വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

ക്രോപ് സര്‍വ്വേയര്‍മാര്‍ പ്ലോട്ടുകളില്‍ നേരിട്ടെത്തി കൃഷി വിവരങ്ങള്‍ രേഖപ്പെടുത്തുകയും കൃഷിയിടത്തിന്റെ ജിയോടാഗ് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും

By Harithakeralam
2025-10-19

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ് സര്‍വ്വേ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കേരളമൊട്ടാകെ നടപ്പാക്കുന്നു. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ക്രോപ് സര്‍വ്വേയര്‍മാര്‍ അവര്‍ക്ക് അലോട്ട് ചെയ്ത സര്‍വ്വേ പ്ലോട്ടുകള്‍ നേരിട്ട് സന്ദര്‍ശിച്ചു ഓരോ ഭൂഉടമയുടെയും കൃഷി വിവരങ്ങള്‍ രേഖപ്പെടുത്തുകയും കൃഷിയിടത്തിന്റെ ജിയോടാഗ് ചിത്രങ്ങള്‍ പകര്‍ത്തി ഏറ്റവും കാര്യക്ഷമമായ വിവര ശേഖരണം സാധ്യമാകാനാണ് കൃഷി വകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.

റവന്യൂ രേഖകള്‍ പ്രകാരം ഓരോ സര്‍വ്വേ നമ്പറിലും ഉള്ള ഭൂമി  കൃഷി ഭൂമിയാണോ, തരിശു ഭൂമി ആണോ കാര്‍ഷികേതര ഭൂമി ആണോ, ഏതെല്ലാം വിളകള്‍ കൃഷി ചെയ്യുന്നു, തുടങ്ങിയ സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കുന്നു. ഏക വര്‍ഷ വിളകളുടെ കൃഷിയിറക്കിയ തീയതി, ജലസേചന രീതി എന്നിവയും  മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ശേഖരിക്കുന്നു. ജിയോഫെന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സര്‍വ്വേ നടപ്പാക്കുന്നത് എന്നതിനാല്‍ അതതു സര്‍വ്വേ പ്ലോട്ടുകളില്‍ നിന്നുകൊണ്ട് മാത്രമേ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം കാര്‍ഷിക വിളകളുടെ ജിയോ ടാഗ് ചെയ്ത ഫോട്ടോഗ്രാഫ് അവയുടെ കൃത്യമായ സ്ഥാന നിര്‍ണയം നടത്തുന്നതിനും സ്ഥലപരിശോധനകള്‍ പോലുള്ള ഭാവി ആവശ്യങ്ങള്‍ക്കായും ശേഖരിക്കുന്നു. ഒരു വര്‍ഷത്തില്‍ ഖാരിഫ്, റാബി എന്നിങ്ങനെ രണ്ട് സീസണുകളിലാണ് നിലവില്‍ സര്‍വ്വേ നടത്തുന്നത്.

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (PMFBY), പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (PMKISAN), കാര്‍ഷിക ലോണുകള്‍ തുടങ്ങിയ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും, ഫീല്‍ഡ് പരിശോധന കൂടാതെ തന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനും,  കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, മൂല്യവര്‍ദ്ധനവ്, വിപണനം, കയറ്റുമതി എന്നിവ ഫലപ്രദമായി നടപ്പിലാക്കാനും ഈ ഡാറ്റാബേസ് ഭാവിയില്‍ ഉപയോഗപ്പെടുത്തുന്നത് വഴി കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. രാജ്യവ്യാപകമായുള്ള ഒരു സെന്‍ട്രല്‍ സെക്ടര്‍ സ്‌കീമിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ വിവരശേഖരണത്തിനൊപ്പം പുതിയ പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കുവാന്‍ വകുപ്പിനെ പ്രാപ്തമാക്കുന്നു. ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വേ പദ്ധതിക്ക് എല്ലാ കര്‍ഷകരും പൂര്‍ണ്ണ സഹകരണം നല്‍കണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അറിയിച്ചു.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs