തെങ്ങില്‍ കൊമ്പന്‍ ചെല്ലി ; ജൈവ രീതിയില്‍ തുരത്താം

കേരകര്‍ഷകരുടെ പ്രധാന ശത്രുവാണ് കൊമ്പന്‍ ചെല്ലി. കേരളത്തിലെ തെങ്ങുകളുടെ അന്തകന്‍ എന്ന് വേണമെങ്കില്‍ കൊമ്പന്‍ ചെല്ലിയെ വിശേഷിപ്പിക്കാം

By Harithakeralam
2023-05-17

കേരകര്‍ഷകരുടെ പ്രധാന ശത്രുവാണ് കൊമ്പന്‍ ചെല്ലി. കേരളത്തിലെ തെങ്ങുകളുടെ അന്തകന്‍ എന്ന് വേണമെങ്കില്‍ കൊമ്പന്‍ ചെല്ലിയെ വിശേഷിപ്പിക്കാം, അത്ര ഭീകരമായ തോതിലാണ് കൊമ്പന്‍ ചെല്ലി നമ്മുടെ നാട്ടിലെ തെങ്ങുകളുടെ അന്തകനാവുന്നത്. വണ്ട് വര്‍ഗത്തില്‍പ്പെട്ട പറക്കാന്‍ കഴിവുള്ള ഒരു ഷഡ്പദമാണ്. ആനിമാലിയ സാമ്രാജ്യത്തിലെ സ്‌കാരബൈദേ കുടുംബത്തിലെ ഒറിക്ടസ് ജനുസില്‍പ്പെ' ഷഡ്പദമാണിത്. ഒറിക്ടസ് റൈനോസിറസ് എന്നാണ് ശാസ്ത്രനാമം. ആകെ ആറുമാസം മാത്രമാണ്  ആയുസ്. എളുപ്പം അഴുകുന്ന ജൈവവസ്തുക്കള്‍, ചാണകം, കമ്പോസ്റ്റ് എന്നിവയിലാണിത് പെറ്റുപെരുകുന്നത്. ഇവയെ തുരത്തി തെങ്ങുകളെ സംരക്ഷിക്കാനുള്ള മാര്‍ഗം നോക്കാം.


ആക്രമണം തിരിച്ചറിയാം

ചെറിയ കൂമ്പോല ഒടിഞ്ഞു തൂങ്ങുന്നതും അതിന്റെ ഓലമടലിന് കീഴെയായി ദ്വാരവും  ചവച്ചു തുപ്പിയതുപോലെ  അവശിഷ്ടവുംകണ്ടാല്‍ കൊമ്പന്‍ചെല്ലിയാണെന്നുറപ്പാക്കാം. കൂടാതെ ഓലകള്‍ വിരിഞ്ഞു വന്നാല്‍ ഓാലക്കണ്ണികള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ വി ആകൃതിയില്‍ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നതും കണ്ടുവരുന്നു. തൈത്തെങ്ങുകളിലാണ് കീടത്തിന്റെ ആക്രമണമെങ്കില്‍ കൂമ്പ് ശരിയായി വളര്‍ന്നുവരില്ല. കൂമ്പ് മുകളിലേക്കു വളരാതെ വശങ്ങളിലേക്കാണ് വളര്‍ന്നുവരിക.

പ്രതിരോധിക്കാം

തെങ്ങിന്‍ തലപ്പ് നല്ല പോലെ വൃത്തിയായി സൂക്ഷിക്കേണ്ടതു അത്യാവശ്യമാണ്. തേങ്ങയിടാന്‍ കയറുമ്പോള്‍ ഉണങ്ങിയ കൊതുമ്പും പട്ടയുമെല്ലാം വലിച്ചു താഴെയിടണം. തെങ്ങിന്‍ തലപ്പ് വൃത്തിയായി ഇരുന്നാല്‍ കൊമ്പന്‍ ചെല്ലിയുടെ ആക്രമണം കുറവായിരിക്കും. ഇതു പോലെ  തെങ്ങിന്‍തോപ്പുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കണം. അഴുകിയ തെങ്ങിന്‍ തടികള്‍ ചീന്തിയുണക്കി കത്തിക്കണം. ജൈവാവശിഷ്ടങ്ങള്‍ അലക്ഷ്യമായി തോട്ടത്തില്‍ കിടന്നു ജീര്‍ണിക്കാന്‍ അനുവദിക്കരുത്. ചാണകം ഉണക്കി സൂക്ഷിക്കണം.

കെണിയും മരുന്നും

കൊമ്പന്‍ ചെല്ലിയെ നിയന്ത്രിക്കാന്‍ ഫലപ്രദമായൊരു പ്രതിരോധമാര്‍ഗമാണ് ഫിറമോണ്‍കെണി . ഒറിക്ടാ ലൂര്‍, ആര്‍.ബി. ലൂര്‍ എന്നിങ്ങനെയുള്ള ഫിറമോണുകള്‍ കുഞ്ഞത് നാലിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പിനകത്ത് നിക്ഷേപിച്ച് ചെല്ലികളെ കൂട്ടത്തോടെ ആകര്‍ഷിച്ച് നശിപ്പിക്കാം. അഞ്ച് ഹെക്ടര്‍ തെങ്ങിന്‍ തോപ്പിലേക്ക് ഇത്തരം രണ്ടു കെണികള്‍ ധാരാളമാണ്്. കൊമ്പന്‍ ചെല്ലിയുടെ ആക്രമണം രൂക്ഷമായാല്‍  200 ഗ്രാം മണലും വേപ്പിന്‍ പിണ്ണാക്കും അടങ്ങിയ മിശ്രിതം 10:1 എന്ന അനുപാതത്തില്‍ തെങ്ങോല കവിളുകള്‍ക്കിടയില്‍ ഇട്ടു കൊടുക്കുക. ജൈവരീതിയില്‍ അല്ലെങ്കില്‍ കാര്‍ബറില്‍ എന്ന കിടനാശിനി ഒരുഗ്രാം അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ കലക്കി  തളിച്ചും  കൊമ്പന്‍ചെല്ലിയെ നിയന്ത്രിക്കാം.

Leave a comment

വേനല്‍മഴ തകര്‍ത്തു പെയ്തു: ഇനി കപ്പ നടാം

കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…

By Harithakeralam
രുചികരം, പോഷക സമ്പുഷ്ടം: നന കിഴങ്ങ് നടാം

പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…

By Harithakeralam
പത്താമുദയം ബുധനാഴ്ച: തിരിച്ചു പിടിക്കാം കേര സമൃദ്ധി

മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്.  വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…

By Harithakeralam
വിലയുണ്ടെങ്കിലും മുളകില്ല: കാലാവസ്ഥ ചതിച്ചതോടെ പ്രതിസന്ധിയില്‍ കുരുമുളക് കര്‍ഷകര്‍

കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…

By Harithakeralam
വേനലില്‍ തണുക്കാന്‍ മിന്റ് ജ്യൂസ്: ഇലകള്‍ നമുക്ക് തന്നെ വിളയിക്കാം

കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…

By Harithakeralam
ജാതിയില്‍ കായ ചീയല്‍ രോഗം വ്യാപകം: കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…

By Harithakeralam
ചൂടിനെ ചെറുക്കാന്‍ തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക പരിചരണം

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…

By Harithakeralam
റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ്: നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs