ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെങ്ങിന് നല്ല ശ്രദ്ധ നല്‍കണം.
തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു അടുത്ത കാലം വരെ തേങ്ങയ്ക്ക്. കേരളത്തില്‍ തേങ്ങയുടെ ഉത്പാദനം വലിയ തോതില്‍ കുറഞ്ഞു വരുകയാണ്. വില കുറഞ്ഞു തുടങ്ങിയതോടെ കര്‍ഷകര്‍ തെങ്ങിന് തോട്ടത്തില്‍ വലിയ ശ്രദ്ധ നല്‍കിയിരുന്നില്ല. എന്നാല്‍ വിലക്കയറ്റം തുടങ്ങിയതോടെ പലരുടേയും ശ്രദ്ധ വീണ്ടും തെങ്ങിലേക്ക് മടങ്ങിയെത്തി. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെങ്ങിന് നല്ല ശ്രദ്ധ നല്‍കണം.
1. തടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ചകിരിയിട്ട് മൂടാം. തെങ്ങിന്റെ ചുവട്ടില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലത്തില്‍ വരികള്‍ക്കിടയില്‍ ചാലുകീറിയോ, ഓരോ തെങ്ങിന്റെ കടയ്ക്ക് ചുറ്റും തടിയില്‍ നിന്നും രണ്ട് മീറ്റര്‍ അകലത്തില്‍ വട്ടത്തില്‍ ചാലുകള്‍ എടുത്തോ, അതില്‍ ചകിരി നിരത്തിയ ശേഷം മണ്ണിട്ടുമൂടാം. ചകിരിയുടെ കുഴിഞ്ഞ ഉള്‍ഭാഗം മുകളിലേയ്ക്ക് വരത്തക്ക വിധത്തിലാണ് ചകിരി ചാലുകളില്‍ അടുക്കേണ്ടത്. ഇതിന് മുകളില്‍ മണ്ണിട്ടുമൂടണം. ചകിരി അടുക്കുന്നതു കൊണ്ടുളള ഗുണം 5-7 വര്‍ഷക്കാലം നിലനില്ക്കും.
2. ചകിരിക്കുപകരം ചകിരിച്ചോറ് തെങ്ങൊന്നിന് 25 കി.ഗ്രാം എന്ന തോതില്‍ ഓരോവര്‍ഷവും തടത്തിലിട്ടു മൂടുന്നതും ഈര്‍പ്പം സംരക്ഷിക്കാന്‍ നല്ലതാണ്.
3. തെങ്ങിനെ ബാധിക്കുന്ന പ്രധാന കീടമായ ചെമ്പന്‍ ചെല്ലികളെ നിയന്ത്രിക്കുന്നതിന് 250ഗ്രാം വേപ്പിന് പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക് 250ഗ്രാം മണലുമായി ചേര്‍ത്ത് ഓലക്കവിളില്‍ നിക്ഷേപിക്കുക.
4. ആക്രമണം രൂക്ഷമാണെങ്കില്‍ തെങ്ങിന് തടിയിലെ ദ്വാരങ്ങള്‍ കണ്ടുപിടിച്ച് മുകളിലത്തെ ദ്വാരങ്ങള്‍ ഒഴികെ മറ്റെല്ലാദ്വാരങ്ങളും അടച്ചതിനുശേഷം മുകളിലത്തെ ദ്വാരത്തിലൂടെ ഇമിഡാക്ലോപ്രിഡ് തെങ്ങൊന്നിന് 5 മില്ലി 10ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ ഒഴിച്ചു കൊടുക്കുക.
5. നന നിര്‍ബന്ധമാണ്, ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും നനയ്ക്കണം.
6. തെങ്ങിലുള്ള അനാവശ്യമായ പട്ടയും മറ്റും മാറ്റി മണ്ട വൃത്തിയാക്കുക. പലതരം രോഗങ്ങള്‍ ഇതിലൂടെ ഇല്ലാതാകും.
തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു അടുത്ത കാലം വരെ തേങ്ങയ്ക്ക്. കേരളത്തില്‍ തേങ്ങയുടെ ഉത്പാദനം വലിയ തോതില്‍ കുറഞ്ഞു വരുകയാണ്. വില കുറഞ്ഞു തുടങ്ങിയതോടെ കര്‍ഷകര്‍ തെങ്ങിന് തോട്ടത്തില്‍ വലിയ ശ്രദ്ധ നല്‍കിയിരുന്നില്ല.…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന് തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര് ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
© All rights reserved | Powered by Otwo Designs
Leave a comment