കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

കുറ്റിക്കുരുമുളകിനോടുള്ള താല്‍പര്യം കാരണം അത് സംരംഭമാക്കിയ വ്യക്തിയാണ് എറണാകുളം ആമ്പല്ലൂര്‍ സ്വദേശി പി.കെ. പ്രമോദ്. ഒരു ഗ്യാസ് ഏജന്‍സിയില്‍ ഡ്രൈവറായി ജോലി ചെയ്യുമ്പോഴും തന്റെ കുരുമുളകു കമ്പം വളര്‍ത്താനും അദ്ദേഹം മടിച്ചില്ല.

By Harithakeralam
2026-01-06

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു പോലും വീട്ടിലേക്കാവശ്യമായ കുരുമുളകിനു പഞ്ഞം വരില്ല എന്നതാണ് പ്രധാന നേട്ടം. ഫ്ളാറ്റുകളിലും വില്ലകളിലുമൊക്കെ താമസിക്കുന്നവര്‍ക്ക് ബാല്‍ക്കണിയിലും ടെറസിലുമൊക്കെ ഇവ അനായാസം വളര്‍ത്താവുന്നതേയുള്ളൂ. സൂര്യപ്രകാശവും വെള്ളവും ആവശ്യത്തിനു വളവും നല്‍കണമെന്നു മാത്രം.

കുറ്റിക്കുരുമുളകിനോടുള്ള താല്‍പര്യം കാരണം അത് സംരംഭമാക്കിയ വ്യക്തിയാണ്  എറണാകുളം ആമ്പല്ലൂര്‍ സ്വദേശി പി.കെ. പ്രമോദ്. ഒരു ഗ്യാസ് ഏജന്‍സിയില്‍ ഡ്രൈവറായി ജോലി ചെയ്യുമ്പോഴും തന്റെ കുരുമുളകു കമ്പം വളര്‍ത്താനും അദ്ദേഹം മടിച്ചില്ല. അതുകൊണ്ടുതന്നെയാണ് മുളന്തുരുത്തി-കാഞ്ഞിരമറ്റം റോഡില്‍ ദ ഗോള്‍ഡന്‍ ട്രീ എന്ന നഴ്സറി അദ്ദേഹം ആരംഭിച്ചത്. കുടുംബാംഗങ്ങളാണ് ഈ സംരംഭം മുന്‍പോട്ടു കൊണ്ടുപോകുന്നത്.

വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്തായിരുന്നു കുറ്റിക്കുരുമുളകു വളര്‍ത്തലിന്റെ തുടക്കം. അതിന് ആവശ്യക്കാരുണ്ടെന്ന് അറിഞ്ഞതോടെ സംരംഭം വളര്‍ത്തുകയായിരുന്നു. ബ്രസീലിയന്‍ തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്തെടുത്ത കുരുമുകുതൈകളാണ് പ്രമോദ് പ്രധാനമായും വില്‍ക്കുന്നത്. അതില്‍ത്തന്നെ കുറ്റിക്കുരുമുളകുമുണ്ട് ഉയരത്തില്‍ വളര്‍ത്താനുള്ള കേറുതല ഗ്രാഫ്റ്റ് ചെയ്തതുമുണ്ട്. നടീല്‍ കാലത്ത് നാഗപ്പതി രീതിയില്‍ വളര്‍ത്തിയ തൈകള്‍ക്കും ആവശ്യക്കാരേറെ. പന്നിയൂര്‍ ഇനങ്ങള്‍, ഹൈറേഞ്ച് ഗോള്‍ഡ്, പെപ്പര്‍ തെക്കന്‍, കുതിരവാലി തുടങ്ങി അത്യുല്‍പാദനശേഷിയും കാലാവസ്ഥയ്ക്ക് യോജിച്ചതുമായ ഇനങ്ങള്‍ ഇവിടെയുണ്ട്.

തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്യാതെയും കുറ്റിക്കുരുമുളക് തയാറാക്കാവുന്നതേയുള്ളൂ. കുരുമുളകുചെടിയുടെ പാര്‍ശ്വശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് ഉണ്ടാക്കുന്നത്. കുറ്റിക്കുരുമുളകിനു യോജിച്ച പാര്‍ശ്വശാഖ തിരിച്ചറിയാനൊരു വഴിയുണ്ട്. 'V' (വി) ആകൃതിയിലുള്ള പാര്‍ശ്വശാഖയാണ് ഇതിനായി മുറിച്ചെടുക്കേണ്ടത്. ഒരുപാട് മൂപ്പുള്ളതോ മൂപ്പ് കുറഞ്ഞതോ ആയ ശാഖകള്‍ പാടില്ല. ഇവ 45 മുട്ടുള്ള ഭാഗമായി മുറിച്ചെടുത്തു കൂടകളില്‍ നട്ടുവളര്‍ത്താം. തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്യാന്‍ ചെറിയ ശാഖ മതി. കൂടയില്‍ വളര്‍ത്തിയ തിപ്പലിവള്ളി ആവശ്യമായ ഉയരത്തില്‍ മുറിച്ചുമാറ്റിയ ശേഷം അവിടേക്ക് ചെത്തിയൊരുക്കിയ കുരുമുളകിന്റെ പാര്‍ശ്വശാഖ ഗ്രാഫ്റ്റ് ചെയ്യും. 45 ദിവസം കഴിയുമ്പോള്‍ ഇത് വില്‍പനയ്ക്കു തയാറാകും.

വെള്ളക്കെട്ടും ചതുപ്പുമുള്ള പ്രദേശങ്ങളില്‍ സാധാരണ കുരുമുളകു വളരാറില്ല. അത്തരം പ്രദേശങ്ങളില്‍ കുരുമുളകു നട്ടുപിടിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ അന്വേഷിച്ച് എത്തുന്നുണ്ടെന്നു പ്രമോദ് പറഞ്ഞു. വെള്ളം അധികമായാല്‍ കുരുമുളകിനു ധ്രുതവാട്ടം വരും. എന്നാല്‍, തിപ്പലി കണ്ടല്‍ വര്‍ഗത്തില്‍പ്പെട്ട സസ്യമായതിനാല്‍ വെള്ളം അധികമായാല്‍ ഗ്രക,പശ്നമല്ല. അതുകൊണ്ടുതന്നെ കുരുമുളക് നല്ല രീതിയില്‍ മുകളിലേക്കു വളര്‍ന്നുകൊള്ളും. വളര്‍ച്ചയും വേഗത്തിലായിരിക്കുമെന്ന് പ്രമോദ്. തൈകള്‍ ആവശ്യക്കാര്‍ നേരിട്ടെത്തി വാങ്ങാറുണ്ടെന്ന് പ്രമോദ്. അതില്‍ത്തന്നെ കുറ്റിക്കുരുമുളകിനാണ് ഏറെ ഡിമാന്‍ഡ്. മറ്റു ജില്ലകളിലുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്.ഫോണ്‍: 6235580681, 6282680681.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs