വിഷമില്ലാത്ത പച്ചക്കറികള്‍ വിളയിക്കാന്‍ ജീവാണുക്കള്‍

By Harithakeralam
2026-03-15

പലതരം കീടങ്ങളുടെ ശല്യം രൂക്ഷമായി ഉണ്ടാകുന്ന സമയമാണിപ്പോള്‍. പച്ചക്കറികളില്‍ ഇതു കാരണം വിളവ് വളരെ കുറവുമാണ്. ഇവയെ നിയന്ത്രിക്കാന്‍ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ അവ നമുക്കും പ്രശ്‌നമുണ്ടാക്കും. ഈ അവസ്ഥയില്‍ നമ്മുടെ രക്ഷയ്‌ക്കെത്തുന്ന ഒന്നാണ് ജീവാണുക്കള്‍. ഇവ ഉപയോഗിച്ച് കീടരോഗ നിയന്ത്രണം നടത്തുന്നതുവഴി വിഷമില്ലാത്ത പച്ചക്കറികള്‍ വിളയിക്കാം.

1. മീലിമുട്ടകള്‍, ശല്‍ക്കകീടങ്ങള്‍ എന്നിവയെ നിയന്ത്രിക്കാാന്‍ വെര്‍ട്ടിസീലിയം ഉപയോഗിക്കാം.

2. നിലവില്‍ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇലതീനി പുഴുക്കള്‍. ബ്യൂവേറിയ എന്ന കുമിളാണ് ഇവയ്‌ക്കെതിരേ നല്ലത്.

3.  ചിതല്‍, വേരുതീനി പുഴുക്കള്‍, പച്ചത്തുള്ളന്റെ ഉപദ്രവം ചെറുക്കാന്‍ മെറ്റാറൈസിയമാണ് ഉചിതം.  

4. പാവലിലും പടവലത്തിലും ഉണ്ടാകുന്ന ഇലകരിച്ചിലിനും മെറ്റാറൈസിയം പ്രയോഗിക്കാം.  

5.  വഴുതന, വെള്ളരി, പയറുവര്‍ഗ്ഗ വിളകള്‍ എന്നിവയില്‍ കാണുന്ന തൈചീയല്‍, കായ്ചീയല്‍, തണ്ടുചീയല്‍, ഇലപ്പൊട്ട്, മഞ്ഞളിപ്പ് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ സ്യൂഡമോണാസ് ഫ്‌ളൂറസന്‍സ്, ട്രൈക്കോഡെര്‍മ തുടങ്ങിയ മിത്ര സൂക്ഷ്മാണുക്കള്‍ നല്ലതാണ്.

പ്രയോഗിക്കേണ്ട രീതി

ഇവ 15 മുതല്‍ 20 ഗ്രാം വരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിച്ചു കൊടുക്കണം. ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യാം.

Leave a comment

വിഷമില്ലാത്ത പച്ചക്കറികള്‍ വിളയിക്കാന്‍ ജീവാണുക്കള്‍

പലതരം കീടങ്ങളുടെ ശല്യം രൂക്ഷമായി ഉണ്ടാകുന്ന സമയമാണിപ്പോള്‍. പച്ചക്കറികളില്‍ ഇതു കാരണം വിളവ് വളരെ കുറവുമാണ്. ഇവയെ നിയന്ത്രിക്കാന്‍ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ അവ നമുക്കും പ്രശ്‌നമുണ്ടാക്കും. ഈ അവസ്ഥയില്‍…

By Harithakeralam
പച്ചച്ചാണകം വേനല്‍ക്കാലത്ത് വളമാക്കാമോ

പച്ചക്കറി മുതല്‍ നാണ്യവിളകള്‍ വരെ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വളമാണ് പച്ചച്ചാണകം. എന്നാല്‍ വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു ചിലപ്പോള്‍…

By Harithakeralam
വേനല്‍ച്ചൂടിനെ തോല്‍പ്പിച്ച് പച്ചക്കറികള്‍ വിളവെടുക്കാന്‍ ജൈവലായനി

ദ്രാവകരൂപത്തിലുള്ള വളങ്ങളാണ് വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ നല്ലത്. ഖരരൂപത്തിലുള്ള വളങ്ങള്‍ ചെടികള്‍ക്ക് നല്‍കിയാല്‍ അവ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ വേനല്‍ക്കാലത്ത് ബുദ്ധിമുട്ടാണ്. ഏതാണ്ടെല്ലാ മൂലകങ്ങളും…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs