സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും വിവിധ വര്‍ണ്ണങ്ങളിലുള്ള പൂവുകളും നിറഞ്ഞ കൃഷിത്തോട്ടം ആരുടെയും കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്.

By ജിനേഷ് ദേവസ്യ
2023-07-12

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും വിവിധ വര്‍ണ്ണങ്ങളിലുള്ള പൂവുകളും നിറഞ്ഞ കൃഷിത്തോട്ടം ആരുടെയും കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്.  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാട്ടറ സ്വദേശി അനീഷ് മാത്യുവാണ് സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളില്‍ അത്ര സാധാരണമല്ലാത്ത ഈ കാഴ്ചയ്ക്ക് പിന്നില്‍. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച അനീഷിന്റെ കൃഷിയോടുള്ള പ്രേമമാണ് ഓഫീസ് മുറ്റത്ത് ചെടികളായും പൂവുകളായും ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഓഫീസ് പരിസരത്ത് പച്ചപ്പ്

 

ഫയര്‍ ഫോഴ്‌സ് ഓഫീസില്‍ കൃഷിക്ക് എന്താണ് കാര്യമെന്ന് ചോദിച്ചാല്‍ ചില കാര്യങ്ങളുണ്ടെന്നാണ് അനീഷ് കൃഷിത്തോട്ടത്തിലൂടെ തെളിയിക്കുന്നത്. പേരാവൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു വന്നപ്പോഴാണ് ഓഫീസ് മുറ്റത്തെ വരണ്ടുണങ്ങിയ സ്ഥലം എന്തുകൊണ്ട് കൃഷിക്ക് ഉപയോഗിച്ചു കൂടെന്ന ചിന്ത അനീഷിന് തോന്നിയത്. ഓഫീസിനെയും വീട് പോലെ തന്നെ കാണുന്നതിനാല്‍ ഓഫീസ് പരിസരവും പച്ചപ്പു നിറഞ്ഞതാക്കാനുള്ള ആഗഹമാണ് കൃഷിത്തോട്ടം എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് അനീഷ് പറയുന്നു.ആശയം സഹപ്രവര്‍ത്തകരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പങ്ക് വെച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നെയൊന്നും ആലോചിച്ചില്ല അനീഷും സഹപ്രവര്‍ത്തകരും ജോലിയുടെ ഇടവേളകളില്‍ തൂമ്പയും കൊട്ടയുമെടുത്ത് മുറ്റത്തേക്കിറങ്ങി.

മാവിന്‍ തൈകളും ചെടികളും

കിളച്ച് കൃഷിയോഗ്യമായ സ്ഥലത്ത് അനീഷ് സ്വന്തം വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഗ്രാഫ്റ്റ് ചെയ്ത മാവിന്‍ തൈകളും വിവിധ ചെടികളും നട്ടു. ഫയര്‍ സ്‌റ്റേഷന് പുതുതായി സര്‍ക്കാര്‍ അനുവദിച്ച 40 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിച്ചുകഴിഞ്ഞാല്‍ അങ്ങോട്ട് മാറേണ്ടതിനാല്‍ മാവുകള്‍ അടക്കം എല്ലാ ഇനങ്ങളും ഇപ്പോള്‍ ടിന്നുകളിലാണ് നട്ടിരിക്കുന്നത്. ഉണങ്ങിപ്പോകാതെയും കേടാകാതെയും കൃത്യസമയത്ത് വെള്ളമൊഴിച്ചും വളമിട്ടും അനീഷും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അവയ്ക്ക് കൃത്യമായ പരിചരണം നല്‍കി. ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മാവുകള്‍ പൂവിട്ട് നില്‍ക്കുകയാണ്. ചെടികളാകട്ടെ കാഴ്ചക്കാര്‍ക്ക് ആനന്ദം പകര്‍ന്ന് വിവിധ നിറങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.

സ്‌റ്റേഷന്‍ മുറ്റത്തെ അപൂര്‍വ കൃഷിയുടെ നേട്ടം സഹപ്രവര്‍ത്തകരുമായി പങ്കിടാനാണ് അനീഷിനിഷ്ടം. ''കാര്‍ഷിക കുടുബത്തില്‍ ജനിച്ച എന്നെ സംബന്ധിച്ച് കൃഷി ജീനിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടാണ് സ്ഥലം മാറ്റം കിട്ടി ഇരിട്ടിയിലെത്തിയപ്പോള്‍ മുറ്റത്തൊരു കൃഷിത്തോട്ടം തുടങ്ങിയാലോ എന്ന ആലോചന വന്നത്. മുന്‍കൈ എടുത്തത് ഞാനാണെങ്കിലും കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ പിന്തുണയും സഹായവുമായി കൂടെ നിന്നതിനാലാണ് ഇന്ന് കാണുന്ന നേട്ടം സ്വന്തമാക്കാനായത്'' അനീഷ് പറയുന്നു.  

 ഒറ്റ മാവ് 15 ഇനങ്ങള്‍

15 ഇനങ്ങള്‍ ഗ്രാഫ്റ്റ് ചെയ്ത ഒറ്റ മാവാണ് കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്ന്. മൂവാണ്ടന്‍, മാല്‍ഗോവ, കുറ്റിയാട്ടൂര്‍, അല്‍ഫോന്‍സ, വെങ്കലപ്പള്ളി, ആപ്പിള്‍ റുമാനിയ, പേരക്ക മാവ്, കോശേരി തുടങ്ങി 15 ഇനങ്ങളാണ് ഇതിലുള്ളത്. ഇത്രയധികം ഇനങ്ങള്‍ ഒരു മാവില്‍ ഒരുമിച്ച് ഗ്രാഫ്റ്റ് ചെയ്യുന്നത് ഇതാദ്യമാണെന്ന് അനീഷ് പറയുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന മാവിനങ്ങളാണ് ഇവ. സ്‌റ്റേഷന്‍ കൃഷിക്ക് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

സ്‌റ്റേഷന്‍ ഓഫീസര്‍ രാജീവന്‍ സാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായവും പിന്തുണയുമായി കൂടെയുണ്ടെന്ന് അനീഷ് പറയുന്നു. പിതാവ് മാത്യുവിന്റെ ശിക്ഷണത്തില്‍ ഗ്രാഫ്റ്റിംഗ് പഠിച്ചെടുത്ത അനീഷിന് വീട്ടില്‍ സ്വന്തമായി നഴ്‌സറിയുണ്ട്. മാവ്, കശുമാവ് ഇനങ്ങളാണ് കൂടുതലായും ഗ്രാഫ്റ്റ് ചെയ്യുന്നത്. മട്ടന്നൂര്‍ പി ആര്‍ എന്‍ എസ് കോളേജില്‍ നിന്ന് ബിരുദം നേടിയ 38കാരനായ അനീഷ് കൃഷിക്ക് പുറമേ കലാസാംസ്‌കാരിക രംഗങ്ങളിലും സജീവമാണ്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സേവനങ്ങളെക്കുറിച്ച് പറയുന്ന ബാക് ടു ലൈഫ് എന്ന ടെലിഫിലിമിന്റെ സംവിധാനം നിര്‍വഹിച്ചത് അനീഷാണ്. രസ്‌നയാണ് ഭാര്യ. രണ്ട് മക്കളുണ്ട്‌.

Leave a comment

അഞ്ചേക്കറില്‍ നിന്നു ലാഭം 30 ലക്ഷം; അമേരിക്കന്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു മുരിങ്ങക്കൃഷി ; സാഗറിന്റെ നേട്ടങ്ങള്‍

അമേരിക്കയിലെ പ്രമുഖ ഓട്ടോമൊബാല്‍ കമ്പനിയാണ് ADIENT. കാറുകളുടേയും മറ്റു വാഹനങ്ങളുടേയും സീറ്റ് അടക്കമുള്ള ഭാഗങ്ങള്‍ നിര്‍മിച്ച് ലോകമെമ്പാടും വിപണനം ചെയ്യുന്ന ഈ കമ്പനിയിലെ എന്‍ജിനീയറായിരുന്നു മഹാരാഷ്ട്ര…

By Harithakeralam
ചീര മുതല്‍ ചക്കയും ഡ്രാഗണ്‍ ഫ്രൂട്ടും: ജയപ്രീതയുടെ ടെറസിലെ കാര്‍ഷിക ലോകം

സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില  മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…

By നൗഫിയ സുലൈമാന്‍
നൂറുമേനി വിളവുമായി ജീരക സാമ്പ

കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…

By പി.കെ. നിമേഷ്
രണ്ടുസെന്റില്‍ വിളയുന്നത് ചീരയും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും ചക്കയും വരെ : മിനിയുടെ കാര്‍ഷിക ലോകം

രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…

By നൗഫിയ സുലൈമാന്‍
പന്തല്‍ വിളകളില്‍ മികച്ച വിളവിന് വെര്‍ട്ടിക്കല്‍ രീതി: വേറിട്ട കൃഷിയുമായി ജോസുകുട്ടി

വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…

By Harithakeralam
വൈറലായി ഭീമന്‍ കൂണ്‍

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…

By Harithakeralam
കശ്മീര്‍ താഴ്‌വരയിലെ ഹണി ക്യൂന്‍

ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…

By Harithakeralam
ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച് വയനാട്ടിലെ കൃഷി ലോകത്തേക്ക്

ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…

By നൗഫിയ സുലൈമാന്‍
Leave a comment

© All rights reserved | Powered by Otwo Designs