രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെയും വെളുത്തുള്ളി നിശേഷം ഇല്ലാതാക്കും.
കറികളില്‍ രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ചിടുന്ന ശീലം മലയാളിക്കുണ്ട്. നിരവധി ഗുണങ്ങളാണ് വെളുത്തുള്ളിക്കുള്ളത്. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെയും വെളുത്തുള്ളി നിശേഷം ഇല്ലാതാക്കും. ദഹനം പോലും സുഗമമാക്കി തീര്‍ക്കാന്‍ വെളുത്തുള്ളി സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒന്നു മനസ് വച്ചാല്‍ നമ്മുടെ അടുക്കളത്തോട്ടത്തിലും വെളുത്തുള്ളി വിളയിച്ചെടുക്കാം.
നടീല്‍ വസ്തു
ശീതകാല വിളകളുടെ കൂട്ടത്തില്‍ ചേര്‍ക്കാം വെളുത്തുള്ളിയെ, ഇതു നടാന്‍ പറ്റിയ സമയമാണിപ്പോള്‍. നടാനുള്ള അല്ലി തെരഞ്ഞെടുക്കലാണ് പ്രധാന സംഗതി. പല തരത്തിലുള്ള വെളുത്തുള്ളി ഇന്ന് ലഭ്യമാണ്. അവയില്‍ ഏറെ വലുപ്പമുള്ളതും, ചീയല്‍ രോഗം പോലുള്ളവ ബാധിക്കാത്തതും നല്ലതും മാത്രം നടാന്‍ തിരഞ്ഞെടുക്കുക. ചെറിയ അല്ലികളായാണ് ഇവ നടാന്‍ എടുക്കേണ്ടത്. കടുപ്പമുള്ളതും ഒക്കെ ഇത്തരം കൂട്ടത്തിലുണ്ടാകും. മൃദുലമായ അറ്റമുള്ളവ തണുത്ത പ്രതലങ്ങളില്‍ നന്നായി വളരാറില്ല, മുരടിപ്പ് കണ്ട് വരാറുണ്ട്. കടുപ്പമുള്ളവ ഏത് കാലാവസ്ഥയിലും വളരും, തണുത്ത അന്തരീക്ഷത്തില്‍ പോലും ഇവ വളരുന്നു. ഏഷ്യാറ്റിക് എന്ന ഇനം വെളുത്തുള്ളി ഏത് കാലാവസ്ഥയില്‍ നട്ടാലും വളരും. എങ്കിലും അധികം തണുപ്പും മണ്ണില്‍ ഈര്‍പ്പവും നില്‍ക്കാത്ത പ്രതലങ്ങള്‍ തന്നെയാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം.
കൃഷി രീതി
വെളുത്തുള്ളിക്കൃഷി ചെയ്യുന്നതിന് മുന്‍പ് മണ്ണൊരുക്കല്‍ അത്യാവശ്യമാണ്. കംപോസ്റ്റ് ചേര്‍ത്ത് അനുയോജ്യമായ അളവില്‍ മണ്ണിനെ പാകപ്പെടുത്തിയെടുക്കണം. അതിന് ശേഷം ശ്രദ്ധാപൂര്‍വ്വം അല്ലികളായി വെളുത്തുള്ളിയെ അടര്‍ത്തണം. കേടുപാടുകള്‍ പറ്റാതെ വെളുത്തുള്ളി അല്ലി വേര്‍തിരിച്ചെടുക്കണം. നടാനായി വേര്‍ തിരിച്ചതിന് ശേഷം വെള്ളത്തില്‍ കുതിര്‍ക്കുന്നതും നല്ലതാണ്. സാധാരണയായി നട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുള കണ്ട് വരാറുണ്ട്. ജൈവവളങ്ങള്‍ ചേര്‍ത്ത് മണ്ണൊരുക്കി നട്ടാല്‍ പിന്നെ വലിയ വളപ്രയോഗമൊന്നും നടത്തേണ്ട കാര്യമില്ല. ഇടയ്ക്ക് ചാണകം, ചാരം എന്നിവയിട്ട് മണ്ണ് ചെറുതായി ഇളക്കി നല്‍കിയാല്‍ മതി. മൂന്ന് മുതല്‍ നാലു മാസത്തിനുള്ളില്‍ വിളവെടുക്കാം. മണ്ണൊരുക്കുന്നതിലും ജല സേചനത്തിലും നല്ല ശ്രദ്ധ പുലര്‍ത്തിയാല്‍ മേന്മയേറിയ വെളുത്തുള്ളി അടുക്കളത്തോട്ടത്തില്‍ തന്നെ വിളയിച്ചെടുക്കാം. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം വെളുത്തുള്ളി വളര്‍ത്താവുന്നതാണ്.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment