ചട്ടിയില്‍ വളര്‍ത്താന്‍ മധുര അമ്പഴം

നഗരത്തിരക്കിലും കുറച്ച് സ്ഥലമുള്ളവര്‍ക്കും വളര്‍ത്താന്‍ പറ്റിയ ഇനമാണ് മധുര അമ്പഴം അഥവാ യെല്ലോ മോംബിന്‍. ചട്ടിയില്‍ പോലും വളര്‍ത്താവുന്ന മധുര അമ്പഴത്തിന്റെ വിശേഷങ്ങള്‍.

By Harithakeralam
2023-11-07

നാട്ടുവഴിയുടെ ഓരങ്ങളില്‍ തണലും രുചികരമായ പഴവും തന്നിരുന്ന അമ്പാഴം പുതിയ തലമുറയ്ക്ക് അപരിചതമാണ്. പുളിയും മധുരവും കലര്‍ന്ന അമ്പഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാര്‍, ചമ്മന്തി, മീന്‍കറി എന്നിവയ്ക്ക് തയാറാക്കാന്‍ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയാറാക്കുന്ന അച്ചാര്‍ ഏറെ രുചികരമാണ്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോഴും അമ്പഴം കാണാനില്ല. വലിയ മരമായിമാറിയാണ് നാടന്‍ അമ്പഴം ഫലം തരുക. എന്നാല്‍ നഗരത്തിരക്കിലും കുറച്ച് സ്ഥലമുള്ളവര്‍ക്കും വളര്‍ത്താന്‍ പറ്റിയ ഇനമാണ് മധുര അമ്പഴം അഥവാ യെല്ലോ മോംബിന്‍. ചട്ടിയില്‍ പോലും വളര്‍ത്താവുന്ന മധുര അമ്പഴത്തിന്റെ വിശേഷങ്ങള്‍.

നടുന്ന രീതി

പഴത്തിലെ കുരുവും കമ്പും നട്ട് സാധാരണ അമ്പഴം വളര്‍ത്താം. എന്നാല്‍ മധുര അമ്പഴത്തിന്റെ തൈകള്‍ നഴ്സറികളില്‍ നിന്നു വാങ്ങി നടാം. ചെറിയ സ്ഥലത്തേക്കും ഫ്‌ളാറ്റിലേക്കും ഏറ്റവും പറ്റിയ ഒരു കോംപാക്റ്റ് ചെടിയാണ് മധുര അമ്പഴം. നാടന്‍ അമ്പഴത്തിന്റെ പുളിയില്ലെന്നു മാത്രമല്ല, നല്ല മധുരവുമുണ്ട്. നാലഞ്ചു കൊല്ലം ചട്ടിയില്‍  വളര്‍ത്താം. വര്‍ഷം മുഴുവനും കായ്ഫലമുണ്ടാകും. വലുപ്പമുള്ള കായ കുലയായിട്ടാണുണ്ടാവുക.

കായില്‍ നാരു വരുന്നതിനു മുമ്പ് അതായത്, കടുംപച്ച നിറമാകുന്നതിനു മുമ്പ് പറിക്കണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത പുതുമണ്ണും മധുര അമ്പഴക്കൃഷിക്ക് അനുയോജ്യമാണ്. അര മീറ്റര്‍ നീളവും താഴ്ചയുമുള്ള കുഴികളെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് അമ്പഴതൈകള്‍ നടാം. ഒട്ടുതൈകളുടെ യഥാര്‍ഥ മുകുളം മാത്രം വളരാന്‍ അനുവദിക്കുകയും മറ്റു തലപ്പുകള്‍ അടര്‍ത്തിക്കളയുകയും ചെയ്യണം.

പരിചരണം

സാധാരണ ഫല വൃക്ഷങ്ങള്‍ നട്ടാല്‍ നല്‍കുന്ന പരിചരണം തന്നെ നല്‍കിയാല്‍ മതി. സൂര്യപ്രകാശം ആവശ്യത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇടയ്ക്ക് ചാണകപ്പൊടി നല്‍കാം. പച്ചച്ചാണകം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്.

ഗുണങ്ങള്‍

അമ്പഴത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഔഷധമൂല്യമുണ്ട്. കായ്കള്‍, ഇല, തൊലി എന്നിവയ്ക്ക് പുരാതന ഗൃഹവൈദ്യമുറകളില്‍ ശ്രദ്ധേയമായ സ്ഥാനമുണ്ടായിരുന്നു. അമ്പഴത്തിന്റെ പഴച്ചാര്‍ പ്രമേഹം, വയറുകടി എന്നിവയ്ക്ക് ഉപയോഗിക്കുന്നു. പഴച്ചാര്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നതിന് സഹായിക്കും. ചുമ, പനി, ചൊറിച്ചില്‍, കൃമിശല്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിളര്‍ച്ച, ദഹനക്കേട് എന്നിവയ്ക്കും അമ്പഴച്ചാര്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. 

മുടി വളരുന്നതിനും മാനസികസമ്മര്‍ദ്ദം കുറക്കുന്നതിനും ഉണക്കിപൊടിച്ച അമ്പഴകായ്കള്‍ കഴിക്കുന്നതും, മൈലാഞ്ചി ചേര്‍ത്ത് തേക്കുന്നത് മുടി കറുപ്പിക്കുന്നതിനും, വായ്പ്പുണ്ണിന് അമ്പഴച്ചാര്‍ ചേര്‍ത്ത വെള്ളം വായില്‍ കൊള്ളുന്നതും, ചിക്കന്‍ പോക്‌സ്, മീസില്‍സ് എന്നിവ കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റുന്നതിന് അമ്പഴങ്ങ ഇട്ട് തിളപ്പിച്ച വെള്ളമോ പഴച്ചാറ് ചേര്‍ത്ത വെള്ളമോ ഉപയോഗിച്ച് കുളിക്കുന്നതും നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്.

Leave a comment

റെഡ് ലേഡി നിറയെ കായ്കളുണ്ടാവാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…

By Harithakeralam
വാഴയില്‍ ഇലപ്പേനും മണ്ഡരിയും: വേനല്‍ക്കാല പരിചരണം ശ്രദ്ധയോടെ

കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…

By Harithakeralam
ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…

By Harithakeralam
സ്‌ട്രോക്ക് തടയാനും കരള്‍ സംരക്ഷിക്കാനും ചാമ്പക്ക

ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…

By Harithakeralam
800 ഗ്രാം തൂക്കം, പ്രത്യേക നിറവും സുഗന്ധവും ; ഓസ്‌ട്രേലിയന്‍ മാമ്പഴം R2E2

R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…

By Harithakeralam
ഒട്ടു മാവിന്‍ തൈകളില്‍ കൊമ്പ് ഉണക്കം

ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…

By Harithakeralam
മികച്ച വരുമാനത്തിനും ആരോഗ്യത്തിനും അവൊക്കാഡോ

ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…

By Harithakeralam
മത്തനില്‍ പൂകൊഴിയുന്നുണ്ടോ...? നിഷ്പ്രയാസം പരിഹാരം കാണാം

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs