വള്ളി പോലെ പടരുന്നതും ചെടിപോലെ നേരെ വളരുന്നതുമായി രണ്ടു തരത്തിലാണ് തക്കാളിച്ചെടികളുണ്ടാകുക. ഇതില്‍ വള്ളിപോലെ വളരുന്നവയിലാണ് പ്രൂണിങ് നടത്താന്‍ അനുയോജ്യം.
വീട്ടില്‍ നട്ടു വളര്‍ത്താന്‍ ശ്രമിച്ചു പലരും പരാജയപ്പെട്ടൊരു വിളയാണ് തക്കാളി. കേരളത്തിലെ മണ്ണില്‍ കൃത്യമായ പരിചരണം നല്‍കിയെങ്കില്‍ മാത്രമേ തക്കാളിയില്‍ നിന്നും നല്ല വിളവ് ലഭിക്കൂ. പ്രൂണിങ് അഥവാ കമ്പു കോതല്‍ ഇത്തരത്തിലൊരു പരിചരണ മാര്‍ഗമാണ്. തക്കാളിയില്‍ നിന്നും നല്ല വിളവ് ലഭിക്കുന്നവരൊക്കെ സ്ഥിരമായി ചെയ്യുന്ന കാര്യമാണിത്.
കമ്പ് കോതല്‍ അഥവാ പ്രൂണിങ്
വള്ളി പോലെ പടരുന്നതും ചെടിപോലെ നേരെ വളരുന്നതുമായി രണ്ടു തരത്തിലാണ് തക്കാളിച്ചെടികളുണ്ടാകുക. ഇതില്‍ വള്ളിപോലെ വളരുന്നവയിലാണ് പ്രൂണിങ് നടത്താന്‍ അനുയോജ്യം. അനാവശ്യമായി വളരുന്ന ഇലകളും ശിഖിരങ്ങളും മുറിച്ചുകളഞ്ഞാല്‍ പൂക്കള്‍ നല്ല കരുത്തോടെ വളര്‍ന്നു കായ്കളായി മാറും. പൂകൊഴിച്ചിലും വളര്‍ച്ചയില്ലാത്ത കായ്കളുമൊന്നുമുണ്ടാകില്ല.
പ്രൂണിങ് എങ്ങനെ
പൂ വിരിഞ്ഞു കഴിഞ്ഞാല്‍ പ്രൂണിങ് ആരംഭിക്കാം. പൂക്കളുടെ താഴെയായി ഇലകളുടെ ഇടയില്‍ കാണുന്ന മുളകളാണ് നീക്കം ചെയ്യേണ്ടത്. സക്കര്‍ എന്നാണ് ഇവയെ വിളിക്കുക. ഇവ വന്നയുടനെ നീക്കം ചെയ്യുകയാണെങ്കില്‍ എളുപ്പമാണ് കാര്യങ്ങള്‍, കുറച്ചു വലുതായാല്‍ കത്രികയോ കത്തിയോ ഒക്കെ വേണ്ടി വരും. ഇത്തരം മുളകളെ വളരാന്‍ അനുവദിച്ചാല്‍ അവ വളങ്ങള്‍ വലിച്ചെടുത്ത് ചെടിയുടെ വളര്‍ച്ച മുരടിപ്പിക്കും. കായ്കളുടെ വലിപ്പവും എണ്ണവും കുറയാനിതു കാരണമാകും.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment