വാഴയില്‍ പിണ്ടിപ്പുഴുവും മാണം അഴുകലും

ഓണം വിപണി ലക്ഷ്യമാക്കി വളര്‍ന്നു വരുന്ന വാഴയിലാണ് കര്‍ഷകന് പ്രതീക്ഷ. എന്നാല്‍ പിണ്ടിപ്പുഴു, മാണഅഴുകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.

By Harithakeralam
2024-07-21

മഴ ശക്തമായതിനാല്‍ വലിയ നഷ്ടം നേരിടുന്നത് വാഴ കര്‍ഷകരാണ്. ലഭ്യത കുറഞ്ഞതോടെ നേന്ത്രപ്പഴത്തിനും ചെറുപഴത്തിനും നല്ല വിലയുമുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി വളര്‍ന്നു വരുന്ന വാഴയിലാണ് കര്‍ഷകന് പ്രതീക്ഷ. എന്നാല്‍ പിണ്ടിപ്പുഴു, മാണഅഴുകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.

പിണ്ടിപ്പുഴു

പിണ്ടിപ്പുഴുവിന്റെ ആക്രമണം തടയുന്നതിനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. വണ്ടുകള്‍ ചെടിയുടെ അവശിഷ്ട ഭാഗങ്ങളിലും അഴുകിയവസ്തുക്കളിലുമാണ് ഒളിച്ചിരിക്കുന്നത്. ഇവയുടെ ആക്രമണം തടയുന്നതിന് ആദ്യമായി ചെയ്യേണ്ടത് കൃഷിയിടം വൃത്തിയാക്കി വെയ്ക്കുക എന്നതാണ്. വാഴയില്‍ ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്യകയും വേപ്പിന്‍ സത്തടങ്ങിയ കീടനാശിനികള്‍ (1% അസാഡിറാക്റ്റിന്‍) 4 മി.ലി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി വാഴയുടെ തടഭാഗത്തും ഇലക്കവിളുകളിലും തളിക്കുന്നത് നല്ലതാണ്. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ കലക്കി ഇലക്കവിളില്‍ ഒഴിക്കുക.

മാണ അഴുകല്‍  

നേന്ത്രവാഴയ്ക്ക് ചിലയിടങ്ങളില്‍ ബാക്ടീരിയമൂലമുണ്ടാകുന്ന മാണം അഴുകല്‍ രോഗം കാണുന്നു. വാഴയുടെ ഇലകള്‍ മഞ്ഞളിക്കുകയും വാഴക്കൈകള്‍ ഒടിയുകയും ക്രമേണ വാഴ കടയോടെ മറിഞ്ഞു വീഴുകയും ചെയ്യും. വാഴയുടെ മാണം ചീഞ്ഞ് അഴുകിയതായും കാണാം. മണ്ണിലൂടെയാണ് ഈ രോഗം പകരുന്നത്, ഇതിനെ നിയന്ത്രിക്കാന്‍  നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. ബ്ലീച്ചിംഗ് പൗഡര്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ വാഴയൊന്നിന് 5 ലിറ്റര്‍ എന്ന കണക്കിന് ഒഴിച്ചു കൊടുക്കുക.

Leave a comment

റെഡ് ലേഡി നിറയെ കായ്കളുണ്ടാവാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…

By Harithakeralam
വാഴയില്‍ ഇലപ്പേനും മണ്ഡരിയും: വേനല്‍ക്കാല പരിചരണം ശ്രദ്ധയോടെ

കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…

By Harithakeralam
ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…

By Harithakeralam
സ്‌ട്രോക്ക് തടയാനും കരള്‍ സംരക്ഷിക്കാനും ചാമ്പക്ക

ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…

By Harithakeralam
800 ഗ്രാം തൂക്കം, പ്രത്യേക നിറവും സുഗന്ധവും ; ഓസ്‌ട്രേലിയന്‍ മാമ്പഴം R2E2

R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…

By Harithakeralam
ഒട്ടു മാവിന്‍ തൈകളില്‍ കൊമ്പ് ഉണക്കം

ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…

By Harithakeralam
മികച്ച വരുമാനത്തിനും ആരോഗ്യത്തിനും അവൊക്കാഡോ

ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…

By Harithakeralam
മത്തനില്‍ പൂകൊഴിയുന്നുണ്ടോ...? നിഷ്പ്രയാസം പരിഹാരം കാണാം

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs