പ്രകൃതിയില്‍ നിന്നു തന്നെയുള്ള ചില പാനീയങ്ങള്‍ ഉപയോഗിച്ച് നമുക്ക് ചര്‍മത്തിനുവരുന്ന പ്രശ്‌നങ്ങള്‍ കുറയൊക്കെ പരിഹരിക്കാം.

1. ചര്‍മത്തിന് ഏറ്റവും നല്ല പഴമാണ് മാതളനാരങ്ങ. ചര്‍മ്മകോശങ്ങളെ സംരക്ഷിക്കുകയും കൊളാജന്‍ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഈ പഴം.  

2. ക്യാരറ്റ് ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് ചര്‍മ്മത്തിന്റെ വെളുപ്പ് വര്‍ദ്ധിപ്പിക്കും. ടാനിംഗ് കുറയ്ക്കാനുമിതു നല്ലതാണ്. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ഈ പോഷകസമൃദ്ധമായ പാനീയം പിഗ്മെന്റേഷന്‍ കുറയ്ക്കും.

3. കരിക്കിന്‍ വെള്ളമാണ് മറ്റൊന്ന്. ഏതു പ്രായക്കാര്‍ക്കും എന്ത് അസുഖമുള്ളവര്‍ക്കും എപ്പോഴും കുടിക്കാവുന്ന പാനീയമാണിത്.

4. തണ്ണിമത്തനും നാരങ്ങ നീര് ചേര്‍ത്ത ജ്യൂസ് കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കും. മെലാനിനെ തടയുന്ന വിറ്റാമിന്‍ സി, മൃതകോശങ്ങളെ സൌമ്യമായി പുറംതള്ളുന്ന പ്രകൃതിദത്ത ആസിഡുകള്‍ (മാലിക്/സിട്രിക്) എന്നിവയിലൂടെ തണ്ണിമത്തന്‍ ചര്‍മ്മത്തിന് തിളക്കവും മങ്ങല്‍ പാടുകളും നല്‍കി ചര്‍മ്മത്തെ വെളുപ്പിക്കുന്നു.

5. കുക്കുമ്പര്‍ ജ്യൂസും ഇക്കാലത്ത് കുടിക്കുന്നതു നല്ലതാണ്. ശരീരത്തില്‍ വെള്ളം നിലനിര്‍ത്താനിതു സഹായിക്കും. ചര്‍മം വരണ്ടു പോകുന്ന അവസ്ഥയില്ലാതാക്കും.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs