വെണ്ട, വഴുതന, മുളക്, പച്ചച്ചീര, കോവല്‍, ചുരയ്ക്ക എന്നിവ ഈ സമയത്ത് നടാന്‍ അനുയോജ്യമായ ഇനങ്ങളാണ്.
മഴക്കാലത്ത് പച്ചക്കറിക്കൃഷി അല്‍പ്പം ശ്രമകരമാണ്. നല്ല ശ്രദ്ധ നല്‍കിയെങ്കില്‍ മാത്രമേ കൃഷി വിജയിക്കൂ. മഴ സീസണില്‍ വളര്‍ത്താന്‍ അനുയോജ്യമായ പച്ചക്കറി ഇനങ്ങള്‍ തെരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാകും നല്ലത്. വെണ്ട, വഴുതന, മുളക്, പച്ചച്ചീര, കോവല്‍, ചുരയ്ക്ക എന്നിവ ഈ സമയത്ത് നടാന്‍ അനുയോജ്യമായ ഇനങ്ങളാണ്.
ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
മഴക്കാല കൃഷിക്കായി സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമാണ് തെരഞ്ഞെടുക്കേണ്ടത്. അതേസമയം, സൂര്യപ്രകാശം ലഭിക്കുകയും വേണം.പയര്‍, വെണ്ട, കോവല്‍, നിത്യവഴുതന, ചുരയ്ക്ക, പച്ചച്ചീര തുടങ്ങിയവയെല്ലാം മഴക്കാലത്ത് കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. മണ്ണില്‍ തടമെടുത്ത് അതില്‍ തൈകള്‍ നടുന്ന രീതി മഴക്കാലത്ത് നന്നല്ല. മണ്ണിന്റെ കൂനയൊരുക്കി അതില്‍ നടുകയാണ് ഉത്തമം. ഇങ്ങനെ ചെയ്യുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കില്ല. കൂനയുടെ മുകളില്‍ കരിയില ഇടാനും ശ്രദ്ധിക്കണം, മണ്ണ് ഒലിച്ചുപോകുന്നത് തടയാനാണിത്. കീടബാധയെ തടയാനും പ്രത്യേക ശ്രദ്ധ വേണം. മഴക്കാലത്ത് സൂര്യപ്രകാശം മതിയായി ലഭിക്കാത്തതിനാല്‍ വളര്‍ച്ചയും പതുക്കെയാവും. ജൈവ കീടനാശിനികള്‍ കീടങ്ങളെ തുരത്താനായി പ്രയോഗിക്കാം.
1. വെണ്ട
കേരളത്തിലെ മഴക്കാലത്ത് ഏറ്റവും നന്നായി വളര്‍ത്താന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ ഇക്കാലത്ത് തീരെ കുറവായിരിക്കും. ധാരാളം അയഡിന്‍ അടങ്ങിയ പോഷക സമൃദ്ധമായ വെണ്ടയ്ക്കക്ക് വിപണിയില്‍ നല്ല വിലയും ലഭിക്കാറുണ്ട്.
2. മുളക്
വെണ്ട കഴിഞ്ഞാല്‍ മുളകാണ് മഴക്കാല കൃഷിയിലെ പ്രധാനി. വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് മുളക് മികച്ച വിളവു നല്‍കും. നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം. സാധാരണ മുളകിനു പുറമേ കാന്താരി മുളകും വീട്ടില്‍ കൃഷി ചെയ്യാം. വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. ഇതിനായി വിത്തുകള്‍ മെയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം പ്രായമായ തൈകള്‍ മാറ്റി നടണം. ചെടികള്‍ തമ്മില്‍ 45 സെ.മീറ്ററും വാരങ്ങള്‍ തമ്മില്‍ 60 സെ.മീറ്ററും ഇടയകലം നല്‍കണം. തൈകള്‍ നട്ട് അമ്പതാം ദിവസം മുതല്‍ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നല്‍കാന്‍ മറക്കരുത്.
3. വഴുതന
മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറി വഴുതനയാണ്. വിപണിയില്‍ ലഭ്യമായ നിരവധി ഇനം വിത്തുകള്‍ക്കു പുറമേ ധാരാളം നാടന്‍ വഴുതന ഇനങ്ങളും വീടുകളില്‍ കൃഷി ചെയ്തുവരുന്നു. 20 മുതല്‍ 25 ദിവസംവരെ പ്രായമായ തൈകള്‍ മാറ്റിനടാം. ചെടികള്‍ തമ്മില്‍ 60 സെന്റീ മീറ്ററും വാരങ്ങള്‍ തമ്മില്‍ 75 സെന്റീ മീറ്ററും ഇടയകലം നല്‍കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കകം വഴുതനയുടെ വിളവെടുപ്പ് തുടങ്ങാം.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment