പന്തല്‍ വിളകളില്‍ മികച്ച വിളവിന് വെര്‍ട്ടിക്കല്‍ രീതി: വേറിട്ട കൃഷിയുമായി ജോസുകുട്ടി

കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ പന്തല്‍ വിളകള്‍ വെര്‍ട്ടിക്കല്‍ രീതിയില്‍ വളര്‍ത്തിയാണ് ജോസുകുട്ടി ശ്രദ്ധേയനാവുന്നത്.

By Harithakeralam
2024-12-24

വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ പന്തല്‍ വിളകള്‍ വെര്‍ട്ടിക്കല്‍ രീതിയില്‍ വളര്‍ത്തിയാണ് ജോസുകുട്ടി ശ്രദ്ധേയനാവുന്നത്. ഇതിനൊപ്പം കപ്പ, വാഴ തുടങ്ങിയ വിളകളും കൃഷി ചെയ്യുന്നു. യുവാക്കള്‍ കൃഷിയില്‍ നിന്ന് അകലുന്ന കാലത്ത് സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചാണ് ജോസുകുട്ടി കൃഷിയില്‍ സജീവമാകുന്നത്.

വേറിട്ട വെര്‍ട്ടിക്കല്‍ രീതി

പന്തല്‍ വിളകളായ കക്കിരി, പയര്‍, കൈപ്പ തുടങ്ങിയവ കൃഷി ചെയ്ത് വിളവെടുക്കാന്‍ നല്ല ശ്രദ്ധ വേണം. കീടങ്ങളുടെ ആക്രമണം കൂടുതലായിരിക്കും. പന്തലില്‍ വള്ളി വീശി വളരുന്നതിനാല്‍ ഇവയുടെ പരിചരണം അല്‍പ്പം പ്രയാസവുമാണ്. ഇവിടെയാണ് വെര്‍ട്ടിക്കല്‍ രീതിയുടെ പ്രധാന്യമെന്നു പറയുന്നു ജോസുകുട്ടി. വേലി കെട്ടുന്ന രീതിയില്‍ സൗകര്യമൊരുക്കി വിളകള്‍ പടര്‍ന്നു വളരാന്‍ അവസരമൊരുക്കുന്ന രീതിയാണിത്. വേലിപ്പടര്‍പ്പിലെന്ന പോലെ കക്കിരിയും പയറും കൈപ്പയുമെല്ലാം വളരും. അഞ്ച് അടി അകലത്തില്‍ വരി വരിയായി കാല് കുഴിച്ചിടും.  മുകളില്‍ കൂടി കമ്പി കെട്ടി ഉറപ്പിക്കും പിന്നീട് തലങ്ങും വിലങ്ങും ഒരടി അകലത്തില്‍ പ്ലാസ്റ്റിക് നൂല്‍ കെട്ടിയാണ് വേലിയൊരുക്കുന്നത്. ഇതിനൊപ്പം മണ്ണ് നന്നായി കൊത്തിയിളക്കി വാരങ്ങള്‍ തയാറാക്കും. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവയിടും, തുടര്‍ന്ന് വാരങ്ങളില്‍ ഒരടി അകലത്തില്‍ വിത്ത് പാകും. വിത്ത് മുളച്ച് തൈ വള്ളി വീശുന്നത് അനുസരിച്ച് മേല്‍പ്പറഞ്ഞ വേലിപ്പടപ്പില്‍ കയറാന്‍ അനുവദിക്കും. രണ്ടില പ്രായം മുതല്‍ ജൈവവളം നല്‍കണം. പച്ചച്ചാണകം  കടലപ്പിണ്ണാക്ക് പുളിപ്പിച്ചതിന്റെ തെളിയെടുത്ത് കൂടുതല്‍ വെള്ളം ചേര്‍ത്ത് തടത്തില്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒഴിച്ചു കൊടും.  കായ് ഈച്ചക്കളെ പിടികൂടാന്‍ ഫിറമോണ്‍ ട്രാപ്പും തുളസികെണിയും ഉപയോഗിക്കും.

രാസവള കൃഷിരീതി വേണ്ടവര്‍ക്ക്  അത് പിന്‍തുടരാമെന്നും പറയുന്നു ജോസുകുട്ടി. രണ്ടില  പ്രായം മുതല്‍ ആഴ്ചയിലൊരിക്കല്‍ 19:19:19 നല്‍കി തുടങ്ങും കൂടാതെ ചുവട്ടില്‍ കുറച്ചു DAP നല്‍കും. പിന്നീട് വളര്‍ച്ച കുറവെന്ന് തോന്നിയാല്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒരു ദിവസം നന നിര്‍ത്തി 200g ഫാക്റ്റംഫോഴ്‌സ്  200g പൊട്ടാഷ് 100 g യൂറിയ എന്നിവ 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടില്‍ നല്‍കും. (തൈയുടെ വലുപ്പം അനുസരിച്ച് അളവ് ക്രമീകരിക്കണം). ഈ വളം നല്‍കുമ്പോള്‍ തന്നേ നല്ലോണം വള്ളി വീശും പയര്‍ 25 ദിവസത്തിലും  കുക്കുമ്പര്‍ 45 ദിവസം മുതല്‍ പൂവിട്ടു തുടങ്ങുമെന്നുമാണ് തന്റെ അനുഭവം. സാധാരണ രീതിയില്‍ പന്തലിട്ടു വളര്‍ത്തുന്നതിനേക്കാള്‍ കൂടുതല്‍ വിളവ് ഈ രീതിയില്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നുണ്ട്  ജോസുകുട്ടി പറഞ്ഞു.

വില്‍പ്പനയ്ക്കും സ്വന്തം രീതി

കഷ്ടപ്പെട്ട് വിളയിച്ചെടുക്കുന്ന നല്ല ഗുണനിലവാരമുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാര്‍ക്ക് നല്‍കാന്‍ തയാറല്ല ഈ ചെറുപ്പക്കാരന്‍. തന്റെ അധ്വാനത്തിന് വേണ്ട പ്രതിഫലം കണ്ടെത്താന്‍ സ്വന്തമായ മാര്‍ക്കറ്റിങ് സംവിധാനം തന്നെയൊരുക്കിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രധാനമായും ആവശ്യക്കാര്‍ എത്തുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും മറ്റും വിളവെടുപ്പിന്റെ വിശദാംശമിട്ടാല്‍ ഉടന്‍ തന്നെ ആവശ്യക്കാര്‍ സമീപിക്കും. സമീപ പ്രദേശങ്ങളിലേക്ക് ഹോം ഡെലിവറിയും ഒരുക്കിയിട്ടുണ്ട്. കൊറോണ കാലഘട്ടത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള വില്‍പ്പന ശക്തമായത്.  

കര്‍ഷകരുടെ ശബ്ദം

കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പൊതു ശ്രദ്ധയിലെത്തിക്കാനും സമൂഹമാധ്യമങ്ങളുടെ സാധ്യത നല്ല  രീതിയില്‍ ഉപയോഗിക്കുന്ന യുവാവാണ് ജോസുകുട്ടി. സ്വന്തം ഫെയ്‌സ്ബുക്ക്, യുട്യൂബ് ചാനലുലൂടെ സമീപ പ്രദേശങ്ങളിലുള്ള കര്‍ഷകരുടെ വിശേഷങ്ങളും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും നിരവധി തവണ ജോസുകുട്ടി അധികൃതരുടെ ശ്രദ്ധയിലെത്തിച്ചു. സ്വന്തമായി ടില്ലറുണ്ട്, ഇതിന്റെ സേവനം കര്‍ഷകര്‍ക്കും നല്‍കും. ഈ യാത്രയിലാണ് മറ്റു കര്‍ഷകരുമായി സംവദിക്കാന്‍ അവസരം ലഭിക്കുന്നത്.

വാഴയും കപ്പയും

റബറിന്റെ നാടായ കോട്ടയംകാരനാണെങ്കിലും ജോസുകുട്ടിക്ക് ആ കൃഷിയോട് വലിയ താത്പര്യമില്ല. തന്റെ പിതാവും ഇതേ രീതിയാണ് പിന്തുടര്‍ന്നിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. വാഴയും കപ്പയുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. മഞ്ചേരിക്കുള്ളന്‍ ഇനമാണ് വാഴ നട്ടിരിക്കുന്നത്. 200 എണ്ണം നട്ട് വിളവെടുത്തു കഴിഞ്ഞു. വലിയ ഉയരത്തില്‍ വളരാത്തതിനാല്‍ നമ്മുടെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ മഞ്ചേരി കുള്ളന്‍ ഏറെ അനുയോജ്യമാണെന്ന് പറയുന്നു ജോസുകുട്ടി. ഇതിനൊപ്പം പലതരം പച്ചക്കറികളും കൃഷി ചെയ്യാന്‍. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് ഈ യുവാവ് കൃഷിയില്‍ സജീവമാകുന്നത്.

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs