വര്‍ണ വൈവിധ്യവുമായി സ്വിസ് ചാര്‍ഡ്

45 മുതല്‍ 55 ദിവസത്തിനുള്ളില്‍ ഇലകള്‍ പറിച്ചെടുക്കാന്‍ തുടങ്ങാം. ചെടിയുടെ താഴെയുള്ള ഇലകള്‍ തണ്ടോടുകൂടി വേണം പറിച്ചെടുക്കാന്‍.

By Harithakeralam
2023-11-06

ബീറ്റ്‌റൂട്ടിന്റെ കുടുംബത്തിലുള്ള ഇലക്കറിയാണ് സ്വിസ് ചാര്‍ഡ്. നമ്മള്‍ മലയാളികള്‍ക്ക് കക്ഷിയെ അത്ര പരിചിതമല്ലെങ്കിലും കേരളത്തിലും നല്ല വിളവ് തരും. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറെ അനുയോജ്യമാണിത്. ഒരിക്കല്‍ നട്ടാല്‍ രണ്ടു വര്‍ഷം വരെ ഒരു ചെടിയില്‍ നിന്നും വിളവെടുക്കാം. ഇലക്കറികളെ കുറിച്ചുള്ള പരമ്പരയില്‍ ഇന്ന് സ്വിസ് ചാര്‍ഡിനെക്കുറിച്ചാണ് വിശദമാക്കുന്നത്.

ഇലയും തണ്ടും  

മറ്റ് ഇലക്കറികളെ പോലെ ഇലകളും തണ്ടും തന്നെയാണ് സ്വിസ് ചാര്‍ഡിന്റെയും ഭക്ഷ്യയോഗ്യം. വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളില്‍  തണ്ടുകളുണ്ടാകും, എന്നാല്‍ ഇലകള്‍ പച്ചനിറം തന്നെയായിരിക്കും. തണ്ടുകളുടെ വര്‍ണ വൈവിധ്യം കാരണം ചിലര്‍ പൂന്തോട്ടത്തിലും ഈ ചെടിക്ക് സ്ഥാനം നല്‍കാറുണ്ട്. ഔഷധ, പോഷകഗുണങ്ങള്‍ ഏറെയുണ്ട് സ്വിസ് ചാര്‍ഡിന്.

കൃഷി രീതി

വിത്ത് നട്ടാണ് സ്വിസ് ചാര്‍ഡ് കൃഷി ചെയ്യുക. നല്ല വെയില്‍ ആവശ്യമുള്ള വിളയാണിത്, ഇതിനാല്‍ സൂര്യപ്രകാശം നല്ല പോലെ ലഭിക്കുന്ന സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. നിലം നന്നായി കിളച്ച് ഒകംപോസ്റ്റും ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും ചേര്‍ത്ത് യോജിപ്പിക്കുക. തുടര്‍ന്നു നന്നായി നനച്ച ശേഷം 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. വിത്തുകള്‍ തമ്മില്‍ 10 സെമി അകലത്തില്‍ പാകി നനയ്ക്കുക. 10-12 ദിവസത്തിനുള്ളില്‍ തൈകള്‍ വളര്‍ന്നു രണ്ടില പ്രായമാകും. ഈ സമയത്ത് ആരോഗ്യമില്ലാത്ത തൈകള്‍ വേണമെങ്കില്‍ നീക്കം ചെയ്യാം. ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുന്നതും നല്ലതാണ്. ചട്ടിയിലും ഗ്രോബാഗിലുമെല്ലാം സ്വിസ് ചാര്‍ഡ് നല്ല വിളവ് തരും. വീട്ടിലേക്കുള്ള ആവശ്യത്തിന് ഇങ്ങനെ നടുന്നതാണ് നല്ലത്. ഉണങ്ങിപ്പൊടിഞ്ഞ ചാണകം, മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോറ്, മണ്ണ് എന്നിവ ചേര്‍ത്തുള്ള മിശ്രിതം നിറച്ച ഗ്രോബാഗിലോ ചട്ടിയിലോ വളര്‍ത്താം.

വിളവെടുപ്പ്

45 മുതല്‍ 55 ദിവസത്തിനുള്ളില്‍ ഇലകള്‍ പറിച്ചെടുക്കാന്‍ തുടങ്ങാം. ചെടിയുടെ താഴെയുള്ള ഇലകള്‍ തണ്ടോടുകൂടി വേണം പറിച്ചെടുക്കാന്‍. കൈ കൊണ്ടു പിടിച്ചു പൊട്ടിക്കാന്‍ ശ്രമിക്കരുത്, കത്രിക ഉപയോഗിച്ച് പതുക്കെ മുറിച്ചെടുക്കണം, ഇല്ലെങ്കില്‍ ചെടിക്ക് ഇളക്കം സംഭവിക്കും. 10 ദിവസത്തിലൊരിക്കല്‍ വിളവെടുക്കാം. ഒരു ചെടിയില്‍ നിന്ന് രണ്ടു വര്‍ഷം വരെ വിളവെടുക്കാം.

വളപ്രയോഗം

ദ്രാവക രൂപത്തിലുള്ള വളമാണ് സ്വിസ് ചാര്‍ഡിന് നല്ലത്. തുടക്കത്തില്‍ പച്ചച്ചാണകം-കടലപ്പിണ്ണാക്ക് പുളിപ്പിച്ച ലായനി നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കാം. ഇലകള്‍ പറിച്ചെടുക്കാന്‍ തുടങ്ങിയാല്‍ നേര്‍പ്പിച്ച ഗോമൂത്രമോ ചാണകസ്ലറിയോ വളമായി നല്‍കാം. ആവശ്യത്തിന് നനച്ചു കൊടുക്കണം, എന്നാല്‍ വെള്ളം കെട്ടിക്കിടക്കാന്‍ പാടില്ല.

ഗുണങ്ങള്‍  

വൈറ്റമിന്‍ എ, ബി, സി, കെ, നാരുകള്‍, കാത്സ്യം, മഗ്നീഷ്യം എന്നിവയെല്ലാം സ്വിസ് ചാര്‍ഡില്‍ അടങ്ങിയിട്ടുണ്ട്. പല്ല്, എല്ല്, മുടി, കണ്ണ്, ത്വക്ക്, എന്നിവയുടെ സംരക്ഷണത്തിന് നല്ലതാണ്. പ്രമേഹം, ഉത്കണ്ഠ എന്നിവ കുറയ്ക്കാന്‍ അനുയോജ്യമാണ്.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs