പയര്‍ ഇലപ്പേന്‍ : നിയന്ത്രിക്കാം സമ്മിശ്ര രീതിയിലൂടെ

ജൈവ രീതിയില്‍ മാത്രം കൃഷി ചെയ്താല്‍ ഇക്കാലത്ത് കീടങ്ങളെ തുരത്താന്‍ കഴിഞ്ഞെന്നു വരില്ല. ഇടയ്‌ക്കൊക്കെ രാസ കീടനാശിനികള്‍ കൂടി പ്രയോഗിക്കേണ്ടി വരും.

By Harithakeralam
2026-01-24

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പയര്‍. നമ്മുടെ ഭക്ഷ്യരീതിയില്‍ പയറിനുള്ള സ്ഥാനം ഏറെ വലുതാണ്. തോരന്‍ വയ്ക്കാനും മറ്റും പയര്‍ ധാരാളം ആവശ്യമുണ്ട്. കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള പച്ചക്കറിയും ഇതു തന്നെ. എന്നാല്‍ പലതരത്തിലുള്ള കീടങ്ങളും പയറിനെ ആക്രമിക്കാനെത്തും. ഇവയില്‍ പ്രധാനമാണ് ഇലപ്പേന്‍. എന്നാല്‍ ജൈവ രീതിയില്‍ മാത്രം കൃഷി ചെയ്താല്‍ ഇക്കാലത്ത്കീടങ്ങളെ തുരത്താന്‍ കഴിഞ്ഞെന്നു വരില്ല. ഇടയ്‌ക്കൊക്കെ രാസ കീടനാശിനികള്‍ കൂടി പ്രയോഗിക്കേണ്ടി വരും.

1. പയറിലെ ഇലപ്പേനിന്റെ ആക്രമണം നിയന്ത്രിക്കാന്‍ പാകമായ പയര്‍ വിളവെടുത്തതിന് ശേഷം 3 ഗ്രാം ഫ്‌ലോണിക്കാമിഡ് 50 WG ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കുക. പാകമായ പയര്‍ വിളവെടുത്ത് വേണം ഇതു തളിക്കാന്‍. പിന്നീട് വിളവെടുത്ത പയര്‍ നന്നായി കഴുകി വേണം ഉപയോഗിക്കാന്‍. ആക്രമണം രൂക്ഷമായാല്‍ മാത്രമേ ഇതു പ്രയോഗിക്കാന്‍ പാടുള്ളൂ.

2. പയറില്‍ മുഞ്ഞയുടെ ആക്രമണം കണ്ടാല്‍ 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക.  

3.  വെര്‍ട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ 10 ദിവസം ഇടവിട്ട്  കൊടുക്കുക.

4. രണ്ടു ഗ്രാം തയാമെതോക്‌സാം 10 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ അസാഡിറക്ടിന്‍ (3000 ppm) 5  മില്ലി ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ തളിക്കുന്നതും മുഞ്ഞയെ തുരത്താം.

5. ചാഴിയെ തുരത്താന്‍ പലതരം കെണികളുണ്ട്, മഞ്ഞക്കെണി, ഫെറോമോണ്‍ കെണി തുടങ്ങിയവ. ഇവ തോട്ടത്തില്‍ സ്ഥാപിച്ചും ചാഴിയെ നശിപ്പിക്കാം.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs