മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

ഈ സമയത്ത് നല്ല വിളവ് തരുന്ന വെണ്ട, വെള്ളരി വര്‍ഗവിളകള്‍, കുരുമുളക് പോലുള്ള നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധിയും നോക്കാം.

By Harithakeralam
2025-11-22

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ കാലാവസ്ഥയിലുള്ള മാറ്റം കാരണം രോഗ-കീടബാധകളാല്‍ വലയുകയാണ്. ഈ സമയത്ത് നല്ല വിളവ് തരുന്ന വെണ്ട, വെള്ളരി വര്‍ഗവിളകള്‍, കുരുമുളക് പോലുള്ള നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധിയും നോക്കാം.

1. വെണ്ടയില്‍ പച്ചത്തുളളന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ദിവസവും പരിശോധന നടത്തി ഇവയെ പിടിച്ചു നശിപ്പിക്കുക മാത്രമേ പ്രതിവിധിയുള്ളൂ. ആക്രമണം രൂക്ഷമായാല്‍ തയോമെത്തോക്‌സാം 2 ഗ്രാം 10 ലിറ്റര്‍ വെളളത്തിലെന്ന കണക്കില്‍ കലക്കി തളിക്കാം.

2. വെളളരിവര്‍ഗ പച്ചക്കറികളുടെ ഇലകളുടെ മുകള്‍ഭാഗത്ത്  വെളുത്ത പൂപ്പല്‍ പൊടി കാണുന്നതാണ് ചൂര്‍ണ പുപ്പ് രോഗം. ഇതിനു പ്രതിവിധിയായി  െ്രെടക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.

3. മാറിമാറി വരുന്ന വെളളക്കെട്ടും തുടര്‍ന്നുളള വരള്‍ച്ചയും മൂലം കുരുമുളകില്‍ മഞ്ഞളിപ്പ് കാണുന്നുണ്ട്. 2 ഗ്രാം കൊസൈഡ് ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ കലക്കി മഞ്ഞളിപ്പ് ബാധിച്ച ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. തുടര്‍ന്ന് രണ്ടാഴ്ച്ചയ്ക്ക് ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി തടത്തില്‍ ഒഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുക.

4.  കായ്തുരപ്പന്‍ പുഴുവിന്റെ ശല്യം പച്ചക്കറികള്‍ വ്യാപകമായി കണ്ടു വരുന്നു. ഇതിനു പ്രതിവിധിയായി മഞ്ഞക്കെണികള്‍ സ്ഥാപിക്കുക. വേപ്പധിഷ്ഠിത കീടനാശിനികള്‍ പ്രയോഗിക്കുകയും ചെയ്യാം.

5. റെഡ് ലേഡി പപ്പായകളില്‍ കായ് പൊഴിച്ചിലും ഫംഗസ് ബാധയും കണ്ടു വരുന്നു. തടത്തില്‍ നീര്‍വാഴ്ച ഉറപ്പ് വരുത്തുക. സ്യൂഡോമോണസ് സ്േ്രപ ചെയ്യുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യുക.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs