മിനിമം വേതന വിഷയത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനത്തെ പൂര്‍ണ്ണമായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ പിന്തുണയ്ക്കും.
കോഴിക്കോട്: നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്സുമാര്‍. രോഗീപരിചരണത്തില്‍ അവര്‍ നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. നഴ്സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലര്‍ത്തുന്ന സ്ഥാപനമാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറെന്ന് ഡോ. ആസാദ് മൂപ്പന്‍.
ഓരോ ദിവസവും അവര്‍ പുലര്‍ത്തുന്ന അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം അംഗീകരിക്കുന്നു. വേതനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നഴ്സുമാര്‍ ഉന്നയിച്ചിട്ടുള്ള ആശങ്കകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു ആരോഗ്യ സേവനദാതാവ് എന്ന നിലയില്‍, മിനിമം വേതന വിഷയത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനത്തെ പൂര്‍ണ്ണമായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ പിന്തുണയ്ക്കും.
സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ക്ക് അനുസൃതമായി ജീവനക്കാരുടെ വേതനം ക്രമീകരിക്കുന്നതില്‍ ആസ്റ്റര്‍ എപ്പോഴും കൃത്യത പുലര്‍ത്തിയിട്ടുണ്ട്. നിയമപരമായ വേതനത്തിന് പുറമെ, ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ബോര്‍ഡിന്റെയും മാനേജ്മെന്റിന്റെയും തീരുമാനപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്.
തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോഴും രോഗീപരിചരണത്തിന് പ്രഥമ പരിഗണന നല്‍കുന്ന നഴ്സിംഗ് സമൂഹത്തോട് ഈ അവസരത്തില്‍ ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. അവരുടെ ഈ പ്രൊഫഷണലിസവും സേവനമനോഭാവവും നഴ്സിംഗ് എന്ന തൊഴിലിന്റെ ഉദാത്തമായ മാതൃകയാണ്. നഴ്സുമാര്‍ക്ക് അര്‍ഹമായ അംഗീകാരവും ബഹുമാനവും പിന്തുണയും ലഭിക്കുന്ന മികച്ചൊരു തൊഴില്‍ സാഹചര്യം ഉറപ്പാക്കാന്‍ ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.
കോഴിക്കോട്: നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്സുമാര്‍. രോഗീപരിചരണത്തില്‍ അവര്‍ നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. നഴ്സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലര്‍ത്തുന്ന…
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
© All rights reserved | Powered by Otwo Designs
Leave a comment