തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണം, സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാനുള്ള കലവറ എന്നെല്ലാം മഖാനയെ വിശേഷിപ്പിക്കാം.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള കര്‍ഷകര്‍ക്ക് കഴിഞ്ഞ ബജറ്റില്‍ കോടികളുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതെല്ലാം വോട്ടായി മാറിയ കാഴ്ചയാണിപ്പോള്‍ കാണുന്നത്.
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്നാണ് ധനന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഫോക്‌സ് നട്ട് അഥവാ താമര വിത്താണ് മഖാന. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണം, സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാനുള്ള കലവറ എന്നെല്ലാം മഖാനയെ വിശേഷിപ്പിക്കാം. ബീഹാറിലെ മിഥിലാബാഞ്ചിലെ മധുബനി എന്ന സ്ഥലത്താണ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മഖാന കൃഷി ചെയ്യുന്നത്.
താമര, ആമ്പല്‍ ഇനത്തില്‍പ്പെട്ട ചെടിയുടെ വിത്താണ് മഖാന. മധുബനിയിലെ കുളത്തിലും തടാകത്തിലും തോടുകളിലുമെല്ലാം ഈയിനത്തില്‍പ്പെട്ട ചെടി ധാരാളം വളര്‍ത്തുന്നു. 18ാം നൂറ്റാണ്ടു മുതല്‍ കൃഷിയുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പരമ്പരാഗത രീതിയില്‍ ചെയ്തിരുന്നു കൃഷി കര്‍ഷകര്‍ക്ക് വലിയ ലാഭമൊന്നും നല്‍കിയിരുന്നില്ല. പക്ഷേ മഖാനയുടെ ഗുണങ്ങള്‍ ജനം മനസിലാക്കി തുടങ്ങിയതോടെ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതോടെ പ്രദേശത്തെ ചളിയില്‍ വിളയുന്ന മഖാനയെ ലോകം ബ്ലാക്ക് ഡയമണ്ട് എന്ന് വിളിക്കാന്‍ തുടങ്ങി.
ഇന്ത്യയ്ക്ക് കോടികള്‍ വരുമാനം നല്‍കുന്ന കൃഷിയായി മഖാന മാറുമെന്ന് പ്രമുഖ വ്യവസായി നിഖില്‍ കാമത്ത എക്‌സില്‍ വ്യക്തമാക്കിയിരുന്നു. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 6000 കോടി ഇന്ത്യ മഖാന വില്‍പ്പനയിലൂടെ നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ലോകത്ത് 90 ശതമാനം മഖാനയും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ജപ്പാന്‍, ചൈന എന്നിവിടങ്ങളിലേക്കും നാം ടണ്‍ കണക്കിന് മഖാന കയറ്റി അയയ്ക്കുന്നു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment