അഞ്ചേക്കറില്‍ നിന്നു ലാഭം 30 ലക്ഷം; അമേരിക്കന്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു മുരിങ്ങക്കൃഷി ; സാഗറിന്റെ നേട്ടങ്ങള്‍

മാസം ലക്ഷങ്ങള്‍ വരുമാനമുള്ള ഈ ജോലി ഉപേക്ഷിച്ചു സാഗര്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയൊരു വിപ്ലവത്തിന് തുടക്കമിട്ടു... മുരിങ്ങക്കൃഷി.

By Harithakeralam
2025-05-02

അമേരിക്കയിലെ പ്രമുഖ ഓട്ടോമൊബാല്‍ കമ്പനിയാണ് ADIENT. കാറുകളുടേയും മറ്റു വാഹനങ്ങളുടേയും സീറ്റ് അടക്കമുള്ള ഭാഗങ്ങള്‍ നിര്‍മിച്ച് ലോകമെമ്പാടും വിപണനം ചെയ്യുന്ന ഈ കമ്പനിയിലെ എന്‍ജിനീയറായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ സാഗര്‍ ഖാരെ എന്ന യുവാവ്. മാസം ലക്ഷങ്ങള്‍ വരുമാനമുള്ള ഈ ജോലി ഉപേക്ഷിച്ചു സാഗര്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയൊരു വിപ്ലവത്തിന് തുടക്കമിട്ടു... മുരിങ്ങക്കൃഷി. വര്‍ഷം 30 ലക്ഷം ലാഭം മുരിങ്ങത്തോട്ടത്തില്‍ നിന്നും സ്വന്തമാക്കുന്നു സാഗറിന്ന്.

ഫാക്റ്ററി ടു മുരിങ്ങത്തോട്ടം

കമ്പനിയുടെ പുനെയിലെ പ്ലാന്റില്‍ ജോലി ചെയ്യുമ്പോള്‍ സാഗര്‍ ഖാരെ മണ്ണിലേക്കിറങ്ങാന്‍ തീരുമാനിക്കുന്നത്. മാതാപിതാക്കളും പൂര്‍വികരുമെല്ലാം പരമ്പരാഗതമായി കര്‍ഷകരാണ്.  'മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയിലെ കുര്‍വാഡി ഗ്രാമത്തില്‍ കുടുംബത്തിന് സ്വന്തമായി ഭൂമിയുമുണ്ട്. എന്നാല്‍ അക്കാലത്ത് മിക്കവരും കൃഷി നഷ്ടമാണെന്നു കണ്ട് അവസാനിപ്പിക്കുന്ന സമയമായിരുന്നു. കുടുംബത്തിലെ പുതുതലമുറ വിദ്യാഭ്യാസം നേടി നഗരത്തിലേക്ക് ജോലി തേടി ചേക്കേറുന്നു. യുവാക്കളില്‍ ആരും തന്നെ കൃഷിയൊരു പ്രൊഫഷനായി തെരഞ്ഞെടുക്കുന്നുമില്ല. കരിമ്പ്, ഗോതമ്പ്, പയര്‍ എന്നിവ പരമ്പരാഗത രീതിയില്‍ കൃഷി ചെയ്യുകയായിരുന്നു എന്റെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍. വലിയ തോതില്‍ രാസവളം ചേര്‍ത്താണ് കൃഷി. എന്നിട്ടും വിളവ് കുറയുന്നു, കൃഷിച്ചെലവ് മാത്രം കുതിച്ചുയരുന്നു, മാന്യമായ വിലയും വിളകള്‍ക്ക് കിട്ടുന്നില്ല. ഓരോ ദിവസവും കൃഷി നഷ്ടമായിക്കൊണ്ടിരിക്കുന്നു, പലര്‍ക്കും കടം മാത്രം പെരുകുന്നു. ഈ അവസ്ഥയില്‍ മിക്കവും കാര്‍ഷിക വൃത്തി ഉപേക്ഷിക്കുന്നു'- തങ്ങളുടെ ഗ്രാമത്തിലെ അവസ്ഥയിതായിരുന്നുവെന്നു സാഗര്‍ പറയുന്നു. ഇതോടെയാണ് ഒരു മാറ്റം വേണമെന്ന് ഈ യുവാവ് തീരുമാനിക്കുന്നത്. കൃഷി രീതിയിലും പരമ്പരാഗതമായ വിളകളും മാറ്റി മുരിങ്ങയിലേക്കെത്തി ഒടുവില്‍.

മുരിങ്ങയെന്ന സൂപ്പര്‍ ഫുഡ്

ലോകത്ത് മുരിങ്ങയ്ക്കും അനുബന്ധ പ്രൊ ഡക്റ്റുകള്‍ക്കും വര്‍ധിച്ചു വരുന്ന ആവശ്യകത മനസിലാക്കിയായിരുന്നു ഈ ചുവട് മാറ്റം. ഇതിനൊപ്പം നാട്ടിലെ 45 ഡിഗ്രി വരെ ചൂടുള്ള കാലാവസ്ഥയും പരിഗണിച്ചു. ധാരാളം വെള്ളം ആവശ്യമുള്ള കൃഷിയൊക്കെ ഈ മേഖലയില്‍ പ്രയാസമാണ്. തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകര്‍ മുരിങ്ങ നട്ട് നല്ല ലാഭം നേടുന്നതായും മനസിലാക്കി. ഇതോടെ അഞ്ചേക്കര്‍ സ്ഥലത്ത് മുരിങ്ങ കൃഷി ചെയ്യാന്‍ തീരുമാനിച്ചു. രാസക്കൃഷി തുടര്‍ച്ചയായി നടത്തിയിരുന്ന മണ്ണില്‍ കാര്‍ബണ്‍, നൈട്രജന്‍ എന്നിവയുടെ അളവ് വര്‍ധിപ്പിച്ചു ജൈവ സമ്പുഷ്ടമാക്കലായിരുന്നു ആദ്യ പടി, ഇതിനായി പയറു വര്‍ഗങ്ങള്‍ നട്ടു. ഇവ വളര്‍ന്നു വലുതായപ്പോള്‍ മണ്ണുമായി കൂട്ടി ഉഴുതു. 

ഇതോടെ നൈട്രജന്‍, കാര്‍ബണ്‍ എന്നിവ നല്ല അളവിലായി. ചാണകം, മണ്ണിര കമ്പോസ്റ്റ് എന്നിവയെല്ലാം ചേര്‍ത്തു മണ്ണിന് പുതുജീവന്‍ നല്‍കി.  ഇതിനു ശേഷം 2020 ല്‍ 2 കിലോ മുരിങ്ങ വിത്ത് വാങ്ങി, ODC3 എന്നയിനമാണ് വാങ്ങിയത്. തമിഴ്‌നാട്ടിലെ നഴ്‌സറിയില്‍ നിന്നുമാണ് വിത്ത് വാങ്ങിയത്. കിലോയ്ക്ക് 4000 രൂപയായിരുന്നു വില. 2020 ജൂണില്‍ ഈ വിത്തുകള്‍ മണ്ണില്‍ നട്ടു, തുടര്‍ന്ന് ജനുവരി- ഫെബ്രുവരിയില്‍ വിളവെടുപ്പ് തുടങ്ങി. എളുപ്പത്തില്‍ വളരുന്ന ഉയരം കുറഞ്ഞ കായ്കള്‍ നല്ല പോലെയുണ്ടാകുന്ന ഇനമാണ് വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യം. മുരിങ്ങയുടെ ഒരു വര്‍ഷത്തെ ആഗോള മാര്‍ക്കറ്റ് 9.5 ബില്ല്യണ്‍ ഡോളറിന്റെയാണ്, ഇതില്‍ 80 ശതമാനവും ഇന്ത്യയുടെ സംഭാവനയും.

വിളവെടുപ്പും വില്‍പ്പനയും

രണ്ടു തരത്തിലാണ് സാഗര്‍ മുരിങ്ങക്കൃഷി ചെയ്യുന്നത്, ഒന്ന് ഇലകള്‍ക്കും മറ്റൊന്നു കായ്കള്‍ക്കും. ഇലകള്‍ക്കായി ഒരേക്കര്‍ സ്ഥലത്ത് മുരിങ്ങ നട്ടിരിക്കുന്നു. നാലേക്കര്‍ സ്ഥലം കായ്കള്‍ വിളവെടുക്കാനുള്ളതാണ്. ഇലകള്‍ പറിച്ചു വിറ്റു ലാഭം നേടുക കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവ പറിച്ചെടുത്ത് വാടുകയും കൊഴിയുകയും ചെയ്യാതെ വിപണിയിലെത്തിക്കുന്ന സാധാരണ എളുപ്പമുള്ള കാര്യമല്ല. ഇതിനാല്‍ ഇലയുണക്കി പൊടിയാക്കി വില്‍ക്കുകയാണ് നല്ലത്. ഇലകള്‍ സാധാരണ വെയിലത്ത് ഉണക്കി പൊടിച്ചു വില്‍ക്കും. ഓര്‍ഗാനിക് ഷോപ്പുകളും മറ്റുമെത്തി കിലോകണക്കിന് പൊടി വാങ്ങും, കിലോയ്ക്ക് 500 മുതല്‍ 600 രൂപയ്ക്കാണ് വില്‍പ്പന.  ഇലകള്‍ വര്‍ഷത്തില്‍ നാലോ - അഞ്ചോ തവണ  വിളവെടുക്കും. 

വര്‍ഷത്തില്‍ രണ്ടു തവണയാണ് കായ്കളുടെ വിളവെടുപ്പ് . ഏപ്രില്‍- ജൂണ്‍ മാസങ്ങളിലും ഒക്‌റ്റോബര്‍- നവംബര്‍ മാസത്തിലും.ഒരു ഏക്കറിലെ ഇലകളില്‍ നിന്നും 12 ലക്ഷമാണ് ലാഭം, മുരിങ്ങാക്കായ വിറ്റ് 17 ലക്ഷവും ഇതില്‍ നിന്നും വിത്തെടുത്ത് വിറ്റ് 7 ലക്ഷവും നേടി. അഞ്ചേക്കര്‍ സ്ഥലത്ത് നിന്നും ചെലവെല്ലാം കഴിച്ച് 30 ലക്ഷം ലാഭം. ഇന്ത്യയിലെ മറ്റു കര്‍ഷകരും മുരിങ്ങക്കൃഷിയിലേക്ക് ഇറങ്ങണമെന്നാണ് സാഗര്‍ പറയുന്നത്. മണ്ണ് നല്ലതായാല്‍ മതി, വളപ്രയോഗം വളരെക്കുറിച്ചുമതി, വിത്തിന് ഇപ്പോള്‍ കുറച്ചു വിലക്കൂടുതലുണ്ട്, അത് മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ഉള്ളതു കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

Leave a comment

അഞ്ചേക്കറില്‍ നിന്നു ലാഭം 30 ലക്ഷം; അമേരിക്കന്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു മുരിങ്ങക്കൃഷി ; സാഗറിന്റെ നേട്ടങ്ങള്‍

അമേരിക്കയിലെ പ്രമുഖ ഓട്ടോമൊബാല്‍ കമ്പനിയാണ് ADIENT. കാറുകളുടേയും മറ്റു വാഹനങ്ങളുടേയും സീറ്റ് അടക്കമുള്ള ഭാഗങ്ങള്‍ നിര്‍മിച്ച് ലോകമെമ്പാടും വിപണനം ചെയ്യുന്ന ഈ കമ്പനിയിലെ എന്‍ജിനീയറായിരുന്നു മഹാരാഷ്ട്ര…

By Harithakeralam
ചീര മുതല്‍ ചക്കയും ഡ്രാഗണ്‍ ഫ്രൂട്ടും: ജയപ്രീതയുടെ ടെറസിലെ കാര്‍ഷിക ലോകം

സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില  മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…

By നൗഫിയ സുലൈമാന്‍
നൂറുമേനി വിളവുമായി ജീരക സാമ്പ

കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…

By പി.കെ. നിമേഷ്
രണ്ടുസെന്റില്‍ വിളയുന്നത് ചീരയും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും ചക്കയും വരെ : മിനിയുടെ കാര്‍ഷിക ലോകം

രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…

By നൗഫിയ സുലൈമാന്‍
പന്തല്‍ വിളകളില്‍ മികച്ച വിളവിന് വെര്‍ട്ടിക്കല്‍ രീതി: വേറിട്ട കൃഷിയുമായി ജോസുകുട്ടി

വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…

By Harithakeralam
വൈറലായി ഭീമന്‍ കൂണ്‍

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…

By Harithakeralam
കശ്മീര്‍ താഴ്‌വരയിലെ ഹണി ക്യൂന്‍

ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…

By Harithakeralam
ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച് വയനാട്ടിലെ കൃഷി ലോകത്തേക്ക്

ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…

By നൗഫിയ സുലൈമാന്‍
Leave a comment

© All rights reserved | Powered by Otwo Designs