നീണ്ട ഇലകളുള്ള കലാത്തിയ ല്യൂട്ടിയ പൂന്തോട്ടത്തിനു പ്രത്യേക അഴക് നല്‍കും. മതിലിനോടും നടപ്പാതകളുടെയും സമീപത്ത് നടാനും അനുയോജ്യമാണ്.
ആമസോണ്‍ കാടുകളിലെ വലിയ മരങ്ങള്‍ക്ക് കീഴില്‍ ഉത്ഭവിച്ച ചെടിയാണ് കലാത്തിയ. പലതരം കലാത്തിയകള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവയില്‍ പ്രധാനിയാണ് കലാത്തിയ ല്യൂട്ടിയ. നീണ്ട ഇലകളുള്ള കലാത്തിയ ല്യൂട്ടിയ പൂന്തോട്ടത്തിനു പ്രത്യേക അഴക് നല്‍കും. മതിലിനോടും നടപ്പാതകളുടെയും സമീപത്ത് നടാനും അനുയോജ്യമാണ്.
മുകളില്‍ പച്ചയും താഴെ വെള്ളിനിറവും ചേര്‍ന്ന് മനോഹരമായ ഇലകളാണ് കലാത്തിയ ല്യൂട്ടിയയുടേത്. പൂന്തോട്ടത്തിലും ഇന്‍ഡോര്‍ പ്ലാന്റായുമിതു വളര്‍ത്താം. അതിരാവിലെ വിടരുന്ന ഇലകള്‍ രാത്രിയാകുമ്പോഴേക്കും കൂമ്പി നില്‍ക്കും. നല്ല നീളമുള്ള വലിയ ഇലകളാണ്, പങ്കായത്തിനോടും ഫാനിന്റെ ചിറകിനോടുമെല്ലാം സാമ്യമുണ്ട് ഇലകള്‍ക്ക്.
മണ്ണും നല്ലപോലെ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് ചെടികള്‍ നടാം. കൂട്ടത്തോടെ നടുന്നതാണ് നല്ലത്. ഒരു മതിലുപോലെ നിന്ന് നമ്മുടെ പൂന്തോട്ടത്തിന് അതിരു നിശ്ചയിക്കാനും പ്രത്യേക ഭംഗി നല്‍കാനും ഈ നീളന്‍ ഇലകള്‍ക്ക് പ്രത്യേക കഴിവുണ്ട്. മണ്ണില്‍ നട്ടാല്‍ നല്ല ഉയരത്തില്‍ ചെടി വളരും.
സാധാരണ രീതിയില്‍ കീടങ്ങളും രോഗങ്ങളുമൊന്നും ഈ ചെടിയെ ആക്രമിക്കാറില്ല. ഇലകളില്‍ ഏതെങ്കിലും തരത്തില്‍ കീടബാധ കണ്ടാല്‍ സോപ്പ്-വേപ്പെണ്ണ മിശ്രിതം തളിച്ചാല്‍ മതി. എന്‍പികെ വളങ്ങളും ജൈവവളങ്ങളും വല്ലപ്പോഴും നല്‍കിയാല്‍ നല്ല പോലെ വളരും. എപ്‌സം സാള്‍ട്ട് അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി സ്േ്രപ ചെയ്യുന്നത് ഇലകളുടെ തിളക്കം വര്‍ധിപ്പിക്കും.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment