ഗ്രോബാഗില്‍ രണ്ടു തട്ടുകളായി നടാം: ഇഞ്ചിക്കൃഷിയില്‍ ഇരട്ടി വിളവ് നേടാം

നാലോ അഞ്ചോ ഗ്രോബാഗിലോ ചാക്കിലോ ഇഞ്ചി നട്ടാല്‍ ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേയ്ക്ക് വേണ്ടതു ലഭിക്കും.

By Harithakeralam
2023-04-25

രുചികരമായ വിഭവങ്ങള്‍ തയാറാക്കാന്‍ ഇഞ്ചി നിര്‍ബന്ധമാണു നമുക്ക്. ഒരേ സമയം സുഗന്ധവ്യജ്ഞനവും ഔഷധവുമാണ് ഇഞ്ചി. വലിയ തോതില്‍ കീടനാശിനികളാണ് കര്‍ണാടക അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇഞ്ചിയില്‍ പ്രയോഗിക്കുന്നത്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെടാന്‍ ഇത്തരം ഇഞ്ചി ഉപയോഗിക്കുന്നത് കാരണമാകും. അടുക്കളത്തോട്ടത്തില്‍ കുറച്ച് ഇഞ്ചി കൃഷി ചെയ്താല്‍ ഒരു കുടുംബത്തിനു വേണ്ട ഇഞ്ചി സുലഭമായി ലഭിക്കും. സ്ഥല പരിമിതിയുള്ളവര്‍ക്ക് ഗ്രോ ബാഗിലും ഇഞ്ചി നടാം. നാലോ അഞ്ചോ ഗ്രോബാഗിലോ ചാക്കിലോ ഇഞ്ചി നട്ടാല്‍ ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേയ്ക്ക് വേണ്ടതു ലഭിക്കും.


ഇഞ്ചി നടാന്‍ പറ്റിയ സമയം

കേരളത്തില്‍ എല്ലായിടത്തും ഇതിനോടകം തന്നെ ഒന്നോ രണ്ടോ മഴ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങളെടുത്ത് ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് ഇഞ്ചി നടാം. സ്ഥലമില്ലാത്തവര്‍ക്ക് ചാക്ക്, ഗ്രോബാഗ് എന്നിവയില്‍ എന്നിവയില്‍ കൃഷി ചെയ്ത് മികച്ച വിളവ് നേടാം. ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ ഇഞ്ചി കൃഷി ചെയ്യുന്ന രീതി നോക്കാം.

ഗ്രോബാഗ് തയാറാക്കല്‍

താഴെ പറയുന്ന നടീല്‍ മിശ്രീതം കൊണ്ട് അഞ്ചോ ആറോ ഗ്രോബാഗുകള്‍ തയാറാക്കാം. ഒരു കുടുംബത്തിലേക്കുള്ള ഇഞ്ചി ലഭിക്കാന്‍ ഇതു ധാരാളമാണ്.

1. രണ്ട് കൊട്ട മേല്‍ മണ്ണ്.
2. രണ്ട് കൊട്ട ചകിരിച്ചോര്‍.
3. ഒരു കൊട്ട ചാണകപ്പൊടി (ഉണങ്ങിയത് )

4. ഒരു കിലോ എല്ല് പൊടി
5. രണ്ടു കിലോ വേപ്പിന്‍ പിണ്ണാക്ക്
6. നൂറ് ഗ്രാം ഡൈകോടെര്‍മ

നടുന്ന രീതി

ഇവയെല്ലാം കൂടി നന്നായി കൂട്ടിക്കലര്‍ത്തി ഗ്രോ ബാഗ്/ ചാക്ക് എന്നിവയുടെ അന്‍പത് ശതമാനം നിറയ്ക്കണം. അതിനു ശേഷം നാല്‍പ്പതു ഗ്രാം തൂക്കമുള്ള മുള വന്ന വിത്ത് ഇഞ്ചി ബാഗിന്റെ നടുവില്‍ നിന്ന് അല്‍പ്പം മാറ്റി നടാം. ഇതിന് മുകളിലേയ്ക്ക് അല്‍പ്പം നടീല്‍ മിശ്രിതം വിതറണം. അതിന് ശേഷം വീണ്ടും ഒരു കഷ്ണം മുളവന്ന ഇഞ്ചി നടുവില്‍ നിന്ന് അല്‍പ്പം മാറ്റി നേരത്തെ നട്ടതിന്റെ എതിര്‍വശത്ത് നടുക.

ഇതിനു ശേഷം അല്‍പ്പം നടീല്‍ മിശ്രിതം വിതറണം. ഇഞ്ചി മുളച്ചു വരുന്നത് വരെ ഉണങ്ങിയ കരിയിലകൊണ്ട് മുടുന്നത് നല്ലതാണ്. ഈ രീതിയില്‍ നന്നായി പരിപാലിച്ചാല്‍ രണ്ട് തട്ടുകളായി ഗ്രോബാഗ് നിറയെ ഇഞ്ചിയുണ്ടാകും.

വളപ്രയോഗം 

പച്ച ചാണകം പുളിപ്പിച്ചത്, പച്ചില കമ്പോസ്റ്റ് എന്നിവ ഇഞ്ചിയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ നല്‍കാം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളാണ് ഇഞ്ചിയുടെ വളര്‍ച്ചയുടെ പ്രധാന കാലയളവ്. ഈ സമയങ്ങളില്‍ വളപ്രയോഗം കാര്യക്ഷമമാക്കണം. പെട്ടന്ന് അലിയുന്ന പച്ചിലകള്‍ അരിഞ്ഞിട്ട് അതിന് മുകളില്‍ പച്ചച്ചാണക കുഴമ്പ് ഒഴിക്കണം. ഇങ്ങനെ ഒന്നു രണ്ടു തവണ ആവര്‍ത്തിക്കാം. ഒരു തവണ അല്‍പ്പം വെണ്ണീര് (മുരട്ടില്‍ നിന്ന് അല്‍പ്പം മാറ്റി) നല്‍കുന്നത് ഇഞ്ചിക്ക് തൂക്കവും വലുപ്പവും വെക്കാന്‍ സഹായിക്കും. ഇപ്പോള്‍ നട്ടാല്‍ ഒക്‌റ്റോബര്‍ മാസത്തോടെ അടുക്കളയിലേയ്ക്ക് ആവശ്യത്തിന് ഇഞ്ചി പറിച്ചു തുടങ്ങാം. ഇങ്ങനെ ജൈവ രീതിയിലുള്ള വളപ്രയോഗവും വേണ്ട പരിപാലനവും കൊടുത്താല്‍ ഒരു ബാഗില്‍ നിന്നു രണ്ട് കിലോയില്‍ കൂടുതല്‍ വിളവ് ലഭിക്കും. ഒക്‌റ്റോബര്‍ - നവംബര്‍ ഗ്രോബാഗിലെ ഇഞ്ചി വിളവെടുക്കാനാവും. ഒരുമിച്ച് വിളവെടുക്കാതെ ആവിശ്യമുള്ളപ്പോള്‍ അടര്‍ത്തിയെടുത്താലും മതി.

Leave a comment

വേനല്‍മഴ തകര്‍ത്തു പെയ്തു: ഇനി കപ്പ നടാം

കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…

By Harithakeralam
രുചികരം, പോഷക സമ്പുഷ്ടം: നന കിഴങ്ങ് നടാം

പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…

By Harithakeralam
പത്താമുദയം ബുധനാഴ്ച: തിരിച്ചു പിടിക്കാം കേര സമൃദ്ധി

മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്.  വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…

By Harithakeralam
വിലയുണ്ടെങ്കിലും മുളകില്ല: കാലാവസ്ഥ ചതിച്ചതോടെ പ്രതിസന്ധിയില്‍ കുരുമുളക് കര്‍ഷകര്‍

കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…

By Harithakeralam
വേനലില്‍ തണുക്കാന്‍ മിന്റ് ജ്യൂസ്: ഇലകള്‍ നമുക്ക് തന്നെ വിളയിക്കാം

കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…

By Harithakeralam
ജാതിയില്‍ കായ ചീയല്‍ രോഗം വ്യാപകം: കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…

By Harithakeralam
ചൂടിനെ ചെറുക്കാന്‍ തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക പരിചരണം

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…

By Harithakeralam
റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ്: നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs