നല്ല സുഗന്ധമുള്ള പൂക്കള്‍ക്ക് പവിഴം പോലെ ചുവന്ന ഞെട്ടും മുല്ലയെ പോലെ ഇതളുകളുമാണിതിന്.
പൗരാണികമായും ഔഷധമായും ഏറെ സ്ഥാനമുള്ള ചെടി... കൂടെ മനോഹരമായ പൂക്കളുണ്ടായി പൂന്തോട്ടത്തിന് ഭംഗി പകരും- അതാണ് പവിഴമല്ലി. രാത്രി വിടരുകയും പുലരുമ്പോള്‍ കൊഴിയുകയും ചെയ്യുന്ന പൂവ് ആയതിനാല്‍ രാത്രിമുല്ലയെന്നും വിളിക്കും. പാലാഴിമഥനം നടന്നപ്പോള്‍ ലഭിച്ചതാണ് പവിഴമല്ലിയെന്നാണ് വിശ്വാസം. നല്ല സുഗന്ധമുള്ള പൂക്കള്‍ക്ക് പവിഴം പോലെ ചുവന്ന ഞെട്ടും മുല്ലയെ പോലെ ഇതളുകളുമാണിതിന്. പവിഴമല്ലിയെന്ന പോലെ പാരിജാതമെന്നും ഈ ചെടിയെ വിശേഷിപ്പിക്കുന്നവരുണ്ട്.
പ്രഭാതത്തില്‍ എണീറ്റ് മുറ്റത്തേക്ക് നോക്കുമ്പോള്‍ മഞ്ഞു പോലെ പൂക്കള്‍... കൂടെ സുഗന്ധവും ആഗ്രഹമുള്ളവര്‍ക്ക് പവിഴമല്ലി വളര്‍ത്താം. മുമ്പൊക്കെ തനിയെ പറമ്പില്‍ ചെടി വളര്‍ന്നുവരുമായിരുന്നു. 50 അടിയോളം ഉയരം വയ്ക്കുന്ന പവിഴമല്ലിയൊരു നിത്യഹരിതവൃക്ഷമാണ്. പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുണ്ട്. ഉഷ്ണകാലത്ത് ഇലകള്‍ പൊഴിയുകയും പുതിയ ഇലകള്‍ വരുകയും ചെയ്യും. കൂട്ടത്തോടെ പൂക്കുന്നതിനാല്‍ നല്ല ഭംഗിയായിരിക്കും. ഇപ്പോള്‍ നഴ്‌സറികളില്‍ തൈകള്‍ വാങ്ങാന്‍ ലഭിക്കും. മൂന്നോ അഞ്ചോ അടി ആഴത്തില്‍ സമചതുരത്തില്‍ കുഴിയെടുത്ത് വളങ്ങള്‍ നിറച്ച് തൈ നടാം. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വളരും. വെയിലും വെള്ളവുമെല്ലാം മിതമായി മതി.
ലക്ഷ്മിദേവിയേയും ശ്രീരാമനേയും പൂജിക്കാന്‍ സാധാരണ പവിഴമല്ലിയുടെ പൂക്കള്‍ ഉപയോഗിക്കാറുണ്ട്.സത്യഭാമയുടെ ആവശ്യപ്രകാരം ദേവലോകത്തു നിന്ന് ശ്രീകൃഷ്ണന്‍ കൊണ്ടുവന്നതാണ് പവിഴമല്ലി എന്നാണ് ഹിന്ദു വിശ്വാസം. വീടിന് ദൃഷ്ടിദോഷം ലഭിക്കാതിരിക്കാനിതു മുറ്റത്ത് വളര്‍ത്തിയാല്‍ മതിയെന്നും വിശ്വാസമുണ്ട്. പ്രദേശത്തിനു മൊത്തത്തിലൊരു പോസിറ്റീവ് എനര്‍ജി നല്‍കാന്‍ ഈ ചെടിയുടെ സാനിധ്യം സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
പവിഴമല്ലിയുടെ ഇല, വേര്, തൊലി ഒക്കെ ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്നു. താരന്‍ കളയാന്‍ വിത്ത് പഴമക്കാര്‍ ഉപയോഗിച്ചിരുന്നു. ഇലകള്‍ ഉദരരോഗങ്ങള്‍ക്കുള്ള മരുന്നു നിര്‍മാണത്തിന് എടുക്കാറുണ്ട്. ശേഫാലിക, ഖര പത്രിക, പാരിജാത എന്നാണ് സംസ്‌കൃതത്തില്‍ ഇതിനുള്ള പേര്. സംഗതി ഇതൊക്കെയാണെങ്കിലും അമേരിക്കയിലെ ഫ്‌ലോറിഡയാണ് പവിഴമല്ലിയുടെ ജന്മദേശം. ഇതിനാല്‍ ഫ്‌ലോറിഡ ഫിഡില്‍വുഡ്, സ്‌പൈനി ഫിഡില്‍വുഡ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment