ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

By Harithakeralam
2025-09-03

കേന്ദ്ര സര്‍ക്കാര്‍ 'ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം 2025 ' അപേക്ഷ ക്ഷണിച്ചു. 1. തനത് ജനുസില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി ഏറ്റവും നല്ല രീതിയില്‍ പരിപാലിക്കുന്ന ക്ഷീര കര്‍ഷകന്‍, 2. ഏറ്റവും നല്ല ഡയറി കോപ്പറേറ്റീവ് / മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി / ഡയറി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ,3. ഏറ്റവും നല്ല എ.ഐ ടെക്‌നീഷ്യന്‍ (AIT), എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. ആദ്യ രണ്ട് വിഭാഗങ്ങളിലെ പുരസ്‌കാര വിജയികള്‍ക്ക് ഒന്നാം സമ്മാനം 5 ലക്ഷം രൂപ, രണ്ടാം സമ്മാനം 3 ലക്ഷം രൂപ, മൂന്നാം സമ്മാനം 2 ലക്ഷം രൂപ അതോടൊപ്പം സര്‍ട്ടിഫിക്കറ്റും, മെമന്റോയും നല്‍കുന്നതാണ്. രണ്ടാം വിഭാഗത്തിന് ഏറ്റവും നല്ല എ.ഐ ടെക്‌നീഷ്യന്‍(AI) മെറിറ്റ് സര്‍ട്ടിഫിക്കറ്റും, മെമന്റോയും ലഭിക്കുന്നതാണ്. എന്നാല്‍ സമ്മാന തുക ഉണ്ടായിരിക്കുന്നതല്ല. അവാര്‍ഡ് ജേതാക്കള്‍ക്ക് യാത്രാ ബത്തയും (railway Second A/C fare), ക്ഷാമബത്തയും റീ ഇംബേഴ്‌സ്‌മെന്റായി ലഭിക്കുന്നതാണ്.

മുന്‍ വര്‍ഷങ്ങളില്‍ ഗോപാല്‍രത്‌ന/കാമധേനു അവാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും അവാര്‍ഡ് ലഭിച്ചിട്ടുള്ള കര്‍ഷകര്‍/ സ്ഥാപനങ്ങള്‍ ഗോപാല്‍ രത്‌ന 2025 പുരസ്‌കാരത്തിന് അപേക്ഷിക്കുവാന്‍ പാടുള്ളതല്ല. കേന്ദ്രസര്‍ക്കാര്‍ (എന്‍.ബി.എ.ജി.ആര്‍) അംഗീകരിച്ച തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികള്‍ (പശുക്കള്‍ 53 ജനുസ്സുകള്‍, എരുമ - 20 ജനുസ്സുകള്‍) പരിപാലിക്കുന്ന കര്‍ഷകര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്. 90 ദിവസത്തെ കൃത്രിമ ബീജാധാന പരിശീലനം ലഭിച്ചിട്ടുള്ള സംസ്ഥാനങ്ങളിലെയോ, കേന്ദ്ര ഭരണ പ്രദേശങ്ങളിലേയോ കന്നുകാലി വികസന ബോര്‍ഡുകള്‍/മില്‍ക്ക് ഫെഡറേഷനുകള്‍/എന്‍.ജി.ഒ കള്‍/മറ്റ് സര്‍ക്കാര്‍/സ്വകാര്യ ബീജാധാന കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന എ.ഐ ടെക്‌നീഷ്യന്മാര്‍ക്ക് ഗോപാല്‍രത്‌ന പുരസ്‌ക്കാരത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

വെറ്ററിനറി ഡോക്ടര്‍മാരെ ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നതല്ല. കുറഞ്ഞത് 50 ക്ഷീരകര്‍ഷകര്‍ അംഗങ്ങളായുള്ളതും, ദിനംപ്രതി 100 ലിറ്റര്‍ പാല്‍ ശേഖരിക്കുന്നതുമായ, കമ്പനീസ് ആക്ട്/കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സഹകരണ സംഘങ്ങള്‍/മില്‍ക്ക് പ്രൊഡ്യൂസിംഗ് കമ്പനി/ ഡയറി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് ഗോപാല്‍രത്‌ന പുരസ്‌കാരത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. Ministry of Home Affairs (MHA) യുടെ https://awards.gov.in എന്ന അവാര്‍ഡ് പോര്‍ട്ടലിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 15/09/2025. താല്‍പ്പര്യമുളള ക്ഷീര കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഏറ്റവും അടുത്തുളള മൃഗാശുപത്രിയിലെ ബന്ധപ്പെട്ട ഡോക്ടറെയോ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥനേയോ, ക്ഷീര സഹകരണ സംഘങ്ങളേയോ സമീപിക്കാവുന്നതാണ്.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs