കേര സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമാകുന്നു

നാളികേര മേഖലയിലെ തൊഴിലാളികള്‍ക്കായി പരിഷ്‌കരിച്ച 'കേര സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ആഗസ്റ്റ് 15ന് തുടക്കമാകും.

By Harithakeralam
2025-08-14

നാളികേര വികസന ബോര്‍ഡ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച് നാളികേര മേഖലയിലെ തൊഴിലാളികള്‍ക്കായി പരിഷ്‌കരിച്ച 'കേര സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ആഗസ്റ്റ് 15ന് തുടക്കമാകും. പദ്ധതി പ്രകാരം, ഗുണഭോക്താവ് അടക്കേണ്ട വാര്‍ഷിക വിഹിതം 239 രൂപയില്‍ നിന്ന് 143 രൂപയായി കുറച്ചു. ബോര്‍ഡ് സബ്‌സിഡിയായി നല്കുന്ന 85 ശതമാനം കിഴിച്ച് ബാക്കി 15 ശതമാനം മാത്രമേ അപേക്ഷകന്‍ അടക്കേണ്ടതുള്ളൂ.

ഈ തുക ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയോ ഓണ്‍ലൈന്‍ വഴിയോ അടയ്ക്കാവുന്നതാണ്. നേരത്തെ തെങ്ങുകയറ്റ തൊഴിലാളികള്‍, നീര ടെക്‌നീഷ്യന്‍മാര്‍, കൃത്രിമ പരാഗണ ജോലികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പദ്ധതി, ഇപ്പോള്‍ നാളികേര തോട്ടങ്ങളിലും നാളികേര സംസ്‌കരണ ശാലകളിലും തേങ്ങ പൊതിക്കുക, പൊട്ടിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിക്കുകയാണ്.

പദ്ധതിയില്‍ അംഗമാകാന്‍ അപേക്ഷിക്കുന്നവര്‍ 18 നും 65 നും ഇടയില്‍ പ്രായമുള്ളവരും നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായിരിക്കണം. ജീവഹാനിയോ സ്ഥിരമായ അംഗ വൈകല്യമോ സംഭവിച്ചാല്‍ 7 ലക്ഷം രൂപയും, ഭാഗിക അംഗ വൈകല്യത്തിന് 3.5 ലക്ഷം രൂപയും, അപകടവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകള്‍ക്ക് 2 ലക്ഷം രൂപ വരെയും നല്കുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ്  പദ്ധതി. അപകടം സംഭവിച്ചാല്‍ ആവശ്യമായ വിശ്രമ കാലയളവിലേക്ക് (പരമാവധി ആറ് ആഴ്ച) 3,500 രൂപ വരെയുള്ള നഷ്ടപരിഹാരവും ഗുണഭോക്താവിനു ലഭിക്കും.  ഫോണ്‍ 04842377266, ബോര്‍ഡിന്റെ വെബ്‌സൈറ്റ് www.coconutboard.gov.in.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs