വൈഗ 2026: ഫെബ്രുവരി 11 മുതല്‍ 16 വരെ ആനയറ കാര്‍ഷിക മൊത്ത വ്യാപാര വിപണി കോമ്പൗണ്ടില്‍
2026 ഫെബ്രുവരി 11 മുതല്‍ 16 വരെ തിരുവനന്തപുരം ആനയറ കാര്‍ഷിക മൊത്ത വ്യാപാര വിപണി കോമ്പൗണ്ടില്‍ വൈഗ 2026 സംഘടിപ്പിക്കുന്നു. പ്രകൃതികൃഷിയിലൂടെ ഭക്ഷ്യ സുരക്ഷയും പൊതുജന ആരോഗ്യവും, കാര്‍ഷിക മൂല്യവര്‍ദ്ധനവ്, പ്രോസസിംഗ്, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, വിപണന സംവിധാനങ്ങള്‍, കാര്‍ഷിക യന്ത്രവത്ക്കരണം, അഗ്രി-സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ കാര്‍ഷിക സാങ്കേതികവിദ്യകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഗ്രി-ഫിനാന്‍സ്, കയറ്റുമതി സാധ്യതകള്‍, തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് വൈഗ 2026 സംഘടിപ്പിക്കുന്നത്.
അഗ്രി-ഹോര്‍ട്ടി ഉത്പന്നങ്ങളുടെ പ്രദര്‍ശന സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന വിപുലമായ എക്സിബിഷന്‍, കാര്‍ഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന സെമിനാറുകളും ശില്പശാലകളും, ബിസിനസ് ടു ബിസിനസ് (B2B) മീറ്റുകള്‍, DPR ക്ലിനിക്കുകള്‍, നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍, കര്‍ഷക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ എന്നിവ വൈഗ 2026-ന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ എല്ലാദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന, വൈഗ 2026-നെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ കേരളത്തെ കാര്‍ഷിക മൂല്യശൃംഖല വികസനത്തിന്റെ ദേശീയ-അന്തര്‍ദേശീയ കേന്ദ്രമായി സ്ഥാപിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment