വെറും പതിനഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു കിലോ മെഡിക്കല്‍ മാലിന്യത്തെ കൃഷിയ്ക്ക് അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്.
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു. ലോകത്തിലാദ്യമായി ബയോമെഡിക്കല്‍ മാലിന്യങ്ങളെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉതകുന്ന മണ്ണിന് പകരമുള്ള വസ്തുവാക്കി മാറ്റുന്നതിനുള്ള പേറ്റന്റ് ലഭിച്ച സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങിന് തിരുവനന്തപുരം പാപ്പനംകോടുള്ള സി.എസ്.ഐ.ആര്‍-നിസ്റ്റ് ക്യാമ്പസ് വേദിയായി. ഡി.എസ്.ഐ.ആര്‍ സെക്രട്ടറിയും സി.എസ്.ഐ.ആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ. എന്‍. കലൈസെല്‍വി, ബയോ വസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോഷി വര്‍ക്കിക്ക് സാങ്കേതികവിദ്യ കൈമാറ്റ കരാര്‍ ഔദ്യോഗികമായി നല്‍കി. തിരുവനന്തപുരം നിസ്റ്റ് ഡയറക്ടര്‍ ഡോ. സി. ആനന്ദരാമകൃഷ്ണന്‍, സി.എസ്.ഐ.ആര്‍ ബിസിനസ് ഡെവലപ്മെന്റ് വിഭാഗം മേധാവി ഡോ. നിഷി, ഇന്നൊവേഷന്‍ സെന്റര്‍ മേധാവി ഡോ. ശ്രീജിത്ത് ശങ്കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വെറും പതിനഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു കിലോ മെഡിക്കല്‍ മാലിന്യത്തെ കൃഷിയ്ക്ക് അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്. മാലിന്യസംസ്‌കരണത്തിലെ പ്രധാന വെല്ലുവിളിയായ ദുര്‍ഗന്ധം ഒഴിവാക്കാന്‍ അണുവിമുക്തമാക്കുന്നതിനൊപ്പം സുഗന്ധലേപനങ്ങള്‍ ചേര്‍ക്കുന്ന സവിശേഷമായ രീതിയും ഇതില്‍ അവലംബിക്കുന്നുണ്ട്.തുടര്‍ന്ന് നടക്കുന്ന മൂന്നുഘട്ടങ്ങളായുള്ള പ്രക്രിയകള്‍ക്കൊടുവിലാണ് ഇവ പൂര്‍ണ്ണമായും മണ്ണാക്കി മാറ്റപ്പെടുന്നത്. പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് തുടങ്ങിയ മാലിന്യങ്ങളെയും അണുവിമുക്തമാക്കി പൊടിച്ച് പുനരുപയോഗിക്കാവുന്ന രൂപത്തിലേക്ക് മാറ്റാന്‍ ഇതിലൂടെ സാധിക്കും. ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പിനും ഏറെ തലവേദന സൃഷ്ടിക്കുന്ന മാലിന്യസംസ്‌കരണ പ്രശ്‌നങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യയിലൂടെ ശാശ്വത പരിഹാരമാകുമെന്ന് ബയോ വസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോഷി വര്‍ക്കി അഭിപ്രായപ്പെട്ടു. കുറഞ്ഞ ചെലവില്‍ ആശുപത്രികളില്‍ തന്നെ മാലിന്യം സുരക്ഷിതമായി സംസ്‌കരിക്കാന്‍ പുതിയ സാങ്കേതികവിദ്യ അവസരമൊരുക്കും.ഈ സാങ്കേതിക വിദ്യയില്‍ ഉപയോഗിക്കുന്ന രാസപ്രക്രിയക്ക് 27 പേറ്റന്റുകളും മെഷീനറി പാര്‍ട്‌സിന് 7 പേറ്റന്റും ലഭിച്ചിട്ടുണ്ട്.
സി.എസ്.ഐ.ആര്‍-നിസ്റ്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം മുംബൈയിലെ ആന്റണി ഡേവിഡ് ആന്‍ഡ് കമ്പനി വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക മെഷീന്റെ പ്രോട്ടോടൈപ്പ് ന്യൂഡല്‍ഹി എയിംസില്‍ (AIIMS) വിജയകരമായി പരീക്ഷിച്ച് ബോധ്യപ്പെട്ടതാണ്. കൂടാതെ, ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മണ്ണിന്റെ ഗുണനിലവാരം ഐ.സി.എ.ആര്‍ (ICAR) ന്യൂഡല്‍ഹിയിലും ഇന്ത്യയിലെ വിവിധ കാര്‍ഷിക സര്‍വ്വകലാശാലകളിലും നടത്തിയ പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment