കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ.
പാവക്കയില്‍ കുരുടിപ്പ്
50 ഗ്രാം വെളുത്തുള്ളി അരച്ച് 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക. മൂന്നു ദിവസം കൂടുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ കുരുടിപ്പ് ശമനമുണ്ടാകും. അതിരാവിലെയോ വൈകിട്ടോ ചെയ്യാന്‍ ശ്രമിക്കുക.
പയറില്‍ മുഞ്ഞ
അല്‍പ്പം മഞ്ഞളും ഒരു നുള്ള് ഉപ്പും നന്നായി യോജിപ്പിച്ചു പയര്‍ ചെടിയുടെ മുകളില്‍ കുറേശെയായി തൂവുക. ഉപ്പിന്റെ അംശം തട്ടുന്നതോടെ മുഞ്ഞ ഊര്‍ന്നു താഴെ വീഴും. മുഞ്ഞയുള്ള ഭാഗത്ത് തന്നെ നേരിട്ട് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക. നല്ല ഫലം ലഭിക്കും.
തക്കാളിയില്‍ മഞ്ഞളിപ്പ്
ഒരു വൈറസ് കാരണമാണ് മഞ്ഞളിപ്പ് അഥവാ മൊസൈക്ക് രോഗമുണ്ടാകുന്നത്. ഇലകളില്‍ മഞ്ഞയും പച്ചയും ഇടകലര്‍ന്ന മൊസൈക്ക് പാറ്റേണ്‍ കാണാം. ഇല്ല ഞരമ്പുകള്‍ കട്ടി കൂടിയതായി കാണപ്പെടും. ഇലകള്‍ മുരടിച്ച് വികൃതമാക്കുകയും ചെയ്യും. രോഗം ബാധിച്ച ചെടികള്‍ പിഴുതെടുത്ത് നശിപ്പിക്കണം. 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ വെര്‍ട്ടിസീലിയം ലായനി രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാനായി ഉപയോഗിക്കാം.
വെണ്ട നന്നായി കായ്ക്കാന്‍
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. എന്നാല്‍ ചിലപ്പോള്‍ കായ്ക്കാന്‍ മടി കാണിക്കുന്നത് കാണാം. അര ലിറ്റര്‍ കഞ്ഞി വെള്ളം പുളിപ്പിച്ചതില്‍ ഒരു ലിറ്റര്‍ വെള്ളം മിക്സ് ചെയ്ത് ചാരം ചേര്‍ത്ത് വെണ്ടയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുത്താല്‍ നല്ല പോലെ കായ്കളുണ്ടാകും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്കിയിട്ടില്ലെങ്കില് കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില് ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…
© All rights reserved | Powered by Otwo Designs
Leave a comment